

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദിലെ വിമാനദുരന്തത്തില്‍ മരിച്ചവരില്‍ തീരാനോവായി ഖുശ്ബുവും. ഡോക്ടറായ ഭര്‍ത്താവ് വിപുലിനെ കാണാനാണ് രാജസ്ഥാനിലെ ബലോതാര ജില്ലയിലെ അറബ സ്വദേശിനിയായ ഖുശ്ബു (Ahmedabad Air India Plane Crash) ലണ്ടനിലേക്ക് പുറപ്പെട്ടത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു വിപുലുമായുള്ള ഖുശ്ബുവിന്റെ വിവാഹം. വിവാഹത്തിനു പിന്നാലെ ലണ്ടനിലേക്കു പോയ വിപുലിനെ കാണാനാണ് 5 മാസങ്ങള്‍ക്കു ശേഷം ഖുശ്ബു യാത്ര തിരിച്ചത്. എന്നാല്‍ ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിക്കുകയായിരുന്നു.
വിവാഹശേഷം വിപുലിന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്ന ഖുശ്ബു, പാസ്‌പോര്‍ട്ടും യാത്രാ രേഖകളും തയ്യാറാക്കി ലണ്ടനിലേക്കുള്ള യാത്രയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഖുശ്ബുവിന്റെ വേര്‍പാട് അറബ ഗ്രാമത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. ഗ്രാമത്തില്‍ പിതാവ് നടത്തിയിരുന്ന ബേക്കറി കടയിലും കൃഷിയിടത്തിലും പതിവുസാന്നിധ്യമായിരുന്നു ഖുശ്ബുവെന്ന് നാട്ടുകാരും പറയുന്നു
ബുധനാഴ്ച രാത്രിയാണ് ലണ്ടനിലേക്കുള്ള യാത്രയ്ക്കായി ഗ്രാമത്തില്‍ നിന്ന് പിതാവ് മദന്‍സിങിനൊപ്പം ഖുശ്ബു യാത്ര തിരിച്ചത്. അച്ഛനൊപ്പം സെല്‍ഫിയും എടുത്തിരുന്നു. 'മകള്‍ ഖുശ്ബുവിന് എല്ലാ അനുഗ്രഹങ്ങളും നേരുന്നു. അവള്‍ ലണ്ടനിലേക്ക് പോകുകയാണ്.' ചിത്രം പങ്കുവച്ചുകൊണ്ട് മദന്‍സിങ് കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates