പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ദര്‍ഭംഗയില്‍ നടന്ന പൊതുചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാദങ്ങള്‍ വന്ദിക്കാന്‍ ശ്രമിച്ച വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
സ്റ്റേജില്‍ നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിന് അരികിലേക്ക് വരുന്ന നിതീഷ് കുമാറിനോട് തന്റെ തൊട്ടടുത്ത് ഇരിക്കാന്‍ മോദി പറയുന്നതും വിഡിയോയിലുണ്ട്. പിന്നീട് ബിഹാര്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കാല്‍ തൊട്ട് വന്ദിക്കാന്‍ ശ്രമിക്കുകയായിരുന്നു.നിതീഷ് കുമാര്‍ കാലില്‍ വീഴാന്‍ ശ്രമിച്ചപ്പോള്‍ മോദി പെട്ടെന്ന് എഴുന്നേറ്റ് തടഞ്ഞു. ഇതിനുശേഷം മോദി നിതീഷ് കുമാറിനു ഹസ്തദാനം നല്‍കുകയായിരുന്നു. ഇതാദ്യമായാല്ല നിതീഷ് കുമാര്‍ മോദിയുടെ കാല്‍തൊട്ട് വന്ദിക്കുന്നത്.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സമ്മേളനത്തിനിടെയും സമാന സംഭവമുണ്ടായി. നിതീഷിനെക്കാന്‍ ഒരു വയസ്സ് കൂടുതലാണ് പ്രധാനമന്ത്രിക്ക്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക