mental stress
പിസിഒഎസ് രക്തസമ്മർദം കൂട്ടുമോപ്രതീകാത്മക ചിത്രം

പിസിഒഎസ് രക്തസമ്മർദം കൂട്ടുമോ? നേരത്തെ തിരിച്ചറിയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പിസിഒഎസ് ഉള്ളവിരിൽ ഉയർന്ന രക്തസമ്മർദത്തിനുള്ള സാധ്യത ഇരട്ടിയെന്ന് പഠനം
Published on

പ്പോൾ മിക്ക സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന ഒരു സാധാരണ ഹോർമോൺ വെല്ലുവിളിയാണ് പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം. ക്രമരഹിതമായ ആർത്തവം, അമിത രോമവളർച്ച, മുഖക്കുരു, അമിത ശരീരഭാരം, പ്രത്യുൽപാദന പ്രശ്നങ്ങൾ എന്നിവ പിസിഒഎസ് കാരണം ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. എന്നാൽ ഇതിനപ്പുറം, പിസിഒഎസ് ഉയർന്ന രക്തസമ്മർദമായും ഹൃദയാരോ​ഗ്യമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

പിസിഒഎസ് രക്തസമ്മർദം കൂട്ടുമോ?

പിസിഒഎസ് പ്രത്യുൽപാദന പ്രശ്നത്തേക്കാൾ ഇത് നമ്മുടെ ഹൃദയാരോ​ഗ്യത്തെ ​ദീർഘകാല അടിസ്ഥാനത്തിൽ ബാധിക്കാവുന്ന ഒരു മെറ്റബോളിക് ഡിസോർഡർ കൂടിയാണ്. പിസിഒഎസ് രക്തസമ്മർദം ഉയർത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് പിസിഒഎസ് ഇല്ലാത്തവരെ അപേക്ഷിച്ച് ഉയർന്ന രക്തസമ്മർദം ഉണ്ടാകാനുള്ള സാധ്യത ഏകദേശം 40 ശതമാനം കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഉയർന്ന രക്തസമ്മർദമുണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് ചൈനീസ് ​ഗവേഷകർ നടത്തിയ മറ്റൊരു പഠനത്തിൽ പറയുന്നു. ഇത് ഒരു പരിധിവരെ, പിസിഒഎസ് മൂലമുണ്ടാകുന്ന ഉപാപചയ വൈകല്യം മൂലമാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ലെപ്റ്റിൻ

പിസിഒഎസ് ഉള്ള മിക്ക സ്ത്രീകളിലും ലെപ്റ്റിൻ എന്ന ഹോർമോൺ സ്രവിക്കുന്ന വിസറൽ കൊഴുപ്പ് (വയറ്റിലെ കൊഴുപ്പ്) അധികമായി അടിഞ്ഞുകൂടുന്നു. ലെപ്റ്റിന്റെ അളവ് കൂടുന്നത് രക്തസമ്മർദം വർധിക്കാൻ കാരണമാകുന്നു. മാത്രമല്ല, പിസിഒഎസ് ഇൻസുലിൻ പ്രതിരോധവുമായി ബന്ധമുണ്ട്. അതായത് ശരീരത്തിന് പഞ്ചസാരയെ കാര്യക്ഷമമായി ഉപയോ​ഗിക്കാതെ വരികയും ശരീരത്തിൽ കൂടുതൽ സോഡിയം നിലനിർത്തുകയും ചെയ്യുന്നു. അതിന്റെ ഫലമായി രക്തസമ്മർദം വർധിക്കാം.

ആൻഡ്രോജന്‍

മറ്റൊരു പ്രധാന ഘടകം ആൻഡ്രോജന്റെ (പുരുഷ ഹോർമോണുകൾ) ഉയർന്ന അളവാണ്. ഇത് രക്തക്കുഴലുകളെ കൂടുതൽ പ്രതിരോധശേഷിയുള്ളതാക്കുകയും രക്തസമ്മർദം ഉയരാൻ കാരണമാവുകയും ചെയ്യും.

പിസിഒഎസ് ഉള്ളവരിൽ രക്തസമ്മർദം എങ്ങനെ മാനേജ് ചെയ്യാം

  • രക്തസമ്മർദ്ദം പതിവായി നിരീക്ഷിക്കുന്നത് ഉയർന്ന രക്തസമ്മർദത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കും.

  • ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുക: ഇൻസുലിൻ അളവു നിയന്ത്രിക്കുന്നതിനും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കുന്നതിനും കുറഞ്ഞ ​ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. മാത്രമല്ല, ജങ്ക് ഫുഡ്, വൈറ്റ് ബ്രെഡ്, അരി, പഞ്ചസാര അടങ്ങിയ ഭക്ഷണം എന്നിവ പരമാവധി കുറയ്ക്കാൻ ശ്രമിക്കുകയും വേണം.

പിസിഒഎസ് മാനേജ് ചെയ്യുന്നതിൽ ഒരു പ്രധാന ഘടകമാണ് സമ്മർദത്തെ കൈകാര്യം ചെയ്യുക എന്നത്. പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഉത്കണ്ഠയും വിഷാദവും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്, സമ്മർദം രക്തസമ്മർദത്തെ കൂടുതൽ ബാധിച്ചേക്കാം. മൈൻഡ്ഫുൾനെസ്, തെറാപ്പി പോലുള്ള രീതികളിലൂടെ സമ്മർദത്തെ കൈകാര്യം ചെയ്യാം. ഇത് മൊത്തത്തിലുള്ള ക്ഷേമത്തിന് പ്രധാനമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com