ഉത്തര്‍പ്രദേശില്‍ മൂന്ന് ഖലിസ്ഥാന്‍ തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചു; കൊല്ലപ്പെട്ടത് 'ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സി'ന്റെ പ്രവർത്തകർ

പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്ത ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സിന്റെ ഭാഗമാണ് ഇവരെന്ന് പഞ്ചാബ് പൊലീസ്
Khalistani Terrorists
ഭീകരരിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങൾ എക്സ്
Updated on

ലഖ്‌നൗ: പഞ്ചാബില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച മൂന്ന് ഖലിസ്ഥാനി തീവ്രവാദികളെ ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടലില്‍ വധിച്ചു. ഖലിസ്ഥാന്‍ പ്രവര്‍ത്തകരായ ഗുര്‍വീന്ദര്‍ സിങ്, വീരേന്ദ്ര സിങ്, ജസന്‍പ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നിന്ന് എകെ സീരീസില്‍പ്പെട്ട രണ്ട് റൈഫിളുകളും ഗ്ലോക്ക് പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ട്.

പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്ത ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സിന്റെ ഭാഗമാണ് മൂവരുമെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു. പഞ്ചാബ് അതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. അക്രമികള്‍ യുപിയിലെ പിലിഭിത്തിലെ പി എസ് പിരന്‍പൂര്‍ മേഖലയില്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ് പൊലീസ് സംയുക്തമായി വളയുകയായിരുന്നു.

അറസ്റ്റ് ചെയ്യാന്‍ ശ്രമം നടത്തിയ പൊലീസ് സംഘത്തിനു നേര്‍ക്ക് അക്രമികള്‍ നിറയൊഴിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരിച്ചടിയിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ഈ സംഘത്തില്‍പ്പെട്ട മറ്റാരെങ്കിലും ഉണ്ടോയെന്ന് അന്വേഷണം നടത്തിവരികയാണെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് വ്യക്തമാക്കി. ഒരാഴ്ചയ്ക്കിടെ പഞ്ചാബിലെ മൂന്ന് പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com