നിജ്ജാര്‍ വധത്തിന് പിന്നില്‍ ഐഎസ്‌ഐ?; ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്

By സമകാലികമലയാളം ഡെസ്ക്   |   Published: 27th September 2023 04:55 PM  |  

Last Updated: 27th September 2023 04:55 PM  |   A+A-   |  

canada-khalistan

ഗുരുനാനാക് സിഖ് ടെംപിള്‍ ഗുരുദ്വാരയുടെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന നിജ്ജാര്‍ അനുകൂല ബാനര്‍/എഎഫ്പി

 

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ പാകിസ്ഥാന്‍ ചാര സംഘടന ഐഎസ്‌ഐ ആണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കാനാണ് ഐഎസ്‌ഐ നീക്കം നടത്തിയതെന്ന് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

നിജ്ജാറിനെ വധിക്കാന്‍ ഐഎസ്‌ഐ ക്രിമിനലുകളെ വാടകയ്ക്കെടുത്തിരുന്നെന്നും കാനഡയിലെ ഖലിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകളെ ഒരുമിപ്പിക്കാന്‍ നീക്കം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കാനഡയിലെത്തിയ ഭീകരസംഘാംഗങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഐഎസ്‌ഐ ഹര്‍ദീപ് സിങ് നിജ്ജാറില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍, നിജ്ജാര്‍ പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തത് പഴയ ഖലിസ്ഥാന്‍ നേതാക്കളുടെ വാക്കുകളായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ജൂണ്‍ 18നാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുകളാണെന്ന് വിശ്വസനീയമായ വിവരം കിട്ടിയെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത നയതന്ത്ര പ്രതിസന്ധി ഉടലെടുത്തിരുന്നു.

 

ഈ വാര്‍ത്ത കൂടി വായിക്കൂ അപസ്മാരം മാറാരോഗമോ മനോരോഗമോ അല്ല; വിവാഹമോചനത്തിനു കാരണമല്ലെന്ന് ഹൈക്കോടതി

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ