വളഞ്ഞു മൂക്കു പിടിക്കണ്ട, സെലക്ടീവ് വിമർശനം ജനത്തിന് മനസിലാകുന്നുണ്ട്; ശാരദക്കുട്ടിക്ക് മറുപടിയുമായി കെകെ രമ

വടകരയിൽ കെ മുരളീധരനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തെ വിമർശിച്ചുള്ള എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ആർഎംപി നേതാവ് കെകെ രമ രം​ഗത്ത്
വളഞ്ഞു മൂക്കു പിടിക്കണ്ട, സെലക്ടീവ് വിമർശനം ജനത്തിന് മനസിലാകുന്നുണ്ട്; ശാരദക്കുട്ടിക്ക് മറുപടിയുമായി കെകെ രമ
Updated on
1 min read

കോഴിക്കോട്: വടകരയിൽ കെ മുരളീധരനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തെ വിമർശിച്ചുള്ള എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ആർഎംപി നേതാവ് കെകെ രമ രം​ഗത്ത്. ‘ശാരദക്കുട്ടിയുടെ സെലക്ടീവ് വിമര്‍ശനം ജനത്തിനു മനസിലാകുന്നുണ്ട്. വളഞ്ഞു മൂക്കു പിടിക്കാതെ പി ജയരാജനെ പിന്തുണയ്ക്കുന്നുവെന്നു പറയാന്‍ തയാറാവണം’ രമ ആവശ്യപ്പെട്ടു. 

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനെ പിന്തുണയ്ക്കാനുള്ള രമയുടെ തീരുമാനത്തെ വിമര്‍ശിച്ചുള്ള ശാരദക്കുട്ടിയുടെ ഫെയ്സ്ബുക് പോസ്റ്റിനായിരുന്നു മറുപടി. അടിയന്തരാവസ്ഥയുടെ നാളില്‍ പൊലീസ് ഉരുട്ടിക്കൊന്ന വിദ്യാര്‍ഥി രാജനെ കാത്തിരിക്കുന്ന അച്ഛന്‍ ഈച്ചരവാര്യരുടെ അവസ്ഥ സൂചിപ്പിച്ചാണ് ശാരദക്കുട്ടി രമയെ വിമർശിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com