മരിച്ച തൃശൂർ സ്വദേശി ബിനിൽഎക്സ്
ന്യൂഡൽഹി: റഷ്യൻ സൈന്യത്തിലുണ്ടായിരുന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ. 16 പേരെക്കുറിച്ച് വിവരമില്ല. ഇവരെ കാണാനില്ലെന്നു റഷ്യ അറിയിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
126 പേരാണ് റഷ്യൻ സൈന്യത്തിലുണ്ടായിരുന്ന ഇന്ത്യക്കാർ. 96 പേർ റഷ്യയിൽ നിന്നു ഇന്ത്യയിൽ തിരിച്ചെത്തി.
റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമാകുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത തൃശൂർ സ്വദേശി ബിനിൽ ബാബുവിന്റെ മൃതദേഹം തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പരിക്കേറ്റ മറ്റൊരു മലയാളി ജയിൻ മോസ്ക്കോയിൽ ചികിത്സയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക