പ്രതിപക്ഷത്തിരിക്കും; സിപിഎമ്മിനൊപ്പം പോകില്ല, വേണ്ടിവന്നാല്‍ സര്‍ക്കാരിനെ സഹായിക്കും; പ്രദ്യോത്

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായതിന് പിന്നാലെ, നിലപാട് വ്യക്തമാക്കി തിപ്ര മോത്ത പാര്‍ട്ടി നേതാവ് പ്രദ്യോത് മാണിക്യ ദേബ് ബര്‍മ
പ്രദ്യോത് മാണിക്യ ദേബ് ബര്‍മ/ഫെയ്‌സ്ബുക്ക്
പ്രദ്യോത് മാണിക്യ ദേബ് ബര്‍മ/ഫെയ്‌സ്ബുക്ക്

അഗര്‍ത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായതിന് പിന്നാലെ, നിലപാട് വ്യക്തമാക്കി തിപ്ര മോത്ത പാര്‍ട്ടി നേതാവ് പ്രദ്യോത് മാണിക്യ ദേബ് ബര്‍മ. പ്രതിപക്ഷത്തിനിരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ' ഞങ്ങളാണ് രണ്ടാമത്തെ ഏറ്റവും വലിയ കക്ഷി. അതിനാല്‍ പ്രതിപക്ഷത്ത് ഇരിക്കാന്‍ തീരുമാനിച്ചു. പക്ഷേ, സിപിഎമ്മിനും കോണ്‍ഗ്രസിനും ഒപ്പം ഇരിക്കില്ല. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കും. സര്‍ക്കാരിന് ആവശ്യമുള്ളപ്പോള്‍ ഞങ്ങള്‍ സഹകരിക്കും'- അദ്ദേഹം പറഞ്ഞു. 

'കോണ്‍ഗ്രസ് എന്റെ മാതൃസംഘടനയാണ്. ഇപ്പോള്‍ ഞങ്ങള്‍ വിജയിച്ചു. കോണ്‍ഗ്രസിന് വെറും മൂന്ന് സീറ്റാണ് ലഭിച്ചത്. എന്നെപ്പോലുള്ളവര്‍ കോണ്‍ഗ്രസ് വിടുന്നത് എന്തുകൊണ്ടാണ് എന്ന് എഐസിസി പരിശോധിക്കണം. എന്നെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് അന്ന് കോണ്‍ഗ്രസ് കരുതിക്കാണണം. അവര്‍ക്ക് പിഴച്ചു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തെരഞ്ഞെടുപ്പില്‍ നിര്‍ണായക പ്രകടനം കാഴ്ചവച്ച തിപ്ര മോത്തയ്ക്ക് 13 സീറ്റുകള്‍ ലഭിച്ചു. സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് 14 സീറ്റാണ് ലഭിച്ചത്. അതേസമയം, ബിജെപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു. മുഖ്യമന്ത്രി മണിക് സാഹ തന്നെയായിരിക്കും വീണ്ടും സര്‍ക്കാരിനെ നയിക്കുക എന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com