ട്രക്ക് അമിത വേഗത്തില്‍ പാഞ്ഞെത്തി, മഹാരാഷ്ട്രയില്‍ ബസുമായി കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു; 13 പേര്‍ക്ക് പരിക്ക് 

മഹാരാഷ്ട്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു
മഹാരാഷ്ട്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചപ്പോള്‍, ട്വിറ്റര്‍
മഹാരാഷ്ട്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചപ്പോള്‍, ട്വിറ്റര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു.

നാഗ്പൂര്‍- പുനെ ഹൈവേയില്‍ ബുല്‍ദാന ജില്ലയില്‍ പുലര്‍ച്ചെയാണ് സംഭവം. പുനെയില്‍ നിന്ന് മെഹേക്കറിലേക്ക് പോയ ബസാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. 

എതിര്‍ദിശയില്‍ നിന്ന് വന്ന ട്രക്കുമായാണ് ബസ് കൂട്ടിയിടിച്ചത്. ട്രക്കിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com