ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ മഹാരാഷ്ട്രയിലെ അകോലയില്‍ സംഘര്‍ഷം; കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു;  നിരോധനാജ്ഞ

രണ്ടു ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പരം കല്ലെറിയുകയും തെരുവില്‍ ഏറ്റുമുട്ടുകയുമായിരുന്നു
അകോലയിലുണ്ടായ സംഘർഷം/ എഎൻഐ
അകോലയിലുണ്ടായ സംഘർഷം/ എഎൻഐ

മുംബൈ: മഹാരാഷ്ട്രയിലെ അകോലയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അകോലയിലെ ഓള്‍ഡ് സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ വൈകീട്ടാണ് രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. അക്രമാസക്തരായ ജനക്കൂട്ടം നിരവധി വാഹനങ്ങളും കടകളും തീവെച്ചു നശിപ്പിച്ചു. 

ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരു മതനേതാവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ഒരു പോസ്റ്റാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിഷേധം സാമുദായിക സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. 

ഇതേത്തുടര്‍ന്ന് രണ്ടു ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പരം കല്ലെറിയുകയും തെരുവില്‍ ഏറ്റുമുട്ടുകയുമായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com