മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ കേസ്; എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീംകോടതിയില്‍, അടിയന്തരമായി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th September 2023 12:35 PM  |  

Last Updated: 06th September 2023 12:35 PM  |   A+A-   |  

Supreme Court

സുപ്രീംകോടതി/ ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തതില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീംകോടതിയെ സമീപിച്ചു. മണിപ്പൂര്‍ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ മണിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 

ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്ന് എഡിറ്റേഴ്‌സ് ഗില്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ മണിപ്പൂരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നിര്‍ബന്ധിത നടപടിളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ദിവാന്‍ വ്യക്തമാക്കി. ഹര്‍ജി ഇന്നുതന്നെ അടിയന്തരമായി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. 

കലാപത്തില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ മെയ്തി വിഭാഗത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത് എന്നായിരുന്നു എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. എഡിറ്റേഴ്‌സ് ഗിള്‍ഡ് പ്രകോപനപരമായ രീതിയില്‍ ഇടപെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്നുമായിരുന്നു മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിന്റെ പ്രതികരണം.  

ഈ വാര്‍ത്ത കൂടി വായിക്കൂ 'ലോകത്തൊട്ടാകെ കുടുംബ വ്യവസ്ഥിതി തകരുന്നു, പക്ഷേ ഭാരതത്തില്‍...'; മോഹന്‍ ഭാഗവത്

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ