
ചെന്നൈ: ഭാര്യ പോണ്‍ വിഡിയോ കാണുന്നത് വിവാഹമോചനത്തിനുള്ള കാരണമല്ലെന്ന് മദ്രാസ് ഹൈക്കോടതി. സ്ത്രീകള്‍ക്ക് സ്വയം ഭോഗം ചെയ്യാനുള്ള അവകാശമുണ്ടെന്നും വിവാഹം കഴിഞ്ഞെന്ന് കരുതി അവരുടെ ലൈംഗിക സ്വാതന്ത്ര്യം അടിയറവെയ്ക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹമോചനം നല്‍കാന്‍ വിസമ്മതിച്ച കീഴ്‌ക്കോടതിയുടെ വിധി ചോദ്യം ചെയ്ത് യുവാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ഭാര്യ തന്നോട് വളരെ ക്രൂരമായിട്ടാണ് പെരുമാറാറുള്ളത് എന്ന് യുവാവ് കോടതിയില്‍ പറഞ്ഞു. ഭാര്യ പോണ്‍ വിഡിയോകള്‍ക്കടിമയാണ്, സ്വയംഭോഗം ചെയ്യുന്നു എന്നാണ് വിവാഹമോചനത്തിന് പ്രധാന കാരണമായി യുവാവ് പറഞ്ഞത്. പക്ഷേ യുവാവിന്റെ ആവശ്യം നിരസിച്ചുകൊണ്ട് സ്വയം സന്തോഷം കണ്ടെത്തുക എന്നത് എങ്ങനെ വിലക്കപ്പെട്ട കനിയാകും എന്ന ചോദ്യവും കോടതി ഉന്നയിച്ചു.
പുരുഷന്മാര്‍ക്ക് ഇതൊക്കെയാകാം എന്ന് പറയുന്നവര്‍ എന്തുകൊണ്ട് സ്ത്രീകളുടെ കാര്യത്തില്‍ ഇങ്ങനെ ചിന്തിക്കുന്നില്ല?. സ്ത്രീകള്‍ക്കും സ്വയംഭോഗം ചെയ്യാനുള്ള അവകാശമുണ്ട്. വിവാഹം കഴിഞ്ഞെന്ന് കരുതി അവരുടെ ലൈംഗിക സ്വാതന്ത്ര്യം അടിയറവെയ്ക്കാനാവില്ല. ഏതൊരു വ്യക്തിക്കുമുള്ള ലൈംഗിക സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണത്.
അശ്ലീല വീഡിയോകളോടുള്ള ആസക്തി മോശമായ കാര്യമാണെന്നും ധാര്‍മികമായി ന്യായീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് ഇക്കാരണത്താല്‍ വിവാഹമോചനം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക