കൊതുകു തിരി മറിഞ്ഞ് കിടക്കയ്ക്ക് തീപിടിച്ചു; ആറംഗ കുടുംബം മരിച്ചു; മൂന്നുപേർക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2023 11:39 AM  |  

Last Updated: 31st March 2023 12:27 PM  |   A+A-   |  

DEATH

പ്രതീകാത്മീക ചിത്രം

 


ഡല്‍ഹി: കൊതുകുതിരി മറിഞ്ഞു വീണ് തീപടര്‍ന്നു പിടിച്ച് ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് ഏരിയയിലാണ് സംഭവം.മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

മരിച്ചവരില്‍ നാലു പുരുഷന്മാരും ഒരു സ്ത്രീയും ഒന്നര വയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 15 വയസ്സുള്ള പെണ്‍കുട്ടി, 45 ഉം 22 ഉം വയസ്സ് പ്രായമുള്ള രണ്ട് പുരുഷന്മാര്‍ എന്നിവരാണ് പൊള്ളലേറ്റ് ചികിത്സയിലുള്ളത്. 

വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നതു കണ്ട് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചവരെയും പരിക്കേറ്റവരെയും കണ്ടെത്തിയത്. കൊതുകുതിരി മറിഞ്ഞു വീണ് കിടക്കയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. 

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാര്‍ക്ക് വിഷപ്പുക മൂലം ബോധക്ഷയം അനുഭവപ്പെട്ടിരുന്നു. കൊതുകുതിരിയില്‍ നിന്നുള്ള വിഷപ്പുകയായ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് കുടുംബം മരിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. 


ഈ വാര്‍ത്ത കൂടി വായിക്കൂ 

പാര്‍ക്കില്‍ സുഹൃത്തിനൊപ്പം ഇരുന്ന യുവതിയെ വലിച്ചിഴച്ച് കാറില്‍ കയറ്റി, തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; നാലുപേര്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ