'വഖഫ് ബോര്‍ഡ് ആരാധനാലയമല്ല; സിഖുകാരെ കൂട്ടക്കൊല ചെയ്തവരാണ് ന്യൂനപക്ഷങ്ങളെക്കുറിച്ച് പറയുന്നത്'; ബില്ലിനെ അനുകൂലിച്ച് ജെഡിയുവും ടിഡിപിയും

മുസ്ലിം സമുദായത്തിന്റെ ആശങ്കകള്‍ പരിഗണിക്കണമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
waqf bill
കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ് ലോക്സഭയിൽ എഎൻഐ
Published on
Updated on

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ച് ജനതാദള്‍ യുണൈറ്റഡും ടിഡിപിയും. വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കുക ലക്ഷ്യമിട്ടാണ് ബില്‍ കൊണ്ടു വന്നിട്ടുള്ളതെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിങ് പറഞ്ഞു. പ്രതിപക്ഷം ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യാനാണ് ശ്രമിക്കുന്നത്. വഖഫ് ബോര്‍ഡ് ആരാധനാലയമല്ല. പ്രധാന പ്രശ്‌നങ്ങളില്‍ നിന്നും വഴിതിരിച്ചു വിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ബില്‍ ന്യൂനപങ്ങള്‍ക്കെതിരായ കടന്നുകയറ്റമാണെന്ന വാദം കേന്ദ്രമന്ത്രി തള്ളി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിഖു കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്തവരാണ് മതസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നതെന്നും കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിങ് അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് ശിഖ് മതക്കാര്‍ കൊല്ലപ്പെട്ടതെങ്ങനെയെന്ന് കെ സി വേണുഗോപാല്‍ പറയണം. ഏത് സിഖ് ടാക്‌സി ഡ്രൈവറാണ് ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയത്?. സിഖുകാരെ കൂട്ടക്കൊല ചെയ്തവരാണ് ഇപ്പോള്‍ ന്യൂനപക്ഷങ്ങളെക്കുറിച്ച് പറയുന്നതെന്നും കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിങ് പറഞ്ഞു.

ബില്ലിനെ ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയും ശിവസേനയും പിന്തുണച്ചു. പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയും ലക്ഷ്യം കാര്യക്ഷമമാക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ടിഡിപി പറഞ്ഞു. ബില്‍ സെലക്ട് കമ്മിറ്റിക്ക് അയക്കുന്നതിലും സര്‍ക്കാരിന് പ്രശ്‌നമില്ലെന്ന് ടിഡിപി അംഗം പറഞ്ഞു. മുസ്ലിം സ്ത്രീകള്‍ക്ക് വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതാണ് ബില്ലെന്നും, വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നതെന്നും ശിവസേന അംഗം അഭിപ്രായപ്പെട്ടു.

waqf bill
'വഖഫ് ബോര്‍ഡിനെ ചിലര്‍ കയ്യടക്കി വെച്ചിരിക്കുന്നു', ഭേദഗതി ബില്‍ ജെപിസിക്ക്, ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ഇത് ഭരണഘടനയ്ക്കെതിരായ കടന്നാക്രമണമാണെന്നും ഇത്തരത്തിലുള്ള വിഭജന രാഷ്ട്രീയം ഇന്ത്യയിലെ ജനങ്ങള്‍ മുഖവിലക്കെടുക്കില്ലെന്നും കോണ്‍ഗ്രസിലെ കെസി വേണുഗോപാല്‍ പറഞ്ഞു. മതസ്വാതന്ത്ര്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിത്. അടുത്തതായി ക്രിസ്ത്യാനികളിലേക്ക് പോകും, പിന്നെ ജൈനര്‍. മഹാരാഷ്ട്രയിലും ഹരിയാനയിലും അടുത്തു നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ബില്‍ വിശദമായ പരിശോധനക്ക് വിധേയമാക്കണമെന്ന് എന്‍ഡിഎ സഖ്യകക്ഷിയായ എല്‍ജെപി ആവശ്യപ്പെട്ടു. മുസ്ലിം സമുദായത്തിന്റെ ആശങ്കകള്‍ പരിഗണിക്കണമെന്ന് എന്‍ഡിഎയെ പിന്തുണയ്ക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com