ബീറ്ററൂട്ടും കാരറ്റും ഓറഞ്ചും മുന്തിരിയും വരെ സൂക്ഷിക്കണം, നിസ്സാരമല്ല ഭക്ഷണ അലർജി

ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങളും ഫാസ്റ്റ് ഫൂ‍‍ഡ് വിഭവങ്ങളുടെ വ്യാപകമായ ഉപയോഗവും ഫൂഡ് അലർജി വർധിക്കാൻ കാരണമായിട്ടുണ്ട്.
Food Allergy
Food AllergyPinterest
Updated on
2 min read

വിട്ടുമാറാത്ത അലർജി പലർക്കും തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്. തുമ്മൽ, കണ്ണുകളിൽ ചൊറിച്ചിൽ, ശ്വാസംമുട്ടൽ തുടങ്ങി പല തരത്തിലുള്ള അലർജികളെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്നവരാണ് ഭൂരിഭാഗവും. ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ തന്നെ നഷ്ട്ടപ്പെടാം.

പുറമെയുള്ള ചില വസ്തുക്കളോട് ശരീരത്തിന്റെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുന്ന അവസ്ഥയാണ് അലർജി. പൊടിപടലങ്ങൾ, വളർത്തുമൃഗങ്ങളുടെ രോമം, പൂമ്പൊടി, തണുപ്പ് തുടങ്ങി സീസണല്‍ അല്ലെങ്കിൽ പാരിസ്ഥിതിക കാരണങ്ങളാണ് അലർജിയുണ്ടാക്കുന്നത്.

ഇതിനു പുറമെ നമ്മൾ ശ്രദ്ധിക്കാത്ത മറ്റൊരു ഘടകമാണ് ഭക്ഷണവസ്തുക്കളിൽ നിന്നുള്ള അലർജി. ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങളും ഫാസ്റ്റ് ഫൂ‍‍ഡ് വിഭവങ്ങളുടെ വ്യാപകമായ ഉപയോഗവും ഫൂഡ് അലർജി വർധിക്കാൻ കാരണമായിട്ടുണ്ട്. ചില ​ഗുരുതര സന്ദർഭങ്ങളിൽ ഭക്ഷണ അലർജി ജീവൻ പോലും അപകടത്തിലാകാം. അലർജിയുണ്ടാക്കുന്ന ഭക്ഷണം കണ്ടെത്തി ഒഴിവാക്കുകയെന്നതാണ് ഫൂഡ് അലർജി നിയന്ത്രിക്കാനുള്ള പ്രധാന വഴി.

പ്രിസർവേറ്റീവുകളും കൃത്രിമ നിറങ്ങളും

ഭക്ഷണത്തിൽ ഉപയോഗിക്കുന്ന പ്രിസർവേറ്റീവുകളും കൃത്രിമ നിറങ്ങളും ചിലരിൽ അലർജിയുണ്ടാക്കാം. അതുപോലെ ജ്യൂസുകളിലും കാർബണേറ്റഡ് പാനീയങ്ങളിലും ചേർക്കുന്ന ബെൻസോയിക് ആസിഡ്, സോഡിയം ബെൻസോയേറ്റ് എന്നീ പ്രിസർവേറ്റീവുകൾ കടുത്ത അലർജിയുണ്ടാക്കുന്ന ഘടകങ്ങളാണ്.

ബേക്കറി പലഹാരങ്ങൾ, മഞ്ഞൾപൊടി, മുളകുപൊടി, ചില്ലി ചിക്കൻ, തന്തൂരി ചിക്കൻ എന്നിവയിൽ നിറങ്ങൾ ചേർക്കാറുണ്ട്. മഞ്ഞ നിറം നൽകുന്ന ടാർട്രസിൻ, ചുവപ്പു നിറം കിട്ടാൻ ചേർക്കുന്ന പോൺസ്യൂ 4 ആർ, നീല നിറത്തിൽ ചേർക്കുന്ന ഇൻഡിഗോ കാർമൈൻ ഇവയൊക്കെ അലർജിയുണ്ടാക്കും

പാരമ്പര്യമായി കുടുംബത്തിൽ ഭക്ഷണ അലർജി ഉണ്ടെങ്കിൽ അലർജിക്ക് സാധ്യതയേറെയാണ്. ആസ്‌മ, എക്സിമ തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്കും ഫൂഡ് അലർജിയുണ്ടാകാം. കുട്ടികൾക്കും പൊടിപടലങ്ങളോടും മറ്റും അലർജിയുള്ളവർക്കും ഫൂഡ് അലർജി സാധ്യത കൂടുതലാണ്.

ചൊറിച്ചിലും ഉദരപ്രശ്നങ്ങളും

തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചിലും ചുണ്ട്, മുഖം, നാക്ക്, തൊണ്ട എന്നീ ഭാഗങ്ങൾ തടിച്ചു വീർക്കുകയുമാണ് അലർജിയുടെ പ്രധാന ലക്ഷണങ്ങൾ. ശ്വാസതടസ്സം, ചുമ, ആഹാരമിറക്കാൻ പ്രയാസം തുടങ്ങിയവയുമുണ്ടാകാം. വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയവയാണ് സാധാരണ കണ്ടുവരുന്ന മറ്റ് പ്രശ്നങ്ങൾ.

അലർജിയുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് ഏതാനും മിനിറ്റുകൾ മുതൽ രണ്ടു മണിക്കൂറുകൾക്കകം ലക്ഷണങ്ങൾ പ്രകടമാകും. ഗുരുതരമായ ഫൂ‍ഡ‍് അലർജിയാണ് അനാഫിലാക്സിസ്. ശ്വാസം മുട്ടൽ, തൊണ്ടയിൽ തടസ്സം, രക്തസമ്മർദം ഗണ്യമായി താഴുക, അബോധാവസ്ഥ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. അടിയന്തര വൈദ്യസഹായം തേടിയില്ലെങ്കിൽ രോഗി ഗുരുതരാവസ്ഥയിലെത്താം.

Food Allergy
ചിയ വിത്തുകൾ വെള്ളത്തിൽ കുതിർത്തു കഴിക്കാൻ മടുപ്പാണോ? രുചികൂട്ടാനും ആരോ​ഗ്യകരമാക്കാനും മൂന്ന് വഴികൾ

ഏതു ഭക്ഷണത്തോടാണ് അലർജിയെന്ന് കണ്ടുപിടിച്ച് ആ ഭക്ഷണം ഒഴിവാക്കുകയാണ് പ്രധാനം. മാംസ വിഭവങ്ങളിൽ ബീഫ്, പോർക്ക് തുടങ്ങിയ റെഡ് മീറ്റാണ് പ്രശ്നമുണ്ടാക്കാറ്. കോഴിയിറച്ചിയും ആട്ടിറച്ചിയും താരതമ്യേന സുരക്ഷിതമാണ്. ‌

Food Allergy
നേരെ ചൊവ്വേ അല്ലെങ്കിൽ സാലഡ് വില്ലനാകും, ആരോഗ്യകരമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കടൽവിഭവങ്ങളിൽ കൊഞ്ച്, ഞണ്ട്, കക്ക, കല്ലുമ്മക്കായ എന്നിവയും സ്രാവ്, തിരണ്ടി തുടങ്ങിയവയും അലർജി ഉണ്ടാക്കാറണ്ട്. ധാന്യവർഗങ്ങളിൽ പ്രോട്ടീൻ ഘടകമായ ഗ്ലൂട്ടനാണ് അലർജിയുണ്ടാക്കുന്നത്. ഗോതമ്പ്, ചോളം, ബാർലി തുടങ്ങിയവയൊക്കെ അലർജി ഉണ്ടാക്കും. മുട്ട വെള്ളയും പാലും പാൽ ഉൽപന്നങ്ങളും ഫൂ‍ഡ് അലർജിക്ക് കാരണമാകാറുണ്ട്.

ബീറ്റ്‌റൂട്ട്, കാബേജ്, കാരറ്റ് തുടങ്ങിയ പച്ചക്കറികൾ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴവർഗങ്ങൾ, കപ്പലണ്ടി ഇവയും സൂക്ഷിക്കണം.

Summary

Allergy triggering factors and symptoms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com