മുടി തിളക്കമുള്ളതും ആരോ​ഗ്യത്തോടെയും വളരണോ? ഈ ഡയറ്റ് ടിപ്സ് പരീക്ഷിച്ചു നോക്കൂ

റിഫൈന്‍ഡ് ഭക്ഷണപദാര്‍ത്ഥങ്ങളും പഞ്ചസാരയുമൊക്കെ ഒഴിവാക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Hair growth diet tips
Hair growth diet tipsPinterest
Updated on
1 min read

രോ​ഗ്യകരമായ ജീവിതത്തിന് ആരോ​ഗ്യകരമായ ഭക്ഷണക്രമം വളരെ പ്രധാനമാണ്. ആരോ​ഗ്യകരമായി മുടി വളരുന്നതിന് കൃത്യമായ പോഷകങ്ങൾ സ്ഥിരമായി വിതരണം ചെയ്യേണ്ടത് അനിവാര്യമാണ്. മുടിക്ക് കരുത്തും തിളക്കവും നിലനിര്‍ത്താന്‍ ആവശ്യമായതെല്ലാം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ശരിയായ അളവില്‍ പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.

മുടി ആരോഗ്യത്തോടെ വളരാന്‍ ചില ഡയറ്റ് ടിപ്‌സ് അറിയാം

കാല്‍സ്യം, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയ പോഷകങ്ങള്‍ മുടിയുടെ ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഇവ അടങ്ങിയിട്ടുള്ള ഗോതമ്പിന്റെ പുല്ല് കൊണ്ടുള്ള ജ്യൂസ്, തക്കാളിയും ചീരയും ചേര്‍ന്ന ജ്യൂസ് എന്നിവ പതിവാക്കുന്നത് മുടിയെ കരുത്തുറ്റതാക്കും. റാഗി, മണിച്ചോളം, ഗോതമ്പ് എന്നിവയും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

നല്ല മുടിയിഴകള്‍ വേണമെങ്കില്‍ ചില ഇഷ്ടങ്ങളെയും മാറ്റിനിര്‍ത്തേണ്ടതായി വരും. അതില്‍ ഒന്നാണ് പഞ്ചസാര. റിഫൈന്‍ഡ് ഭക്ഷണപദാര്‍ത്ഥങ്ങളും പഞ്ചസാരയുമൊക്കെ ഒഴിവാക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം ബ്രഹ്മി, ബ്രംഗരാജ് തുടങ്ങിയ ഔഷധങ്ങള്‍ മുടിയുടെ കരുത്തിനും മുടികൊഴിച്ചില്‍ കുറയ്ക്കാനും നല്ലതാണ്. പ്രോട്ടീനും ഇരുമ്പും അടങ്ങിയ ഭക്ഷണം മുടിക്ക് നല്ലതാണ്. മുട്ട, പച്ചിലകറികള്‍, മീന്‍ എന്നിവ മുടിയെ കരുത്തോടെ കാക്കാന്‍ സഹായിക്കും.

Hair growth diet tips
'നരച്ച മുടി കറുപ്പിക്കാൻ ഇഷ്ടമില്ലാത്തവർ'; അതിൻ്റെ പിന്നിലൊരു സൈക്കോളജി ഉണ്ടെന്ന് മനഃശാസ്ത്രജ്ഞർ
Hair growth diet tips
ചർമം നാച്യുറൽ ആയി തിളങ്ങും, വെള്ളം തിളപ്പിക്കുമ്പോൾ രണ്ടോ മൂന്നോ ഏലയ്ക്ക കൂടി ചേർക്കൂ
Hair growth diet tips
ഉറക്കം മെച്ചപ്പെടുത്തണോ? ആയുർവേദത്തിൽ നിന്ന് 10 ടിപ്സ്
Summary

Healthy diet for healthy hair growth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com