'ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ?'; ബിജെപിക്ക് എതിരെ രൂക്ഷ പ്രതികരണവുമായി കെജരിവാള്‍

രാജ്യത്തിന്റെ പേരുമാറ്റാന്‍ ബിജെപിയെ വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നാഷനല്‍ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: രാജ്യത്തിന്റെ പേരുമാറ്റാന്‍ ബിജെപിയെ വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നാഷനല്‍ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍. ഛത്തീസ്ഗഡിലെ ലാല്‍ബാഗ് ഗ്രൗണ്ടില്‍ നടന്ന പൊതുയോഗത്തിലായിരുന്നു ബിജെപിക്കെതിരെ കെജരിവാള്‍ കടുത്ത ഭാഷയില്‍ സംസാരിച്ചത്. 

'ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ? 140കോടി ജനങ്ങളുടേതാണ് ഇന്ത്യ. ഇന്ത്യ ഞങ്ങളുടെ ഹൃദയത്തിലുണ്ട്. ഭാരത മാതാവിനെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. രാജ്യത്തിന്റെ പേരുമാറ്റാന്‍ ബിജെപിയെ വെല്ലുവിളിക്കുകയാണ്'- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവര്‍ഷം വരെ ഇന്ത്യയുടെ പേരില്‍ നിരവധി പരിപാടികള്‍ ബിജെപി നടത്തിയിരുന്നെന്നും പ്രതിപക്ഷ സഖ്യത്തെ പേടിച്ചാണ് ഇപ്പോള്‍ രാജ്യത്തിന്റെ പേര് മാറ്റാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

'ജമ്മുകശ്മീരിലെ അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടമായിട്ടു നാലുദിവസമായി. സംഭവത്തില്‍ നരേന്ദ്ര മോദി മൗനം തുടരുകയാണ്. വിഷയത്തില്‍ ഒറ്റ വാക്കുപോലും പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് നിങ്ങള്‍ സംസാരിക്കാത്തത്? നിങ്ങള്‍ക്ക് ആ വേദന അനുഭവിക്കാന്‍ കഴിയുന്നില്ലേ?'- അദ്ദേഹം ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com