
ന്യൂഡല്‍ഹി: എഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്‍( light machine gun) സംവിധാനം(എല്‍എംജി) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഡെറാഡൂണ്‍ കേന്ദ്രമായ ബിഎസ്എസ് മെറ്റീരിയല്‍ എന്ന സ്ഥാപനം കരസേനയുടെ പിന്തുണയോടെ വികസിപ്പിക്കുന്ന തോക്കിന്റെ പര്‍വതമേഖലയിലെ പരീക്ഷണമാണ് വിജയകരമായി നടത്തിയത്.
സുരക്ഷിതമായ അകലത്തില്‍നിന്നു റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ആയുധത്തിന്റെ കൃത്യത, ദൂരം എന്നിവയെല്ലാം പരീക്ഷിച്ചു. 14,000 അടി ഉയരത്തില്‍ നടത്തിയ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഉയര്‍ന്ന ഭൂപ്രദേശങ്ങളില്‍ കൃത്യതയോടെ പ്രവര്‍ത്തിപ്പിക്കാനാകുന്ന ആയുധമാണിത്. കാറ്റ്, ദൂരം, താപനില എന്നിവയെല്ലാം സ്വയം വിലയിരുത്തി ഉന്നം വയ്ക്കാനുള്ള സംവിധാനമെല്ലാം ഇതിന്റെ ഭാഗമാണ്. വിശദമായ പരീക്ഷണം തുടരുകയാണെന്നാണ് സേനാ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
'മെയ്ക്ക് ഇന്‍ ഇന്ത്യ', 'ആത്മനിര്‍ഭര്‍ ഭാരത്' സംരംഭങ്ങള്‍ക്കു കീഴില്‍ തദ്ദേശീയ നവീകരണത്തിലൂടെ സായുധസേനയെ നവീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പാകിസ്ഥാനുമായും ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന ഉയര്‍ന്ന പ്രദേശങ്ങളില്‍ അനുയോജ്യമായ സംവിധാനമാണിത്. വെല്ലുവിളി നിറഞ്ഞ പര്‍വതപ്രദേശങ്ങളില്‍ ലക്ഷ്യങ്ങള്‍ സ്വയം തിരിച്ചറിയാനും ആക്രമിക്കാനും കഴിയും. ഓട്ടമാറ്റിക് ടാര്‍ഗെറ്റ് ഡിറ്റക്ഷന്‍, തത്സമയ ഇടപെടല്‍ എന്നിവയ്ക്ക് കഴിവുള്ള സാങ്കേതികവിദ്യയാണ് പ്രത്യേകത.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ