വീക്കെൻഡ് വീട്ടിൽ തന്നെ? മനസ്സ് ഫ്രഷാകാൻ 10 ടിപ്സ്

വീട് വൃത്തിയായി സൂക്ഷിക്കുന്നത് മനസ്സിനും വലിയ ആശ്വാസം നൽകും.
weekend refreshment
weekend refreshmentpinterest
Updated on
2 min read

ഴ്ചയിൽ കിട്ടുന്ന അവധി ദിവസം മനസ്സിനും ശരീരത്തിനും ഒരു ചെറിയ ഇടവേള വേണമെന്ന് ആ​ഗ്രഹിക്കാത്തവർ ഉണ്ടാകില്ല. ദിവസം മുഴുവൻ ഉറങ്ങി തീർക്കുന്നതു കൊണ്ടോ ഫോണിൽ സ്ക്രോൾ ചെയ്യുന്നതു കൊണ്ടോ മാനസിക ഉന്മേഷം ലഭിക്കണമെന്നില്ല. വാരന്ത്യത്തിൽ ചെറിയ ചില മാറ്റങ്ങൾ കൊണ്ടുവരുന്നതോടെ അടുത്ത ആഴ്ച കൂടുതൽ പോസിറ്റീവും ഊർജ്ജസ്വലവുമാക്കാം.

weekend refreshment
'ഇടത്തേയറ്റത്ത് ഉപ്പേരി, വലത്തേയറ്റത്ത് കാളൻ'; ഓണസദ്യ വിളമ്പേണ്ട രീതി

മനസ്സ് പുതുക്കാനും സമ്മർദം കുറയ്ക്കാനും വീക്ക് ഓഫിന് ചെയ്യാവുന്ന 10 കാര്യങ്ങൾ

വീടൊന്ന് വൃത്തിയാക്കാം

വീട് വൃത്തിയായി സൂക്ഷിക്കുന്നത് മനസ്സിനും വലിയ ആശ്വാസം നൽകും. അലങ്കോലമായി കിടക്കുന്ന മുറികളും മേശയും അടുക്കളയും കാണുമ്പോൾ അറിയാതെ തന്നെ മാനസിക സമ്മർദം വർധിക്കാം. എല്ലാ ജോലികളും ഒരേസമയം ചെയ്യാൻ ശ്രമിക്കേണ്ടതില്ല.

ഉപയോഗമില്ലാത്ത വസ്തുക്കൾ മാറ്റിവയ്ക്കുക, കിടക്ക ഒതുക്കുക, ജനലുകൾ തുറന്ന് ശുദ്ധവായു അകത്തേക്ക് കടക്കാൻ അനുവദിക്കുക. വൃത്തിയുള്ളതും ക്രമമായതുമായ വീട് മനസ്സിനും ഒരു പുതുമയുള്ള അനുഭവം നൽകും.

weekend refreshment
ഓണം ഇങ്ങ് എത്തി, ഇലയിൽ 'അവിയൽ' എപ്പോൾ വിളമ്പണം

ഡിജിറ്റൽ ഇടവേള എടുക്കുക

അവധി ആയാൽ പലരും മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ, ഇമെയിൽ എന്നിവയിൽ തന്നെ സമയം ചെലവഴിക്കുകയാണ് പതിവ്. തുടർച്ചയായി സ്ക്രീൻ നോക്കുന്നത് മനസ്സിന് വിശ്രമം ലഭിക്കുന്നത് തടയാം. അതുകൊണ്ട് ദിവസത്തിൽ കുറച്ച് മണിക്കൂറെങ്കിലും മൊബൈൽ മാറ്റിവയ്ക്കാൻ ശ്രമിക്കുക.

സോഷ്യൽ മീഡിയ നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യാം. പ്രത്യേകിച്ച് ഉറങ്ങുന്നതിന് മുമ്പ് സ്ക്രീൻ ഉപയോഗം കുറയ്ക്കുന്നത് നല്ലതാണ്. പകരം പുസ്തകം വായിക്കുകയോ സംഗീതം കേൾക്കുകയോ കുടുംബത്തോടൊപ്പം സംസാരിക്കുകയോ ചെയ്യാം.

രാവിലെ അല്പം വൈകി എഴുന്നേൽക്കാം

വാരാന്ത്യത്തിൽ ഉറക്കം കുറവായിരുന്ന ദിവസങ്ങളുടെ ക്ഷീണം മാറ്റാൻ സമയം ഉപയോഗിക്കാം. എന്നാൽ രാവിലെ മുതൽ ഉച്ചവരെ കിടന്നുറങ്ങുന്നത് ഉറക്കക്രമത്തെ ബാധിക്കാൻ സാധ്യതയുണ്ട്.

ശരീരത്തിന് ആവശ്യമായത്ര ഉറക്കം ലഭിക്കുന്ന തരത്തിൽ നേരത്തെ ഉറങ്ങാനും സ്വാഭാവികമായി ഉണരാനും ശ്രമിക്കുക. നല്ല ഉറക്കം മനസ്സിന്റെ ക്ഷീണം കുറയ്ക്കാനും ശ്രദ്ധയും മാനസിക ഉന്മേഷവും വർധിപ്പിക്കാനും സഹായിക്കും.

weekend refreshment
പായസം ഫ്രിഡ്ജിൽ എത്ര ദിവസം സൂക്ഷിക്കാം?

പ്രകൃതിക്കൊപ്പം സമയം ചെലവഴിക്കുക

പാർക്കിലോ ബീച്ചിലോ തോട്ടത്തിലോ അല്ലെങ്കിൽ വീട്ടുമുറ്റത്തോ കുറച്ച് സമയം ചെലവഴിക്കാം. രാവിലെയോ വൈകുന്നേരമോ ചെറിയൊരു നടത്തം പോലും മനസ്സിന് ആശ്വാസം നൽകും. പച്ചപ്പും പ്രകൃതിദത്തമായ വെളിച്ചവും ശുദ്ധവായുവും മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും. വീട്ടിൽ തന്നെ ഇരിക്കണമെങ്കിൽ ബാൽക്കണിയിലിരുന്ന് ചായ കുടിക്കുകയോ ചെടികൾക്ക് വെള്ളമൊഴിക്കുകയോ ചെയ്യാം.

ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കാം

ആഴ്ചയിലെ തിരക്കുകൾ കാരണം ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ സമയം കിട്ടിയെന്ന് വരില്ല. അവധി കിട്ടുമ്പോൾ ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി ആസ്വദിച്ചു കഴിക്കുന്നതും മാനസിക സമ്മർദം കുറയ്ക്കാൻ സഹായകരമാണ്. പാചകം ചിലർക്കെങ്കിലും ഒരു മികച്ച റിലാക്സേഷൻ പ്രവർത്തനമാണ്. കുടുംബാംഗങ്ങളോടൊപ്പം ചേർന്ന് പാചകം ചെയ്യുന്നതും സന്തോഷകരമായ അനുഭവമാകും. ഭക്ഷണം തയ്യാറാക്കുന്നതും അത് ഒരുമിച്ച് കഴിക്കുന്നതും മനസ്സിനെ സന്തോഷിപ്പിക്കും.

മനസ്സിലുള്ള കാര്യങ്ങൾ എഴുതിവയ്ക്കുക

ചിന്തകളും ആശങ്കകളും തലയിൽ തന്നെ സൂക്ഷിച്ചാൽ അത് കൂടുതൽ സമ്മർദം സൃഷ്ടിച്ചേക്കാം. അതിനാൽ ഒരു ഡയറിയിലോ നോട്ട്ബുക്കിലോ മനസ്സിലുള്ള കാര്യങ്ങൾ എഴുതിവയ്ക്കാം. ഈ ആഴ്ച നിങ്ങളെ സന്തോഷിപ്പിച്ച കാര്യങ്ങൾ, വിഷമിപ്പിച്ച കാര്യങ്ങൾ, അടുത്ത ആഴ്ച ചെയ്യേണ്ട കാര്യങ്ങൾ എന്നിവ എഴുതുക. ഇത് ചിന്തകളെ ക്രമപ്പെടുത്താനും മനസ്സിന് ഒരു വ്യക്തത ലഭിക്കാനും സഹായിക്കും.

ഇഷ്ടമുള്ള ഹോബിക്ക് സമയം നൽകുക

പാട്ട് കേൾക്കുക, പാടുക, ചിത്രം വരയ്ക്കുക, തോട്ടം പരിപാലിക്കുക, പുസ്തകം വായിക്കുക, സിനിമ കാണുക, ഫോട്ടോഗ്രാഫി ചെയ്യുക എന്നിങ്ങനെ നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾക്ക് സമയം കണ്ടെത്തുക. എല്ലാ പ്രവർത്തനങ്ങൾക്കും ഒരു ലക്ഷ്യമോ നേട്ടമോ ഉണ്ടാകണമെന്നില്ല. മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുന്നത് തന്നെ വാരാന്ത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരിക്കണം.

അടുത്ത ആഴ്ചയ്ക്കായി ചെറിയൊരു പ്ലാൻ തയ്യാറാക്കുക

വാരാന്ത്യം അവസാനിക്കുമ്പോൾ അടുത്ത ആഴ്ചയെക്കുറിച്ചുള്ള ചിന്ത പലർക്കും സമ്മർദം ഉണ്ടാക്കും. ഇത് ഒഴിവാക്കാൻ ഞായറാഴ്ച വൈകുന്നേരം കുറച്ച് സമയം മാറ്റിവെച്ച് അടുത്ത ആഴ്ചയിലെ പ്രധാന കാര്യങ്ങൾ എഴുതിവയ്ക്കാം. ജോലി, മീറ്റിങ്, കുടുംബപരമായ കാര്യങ്ങൾ എന്നിവ മുൻകൂട്ടി ക്രമീകരിക്കുന്നത് മനസ്സിന് നിയന്ത്രണബോധം നൽകും. എന്നാൽ വളരെ നീണ്ട ടു-ഡു ലിസ്റ്റ് തയ്യാറാക്കി സ്വയം സമ്മർദത്തിലാക്കേണ്ടതില്ല. പ്രധാനപ്പെട്ട മൂന്നോ നാലോ കാര്യങ്ങൾ മാത്രം മുൻഗണന നൽകുക.

പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക

തിരക്കേറിയ ദിവസങ്ങളിൽ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും മനസ്സുതുറന്ന് സംസാരിക്കാൻ സമയം ലഭിക്കാറില്ല. വാരാന്ത്യം അതിന് ഉപയോഗിക്കാം. ഒരു കപ്പ് ചായയ്ക്കൊപ്പം കുടുംബത്തോടൊപ്പം സംസാരിക്കുകയോ സുഹൃത്തിനെ വിളിക്കുകയോ ചെറിയൊരു കൂടിക്കാഴ്ച നടത്തുകയോ ചെയ്യാം. സന്തോഷവും വിഷമവും പങ്കുവയ്ക്കുന്നത് മാനസികമായി വലിയ ആശ്വാസം നൽകും.

ഒന്നും ചെയ്യാതിരിക്കുക

എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണമെന്നില്ല. യാതൊരു പദ്ധതിയില്ലാതെ വെറുതെ ഇരിക്കാനും സമയം കണ്ടെത്തണം. കിടന്നുറങ്ങുക, ഇഷ്ടമുള്ള സംഗീതം കേൾക്കുക, ജനാലയിലൂടെ പുറത്തേക്ക് നോക്കുക, ഒരു കപ്പ് ചായയുമായി ശാന്തമായി ഇരിക്കുക എന്നിങ്ങനെയുള്ള ചെറിയ നിമിഷങ്ങൾ പോലും മനസ്സിനെ പുതുക്കാം. വിശ്രമിക്കുന്നത് മടിയല്ലെന്നും അത് ശരീരത്തിനും മനസ്സിനും ആവശ്യമായ ഒരു കാര്യമാണ് എന്നുമുള്ള തിരിച്ചറിവ് പ്രധാനമാണ്.

weekend refreshment
ഓണത്തിന് ഓട്ടും ആരോ​ഗ്യം കളയണ്ട, വൈകിനേരം ചായയ്ക്ക് ഹെൽത്തി സ്നാക്സ് റെസിപ്പി
weekend refreshment
ശുദ്ധജല മത്സ്യങ്ങളിൽ പടരുന്ന അർബുദം കണ്ടെത്തിയതായി പഠനം, മനുഷ്യർക്ക് അപകടസാധ്യത എത്രത്തോളം?
weekend refreshment
'സമ്പാദിച്ചു കൂട്ടിയിട്ടു കാര്യമില്ല, ശുഭാപ്തിവിശ്വാസമുള്ളവർ കൂടുതൽ കാലം ജീവിക്കും'
Summary

10 Things to Do on a Weekend to Feel Mentally Refreshed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com