

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി 10-ാമത് പ്രൈം ഡേ സെയില്‍ ജൂലൈയ് 4 മുതല്‍ 6 വരെ നടക്കും. ജൂലൈ 4-ന് അര്‍ധരാത്രി 12 മണിക്ക് തുടങ്ങി ജൂലായ് 6-ന് രാത്രി 11.59 വരെ 72 മണിക്കൂര്‍ മെഗാ സെയിലിലാണ് നടക്കുക. പ്രൈം അംഗങ്ങള്‍ക്ക് മാത്രമായി മികച്ച ഡീലുകളും ഓഫറുകളുമാണ് ആമസോണ്‍ ഒരുക്കിയിട്ടുള്ളത്. ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ലൈഫ്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് മികച്ച വിലക്കിഴിവുകള്‍ ഈ ദിവസങ്ങളില്‍ ലഭ്യമാകും.
പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രൈം അംഗത്വ പ്ലാനുകളില്‍ മികച്ച ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 1499 രൂപയുടെ വാര്‍ഷിക പ്ലാന്‍ 999 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ പ്രൈം ലൈറ്റ് 599 രൂപയ്ക്കും (നേരത്തെ 799 രൂപ), പ്രൈം ഷോപ്പിങ് എഡിഷന്‍ 299 രൂപയ്ക്കും (നേരത്തെ 399 രൂപ) സ്വന്തമാക്കാം. സാംസങ്, വണ്‍പ്ലസ്, ഐക്യൂ (iQOO), റെഡ്മി, എച്ച്പി, അസ്യൂസ്, ലെനോവോ തുടങ്ങി നൂറിലധികം ബ്രാന്‍ഡുകളില്‍ നിന്നായി 500-ല്‍ അധികം പുതിയ ഉല്‍പ്പന്നങ്ങള്‍ പ്രൈം ഡേയില്‍ വിപണിയിലെത്തും.
ഈ വര്‍ഷത്തെ സെയിലിന്റെ പ്രധാന ആകര്‍ഷണം ആമസോണ്‍ അവതരിപ്പിക്കുന്ന പുതിയ നിര്‍മിത ബുദ്ധി ടൂളുകളാണ്. മികച്ച ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും സംശയങ്ങള്‍ ദുരീകരിക്കാനും ഉപഭോക്താക്കളെ സഹായിക്കുന്ന 'റൂഫസ്' (Rufus) എന്ന കോണ്‍വര്‍സേഷണല്‍ എഐ അസിസ്റ്റന്റാണ് ഇതില്‍ പ്രധാനം. ചിത്രങ്ങളിലൂടെ ഉല്‍പ്പന്നങ്ങള്‍ തിരയാന്‍ സഹായിക്കുന്ന 'ആമസോണ്‍ ലെന്‍സ്', എഐ റിവ്യൂ ഹൈലൈറ്റ്‌സ് തുടങ്ങിയവയും ലഭ്യമാകും.
എസ്ബിഐ , ആക്‌സിസ് ബാങ്ക് എന്നിവയുടെ കാര്‍ഡുകള്‍ ഉപയോഗിച്ച് ഷോപ്പ് ചെയ്യുന്നവര്‍ക്ക് പ്രത്യേക കിഴിവുകള്‍ ലഭിക്കും. ആമസോണ്‍ പേ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് വഴി ഷോപ്പ് ചെയ്യുന്നവര്‍ക്ക് ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും ലഭ്യമാണ്. ആമസോണിന്റെ സ്വന്തം ഉല്‍പ്പന്നങ്ങളായ എക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍, സ്മാര്‍ട്ട് ഡിസ്പ്ലേകള്‍, ഫയര്‍ ടിവി സ്ട്രീമിംഗ് ഡിവൈസുകള്‍ എന്നിവ മികച്ച വിലക്കിഴിവില്‍ സ്വന്തമാക്കാം. കൂടാതെ, സെയിലിന്റെ ഭാഗമായി പ്രൈം വീഡിയോയില്‍ പുതിയ സിനിമകളും സീരീസുകളും റിലീസ് ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates