ഭക്ഷണം വിളമ്പാന്‍ വൈകി; വിവാഹത്തില്‍ നിന്ന് പിന്‍മാറി ബന്ധുവിനെ വിവാഹം കഴിച്ച് വരന്‍

ഏഴ് മാസം മുമ്പാണ് വിവാഹം നിശ്ചയിച്ചത്. ഡിസംബര്‍ 22ന് പരമ്പരാഗത ആഘോഷങ്ങളോടെ വിവാഹ ചടങ്ങ് ആരംഭിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

ലഖ്‌നൗ: ഭക്ഷണം വിളമ്പാന്‍ വൈകിയെന്ന കാരണത്താല്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി വരന്‍. ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. താമസിയാതെ വരന്‍ മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏഴ് മാസം മുമ്പാണ് വിവാഹം നിശ്ചയിച്ചത്. ഡിസംബര്‍ 22ന് പരമ്പരാഗത ആഘോഷങ്ങളോടെ വിവാഹ ചടങ്ങ് ആരംഭിച്ചു. വധുവിന്റെ കുടുംബം വിവാഹത്തലേന്ന് വരന്റെ ആളുകളെ മധുരപലഹാരങ്ങള്‍ നല്‍കി സ്വാഗതം ചെയ്യുകയും പിന്നീട് അത്താഴം വിളമ്പുകയും ചെയ്തു. റൊട്ടി വിളമ്പിയത് വൈകിയെന്നാരോപിച്ച് വരനൊപ്പം വന്ന ഒരാള്‍ ബഹളം വെച്ചു. ഇത് പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. വരനെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു. വരന്‍ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് പോവുകയും പിന്നീട് ബന്ധുവായ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ പരാതി നല്‍കി. ലോക്കല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നും കാണാത്തതിനെത്തുടര്‍ന്ന് എസ്പിക്ക് പരാതി നല്‍കി. സ്ത്രീധനമായി നല്‍കിയ 1.5 ലക്ഷം രൂപ ഉള്‍പ്പെടെ 7 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായി വധുവിന്റെ കുടുംബം പരാതിയില്‍ പറയുന്നു. വധുവിന്റെ കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അധികാരികളോട് വധുവിന്റെ കുടുംബം ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com