ബജ് രംഗ് ദള്‍ പ്രതിഷേധം; സോണിയയുടെ സുരക്ഷ ശക്തമാക്കി; എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ

By സമകാലിക മലയാളം ഡെസ്ക്  |   Published: 02nd May 2023 05:14 PM  |  

Last Updated: 02nd May 2023 05:22 PM  |   A+A-   |  

sonia_gandhi

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിക്കും കോണ്‍ഗ്രസ് ആസ്ഥാനത്തും സുരക്ഷ ശക്തമാക്കി. ബജ്‌രംഗ് ദളിന്റെ പ്രതിഷേധ സാധ്യത മുന്‍നിര്‍ത്തി ഇവിടങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രകടനപത്രികയ്‌ക്കെതിരെ എഐസിസി ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്.

സോണിയയുടെ ബംഗ്ലാവും എഐസിസി ആസ്ഥാനവും സ്ഥിതി ചെയ്യുന്ന അക്ബര്‍ റോഡ് പൊലീസ് പൂര്‍ണമായി പൊലീസ് വലയത്തിലാണ്. ബാരിക്കേഡുകള്‍ ഉപയോഗിച്ച് റോഡ് അടച്ചിട്ടുണ്ട്. ബജംരംഗ് ദളിനെതിരെ കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രതിഷേധം. 

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബജ് രംഗ് ദള്‍, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളെ നിരോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തില്‍ മതസ്പര്‍ധയും വര്‍ഗീയതയും പരത്തുന്ന സംഘടനകളാണ് ഇവയെന്നും, ഇത്തരത്തിലുള്ള സംഘടനകള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നും പ്രകടന പത്രിക വ്യക്തമാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇടക്കാല സ്‌റ്റേ ഇല്ല, രാഹുലിന്റെ അയോഗ്യത തുടരും; അപ്പീലില്‍ വിധി വേനലവധിക്കു ശേഷം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ