രാ​ഹുലിനെതിരായ നടപടി; മോദിയുടെ കോലം കത്തിച്ചും ട്രെയിൻ തടഞ്ഞും കോൺ​ഗ്രസിന്റെ രാജ്യ വ്യാപക പ്രതിഷേധം

മഹാരാഷ്ട്ര നിയമസഭയിൽ നിന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി. തെലങ്കാനയിലെ കരിംന​ഗറിലാണ് മോദിയുടെ കോലം കത്തിച്ചത്
ഭോപ്പാലിൽ ​കോൺ​ഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞപ്പോൾ/ പിടിഐ
ഭോപ്പാലിൽ ​കോൺ​ഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞപ്പോൾ/ പിടിഐ

ന്യൂ‍ഡൽഹി: രാഹുൽ ​ഗാന്ധിയെ എംപി സ്ഥാനത്തു നിന്നു അയോ​ഗ്യനാക്കിയ സെക്രട്ടേറിയറ്റ് വിജ്ഞാപനത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധിച്ച് കോൺ​ഗ്രസ്. കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. നിയമസഭയിലും പ്രതിഷേധം അരങ്ങേറി. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചും ട്രെയിൻ തടഞ്ഞും പ്രതിഷേധം അരങ്ങേറി. മഹാരാഷ്ട്ര നിയമസഭയിൽ നിന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി. തെലങ്കാനയിലെ കരിംന​ഗറിലാണ് മോദിയുടെ കോലം കത്തിച്ചത്.

മധ്യപ്രദേശിലാണ് പ്രവർത്തകർ ട്രെയിൻ തടഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സൂപ്പർ ഫാസ്റ്റ് ട്രെയിന്‍ തടഞ്ഞത്. ഭോപ്പാലിലെ റാണി കമലാപതി റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിൻ തടഞ്ഞത്. ദക്ഷിണ്‍ എക്‌സ്പ്രസ് ട്രെയിനാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്. പ്രവര്‍ത്തകര്‍ റെയില്‍പാളത്തിലും ട്രെയിനിന് മുകളിലുമായി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. 

ഗുജറാത്തിലെ 19 ജില്ലാ ആസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിശ്ശബ്ദ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാനത്തെ 33 ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു നേതാക്കൾ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com