

നല്ല ഉറക്കം നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഉറക്കം ശരിയായാൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതു മുതൽ ശാരീരിക-മാനസിക ഉന്മേഷം വരെ മെച്ചപ്പെടാൻ സഹായിക്കും. ഇന്ന് ഒരുപാട് പേരെ അലട്ടുന്ന ഒന്നാണ് ഉറക്കക്കുറവ്. പതിവായി ഉറക്കക്കുറവ് നേരിട്ടാൽ അത് ക്രമേണ മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ഉറക്കം ക്രമീകരിക്കാൻ ആയുർവേദം പ്രകാരം ചില ടെക്നിക്കുകൾ നോക്കാം.
രാത്രി ഭക്ഷണം അധികം വൈകാതെ, മിതമായ അളവിൽ, എരിവും പുളിയും ഉപ്പും കുറച്ച് ശീലിക്കാം.
കിടക്കുന്നതിന് അര മണിക്കൂർ മുൻപ് മൊബൈ ൽ, ടിവി എന്നിവയുടെ ഉപയോഗം അവസാനിപ്പിക്കാം.
ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് മാനസിക സമ്മർദം വർധിക്കുന്ന സീരിയൽ, സിനിമ എന്നിവ കാണുന്നത് ഒഴിവാക്കുക.
പകലുറക്കം ഒഴിവാക്കുക. വേനൽക്കാലത്ത് ഉച്ചയ്ക്ക് അൽപം വിശ്രമം ആകാം.
ചായ, കാപ്പി പോലുള്ള പാനീയങ്ങൾ രാത്രിയിൽ ഒഴിവാക്കി ചൂടുപാൽ സേവിക്കാവുന്നതാണ്.
തലയിൽ എണ്ണ തേച്ച് കുളിക്കണം.
മാനസിക സമ്മർദം ഉണ്ടാക്കുന്ന ചിന്തകൾ ഒഴിവാക്കി മനസ്സ് സ്വസ്ഥമാക്കി ഉറങ്ങാൻ കിടക്കുക
കാൽപാദങ്ങളിൽ രാത്രി ഉറങ്ങുന്നതിന് മുൻപ് ഏതെങ്കിലും എണ്ണകൾ പുരട്ടിയോ അല്ലാതെയോ മസാജ് ചെയ്യുന്നത് ഉറക്കം ലഭിക്കാൻ നല്ലതാണ്.
ഉറക്കക്കുറവുള്ളവർക്ക് തലയിൽ തുങ്കദ്രുമാദി, ആറുകാലാദി എണ്ണകളും ദേഹത്ത് പിണ്ഡതൈലം, ലാക്ഷാദി പോലുള്ള എണ്ണകളും ഉപയോഗിക്കാം. ഓരോരുത്തരുടെയും ദേഹപ്രകൃതിക്ക് ഇണങ്ങുന്നതാണോയെന്നു ഡോക്ടറെ കണ്ട് ഉറപ്പു വരുത്തണം.
വിഷ്ണുക്രാന്തി പാലിൽ അരച്ച് കുടിക്കുന്നതും അശ്വഗന്ധ ചൂർണം അല്ലെങ്കിൽ ശംഖുപുഷ്പ ചൂർണം പാലിൽ കലക്കി രാത്രി കിടക്കുന്നതിനു മുൻപായി സേവിക്കാവുന്നതാണ്. ഇതും ഡോക്ടറുടെ നിർദേശ പ്രകാരം കഴിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates