ന്യൂഡല്‍ഹി: അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ഉയര്‍ന്ന താരിഫ് തുടര്‍ന്നാല്‍ തിരിച്ച് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേലും അതേ നാണയത്തില്‍ നികുതി ചുമത്തുമെന്ന മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ചില അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യയും ബ്രസീലും ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തിയത് ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
' അവര്‍ ഞങ്ങളോട് നികുതി ചുമത്തിയാല്‍, ഞങ്ങള്‍ അവര്‍ക്ക് അതേ രീതിയില്‍ നികുതി ചുമത്തും. അവര്‍ ഞങ്ങള്‍ക്ക് നികുതി ചുമത്തുന്നു. ഞങ്ങള്‍ അവര്‍ക്കും നികുതി ചുമത്തും. മിക്കവാറും എല്ലാ കേസുകളിലും, അവര്‍ ഞങ്ങള്‍ക്ക് നികുതി ചുമത്തുകയാണ്. എന്നാല്‍ ഞങ്ങള്‍ അവര്‍ക്ക് നികുതി ചുമത്തിയിട്ടില്ല,'- ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചില യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ബ്രസീലും ഉള്‍പ്പെടുന്നുവെന്നും ട്രംപ് പറഞ്ഞു.
' പരസ്പരം വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യ നമ്മോട് 100 ശതമാനം ഈടാക്കുകയാണെങ്കില്‍, അതിന് തിരിച്ച് ഞങ്ങള്‍ അവരോട് ഒന്നും ഈടാക്കാന്‍ പാടില്ലേ? അവര്‍ ഒരു സൈക്കിള്‍ അയയ്ക്കുന്നു, ഞങ്ങള്‍ അവര്‍ക്ക് ഒരു സൈക്കിള്‍ അയയ്ക്കുന്നു. അവര്‍ ഞങ്ങളോട് 100 ഉം 200 ഉം ഈടാക്കുന്നു. ഇന്ത്യ ഉയര്‍ന്ന താരിഫ് ആണ് ഈടാക്കുന്നത്. ബ്രസീലും വലിയ തുക ഈടാക്കുന്നുണ്ട്. അവര്‍ ഞങ്ങളോട് നികുതി ചുമത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സമാനമായ രീതിയില്‍ ഞങ്ങളും അവരില്‍ നിന്ന് താരിഫ് ഈടാക്കും'- ട്രംപ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക