'കോണ്‍ഗ്രസില്‍ ചേരുന്നതിലും ഭേദം കിണറ്റില്‍ ചാടി മരിക്കുന്നത്'; പാര്‍ട്ടിയില്‍ ചേരാന്‍ ഒരു നേതാവ് സമീപിച്ചതായി നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തല്‍

കോണ്‍ഗ്രസില്‍ ചേരാനുള്ള ഓഫറുമായി ഒരു നേതാവ് തന്നെ ഒരിക്കല്‍ സമീപിച്ചതായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി
നിതിന്‍ ഗഡ്കരി /ഫയല്‍
നിതിന്‍ ഗഡ്കരി /ഫയല്‍

നാഗ്പൂര്‍: കോണ്‍ഗ്രസില്‍ ചേരാനുള്ള ഓഫറുമായി ഒരു നേതാവ് തന്നെ ഒരിക്കല്‍ സമീപിച്ചതായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. കോണ്‍ഗ്രസില്‍ ചേരുന്നതിലും ഭേദം കിണറ്റില്‍ ചാടി മരിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവിന് തക്കമറുപടി നല്‍കിയതായും നിതിന്‍ ഗഡ്കരി വെളിപ്പെടുത്തി.

കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ബിജെപി ഭരണക്കാലത്ത് വലിയ തോതിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടന്നത്. കോണ്‍ഗ്രസ് ഭരിച്ച 60 കൊല്ലക്കാലം നടത്തിയ വികസനപ്രവര്‍ത്തനങ്ങളെക്കാള്‍ ഇരട്ടി പ്രവൃത്തികളാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലത്ത് നടന്നതെന്നും അദ്ദേഹം വിവരിച്ചു. മോദി സര്‍ക്കാര്‍ ഒന്‍പത് വര്‍ഷം തികച്ച വേളയില്‍ മഹാരാഷ്ട്രയിലെ ഭണ്ഡാരയില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വാചാലനാകുന്നതിനിടെയാണ് തുടക്കക്കാലത്തെ ബിജെപി പ്രവര്‍ത്തനത്തെ കുറിച്ച് അദ്ദേഹം ഓര്‍ത്തെടുത്തത്. കോണ്‍ഗ്രസ് നേതാവ് ശ്രീകാന്ത് ജിച്ചറാണ് പാര്‍ട്ടിയില്‍ ചേരുന്നതിനുള്ള ഓഫറുമായി അന്ന് തന്നെ സമീപിച്ചത്. കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ നല്ല ഭാവിയുണ്ടാകുമെന്നായിരുന്നു ശ്രീകാന്ത് ജിച്ചറുടെ വാഗ്ദാനം. കോണ്‍ഗ്രസില്‍ ചേരുന്നതിലും ഭേദം കിണറ്റില്‍ ചാടി മരിക്കുന്നതാണെന്നായിരുന്നു അന്ന് തന്റെ മറുപടി. ബിജെപിയില്‍ തനിക്ക് ഉത്തമ വിശ്വാസമുണ്ടെന്നും ബിജെപി ആശയവുമായി മുന്നോട്ടുപോകുമെന്നും മറുപടി നല്‍കിയതായും ഗഡ്കരി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com