'സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല'; വരുന്നു വാട്‌സ് ആപ്പില്‍ പുതിയ ഫീച്ചര്‍

ഉപയോക്താവിന്റെ സുരക്ഷ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമിട്ട് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപയോക്താവിന്റെ സുരക്ഷ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമിട്ട് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയാന്‍ സ്‌ക്രീന്‍ ലോക്ക് സംവിധാനം ഒരുക്കാനാണ് വാട്‌സ്ആപ്പ് പദ്ധതിയിടുന്നത്. ഇതിലൂടെ വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന മൊബൈലിലേക്ക് അനധികൃതമായി പ്രവേശിക്കുന്നത് തടയാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഈ ഫീച്ചര്‍ എന്ന് അവതരിപ്പിക്കുമെന്ന് വാട്‌സ് ആപ്പ് വ്യക്തമാക്കിയിട്ടില്ല. ഭാവിയില്‍ വാട്‌സ്ആപ്പിന്റെ ഡെസ്‌ക് ടോപ്പ് വേര്‍ഷനുകളിലും ഇത് അവതരിപ്പിച്ചേക്കും. പുതിയ അപ്‌ഡേറ്റ് ആയാണ് ഇത് കൊണ്ടുവരിക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

പാസ് വേര്‍ഡ് ഉപയോഗിച്ച് സ്‌ക്രീന്‍ ലോക്ക് തുറന്ന് ആപ്പിലേക്ക് കടക്കുന്ന രീതിയിലായിരിക്കും സുരക്ഷാ ക്രമീകരണം. മറ്റുള്ളവര്‍ക്ക് പേഴ്‌സണ്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ നല്‍കുമ്പോള്‍ ഇതുവഴി സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഫീച്ചര്‍ ഓപ്ഷണലായാണ് നല്‍കുക. ഉപയോക്താവിന്റെ ഇഷ്ടാനുസരണം സ്‌ക്രീന്‍ ലോക്ക് സംവിധാനം ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരിക്കുക. വാട്‌സ്ആപ്പ് വഴിയല്ല പാസ് വേര്‍ഡ് കൈമാറുക എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ഇതുവഴിയും സുരക്ഷ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് വാട്‌സ് ആപ്പ് കണക്കുകൂട്ടുന്നത്. പാസ് വേര്‍ഡ് നഷ്ടപ്പെട്ടാല്‍ ആപ്പില്‍ നിന്ന് ആദ്യം ലോഗ് ഔട്ട് ചെയ്ത ശേഷം സുരക്ഷ ഉറപ്പാക്കുന്നവിധമാണ് ക്രമീകരണം ഒരുക്കുക . തുടര്‍ന്ന് ഡെസ്‌ക് ടോപ്പില്‍ വാട്‌സ് ആപ്പ് ലോഗിന്‍ ചെയ്ത ശേഷം ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഡിവൈസുമായി ബന്ധിപ്പിക്കുന്ന സംവിധാനമാണ് പദ്ധതിയിലുള്ളത്.ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ച് സ്‌ക്രീന്‍ ലോക്ക് ചെയ്യുന്നതിനുള്ള സംവിധാനത്തെ കുറിച്ചും വാട്‌സ്ആപ്പ് ആലോചിക്കുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com