'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കു' പോസ്റ്റര്‍; ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2023 02:23 PM  |  

Last Updated: 08th May 2023 05:25 PM  |   A+A-   |  

modi

നരേന്ദ്രമോദി/ ഫയല്‍ ചിത്രം

 

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയ എട്ടുപേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍. മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കു എന്ന മുദ്രാവാക്യമുള്ള പോസ്റ്റര്‍ അഹമ്മദാബാദിലെ വിവിധ ഇടങ്ങളില്‍ പതിച്ച സംഭവത്തിലാണ് നടപടി. 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി ദേശീയ വ്യാപകമായി ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാംപെയ്‌നിന്റെ ഭാഗമായാണ് മോദിക്കെതിരെയുള്ള പോസ്റ്ററുകള്‍. അറസ്റ്റിലായവര്‍ എഎപി പ്രവര്‍ത്തകരാണെന്ന് ഗുജറാത്ത് എഎപി സംസ്ഥാന അധ്യക്ഷന്‍ ഇസുദന്‍ ഗാധ്‌വി പറഞ്ഞു. 

പോസ്റ്റര്‍ പതിച്ചതിന് എഎപി പ്രവര്‍ത്തകരെ പിടികൂടി ജയിലിലിടുന്നത് ബിജെപിയുടെ ഏകാധിപത്യ പ്രവണതയാണ് കാണിക്കുന്നത്. എഎപിയുടെ പ്രചാരണത്തെ ബിജെപി ഭയക്കുകയാണെന്നും ഇസുദന്‍ ഗാധ്‌വി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കൊതുകു തിരി മറിഞ്ഞ് കിടക്കയ്ക്ക് തീപിടിച്ചു; ആറംഗ കുടുംബം മരിച്ചു; മൂന്നുപേർക്ക് പരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ