

ആരോഗ്യമുള്ള ശരീരത്തിന് ഉറക്കം എത്ര പ്രധാനമാണെന്ന് നമ്മൾക്ക് അറിയാം. ശാരീരിക-മാനസിക ക്ഷേമം മെച്ചപ്പെടുന്നതിന് ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, ത്വക്ക് രോഗങ്ങൾ തുടങ്ങിയ നിരവധി രോഗാവസ്ഥകൾ ഒഴിവാക്കാനും ഗുണനിലവാരമുള്ള ഉറക്കം ആവശ്യമാണ്. കൂടാതെ നന്നായി ഉറങ്ങുന്നത് മുടി കൊഴിച്ചിൽ തടയാനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
മുടികൊഴിച്ചിലും ഉറക്കവും തമ്മിൽ
തലയോട്ടിയിലുള്ള ഓരോ ഫോളിക്കിളും അനേകം തവണ മാറ്റങ്ങൾക്ക് വിധേയമായാണ് ഓരോ മുടിയിഴയുമുണ്ടാകുന്നത്. ഹെയർ ഫോളിക്കിളുകൾ കാര്യക്ഷമമാവണമെങ്കിൽ അവയ്ക്കാവശ്യമാണ് പോഷകങ്ങളും വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യവും ഉണ്ടാകണം. മതിയായ ഉറക്കം കിട്ടിയില്ലെങ്കിൽ സമ്മർദം വർധിക്കാൻ ഇടയാകും. മാനസിക പിരിമുറുക്കവും സമ്മർദവുമുള്ളവരിൽ മുടി ധാരാളമായി കൊഴിയുന്നത് ശ്രദ്ധിച്ചിട്ടില്ലേ?
മാനസിക പിരിമുറുക്കം അനിയന്ത്രിതമായാൽ കോർട്ടിസോൾ എന്ന ഹോർമോൺ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടും. മുടിവളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഹോർമോണുകളിൽ പ്രധാനിയാണിത്. കോർട്ടിസോൾ ഹെയർ ഫോളിക്കുകളെ അതിന്റെ റെസ്റ്റിങ് ഫേസിന് സഹായിക്കും. അതായത്, മുടി വളരുന്നതിനേക്കാൾ മുടി കൊഴിച്ചു കളയുന്നതിനായിരിക്കും ഫോളിക്കുകൾക്ക് ഈ സാഹചര്യത്തിൽ കൂടുതൽ 'താല്പര്യം'. ഉറക്കമില്ലായ്മ രക്തയോട്ടത്തെയും ബാധിക്കുന്നുണ്ട് എന്നതിനാൽ ആവശ്യത്തിന് ഓക്‌സിജൻ ഹെയർ ഫോളിക്കുകളിലെത്താത്തതും മുടി വളരാത്തതിന് കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
