മഴക്കാലത്ത് വീടിനുള്ളിൽ ഈർപ്പവും ദുർ​ഗന്ധവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദൈനംദിന ശുചീകരണം കൊണ്ട് മാത്രം മാറ്റാൻ കഴിയാത്ത വിധം അഴുക്കും ഈർപ്പവും അടിഞ്ഞുകൂടുമ്പോൾ ഒരു പ്രൊഫഷണൽ ഡീപ്പ് ക്ലീനിങ് സഹായകരമാകും.
cleaning tips in monsoon
cleaning tips in monsoonPinterest
Updated on
1 min read

ഴക്കാലത്ത് വീടിനുള്ളിൽ പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്. നനഞ്ഞതോ ഈർപ്പം നിൽക്കുന്നതോ ആയ തറ, ​ദുർ​ഗന്ധം, വരാന്തയിൽ നിരന്തരം നിറയുന്ന ചെളി, തുണി ഉണങ്ങാനുള്ള പ്രയാസം അങ്ങനെ നീളുന്നു ആവലാതികൾ. എന്നാൽ ചില കാര്യങ്ങൾ പിന്തുടർന്നാൽ ഈ ഈർപ്പവും അഴുക്കും ഒഴിവാക്കി വീട് എപ്പോഴും വൃത്തിയും സുരക്ഷിതവുമായി നിലനിർത്താം.

cleaning tips in monsoon
വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ധൂപനം, കുടുംബത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ

ഈർപ്പം നിയന്ത്രിക്കുക

മഴക്കാലത്ത് മുറിയിലുണ്ടാകുന്ന മുഷിഞ്ഞ മണവും ഈർപ്പവുമാണ് പ്രധാന വില്ലൻ. എന്നാൽ ചില കാര്യങ്ങൾ ചെയ്ത് ശീലിച്ചാൽ ഈർപ്പത്തെ നിയന്ത്രിക്കാൻ കഴിയും.

cleaning tips in monsoon
പെർഫ്യൂം കഴുത്തിൽ അടിക്കുന്ന ശീലമുണ്ടോ? ഇപ്പോഴേ നിർത്തിക്കോ, വന്ധ്യത മുതൽ കാൻസറിനു വരെ കാരണമാകുമെന്ന് ഗവേഷക
  • തറയിൽ വെള്ളം വീണാൽ ഉടൻ തന്നെ തുടച്ചു മാറ്റുക.

  • പ്രധാനവാതിലിന് വെളിയിലും അകത്തുമായി രണ്ട് ഡോർ മാറ്റുകൾ ഉപയോഗിക്കുക. ഇത് ചെളിയും ഈർപ്പവും ഉള്ളിലേക്ക് കടക്കുന്നത് തടയും.

  • ഈർപ്പമുള്ള തുണികളോ തോർത്തുകളോ അടഞ്ഞ മുറികളിൽ ഇടരുത്.

  • ഉപയോഗത്തിന് ശേഷം ബാത്ത്റൂം തറകൾ പരമാവധി ഉണക്കി സൂക്ഷിക്കുക. (വൈപ്പറുകൾ ഉപയോഗിച്ച് വെള്ളം നീക്കാം.)

  • വെയിൽ വരുന്ന സമയങ്ങളിൽ വാർഡ്രോബുകളും കബോർഡുകളും അല്പസമയം തുറന്നിട്ട് കാറ്റും വെളിച്ചവും കടത്തിവിടുക.

അടുക്കളയും ബാത്ത്റൂമും

  • മഴക്കാലത്ത് ബാത്ത്റൂമിലും അടുക്കളയിലുമാണ് ഏറ്റവും കൂടുതൽ ഈർപ്പം തങ്ങിനിൽക്കുന്നത്. ഇത് ഫംഗസും അഴുക്കും രൂപപ്പെടാൻ കാരണമാകുന്നു.

  • ബാത്ത്റൂം ടൈലുകൾ, ഇടയിലെ വരകൾ (grout lines), ടാപ്പുകൾ എന്നിവ പതിവായി വൃത്തിയാക്കുക.

  • പാചകത്തിന് ശേഷം അടുക്കളയിലെ കൗണ്ടർടോപ്പുകളും സിങ്കിന് ചുറ്റുമുള്ള ഭാഗങ്ങളും നന്നായി തുടയ്ക്കുക.

  • സിങ്കിന് അടിയിലോ പൈപ്പുകളിലോ അറ്റകുറ്റപ്പണികളോ ചെറിയ ചോർച്ചയോ ഇല്ലെന്ന് ഉറപ്പുവരുത്തുക.

തറ പരിപാലനം

മഴയുള്ളപ്പോൾ പുറത്തുനിന്നുള്ള ചെളിയും മണ്ണും പെട്ടെന്ന് വീടിനുള്ളിലേക്ക് എത്തും. ഇതിനാൽ മോപ്പ് ചെയ്യുന്നതിന് മുൻപ് തറ നന്നായി തൂക്കുകയോ വാക്വം ചെയ്യുകയോ ചെയ്യുക. ഇല്ലെങ്കിൽ ചെളി തറയിലാകെ പടരാൻ സാധ്യതയുണ്ട്. നിങ്ങളുടെ വീടിന്റെ ഫ്ലോറിങ് ടൈപ്പിന് അനുയോജ്യമായ അളവിൽ മാത്രം വെള്ളം ഉപയോഗിച്ച് മോപ്പ് ചെയ്യുക.

പ്രൊഫഷണൽ ഡീപ്പ് ക്ലീനിങ്

ദൈനംദിന ശുചീകരണം കൊണ്ട് മാത്രം മാറ്റാൻ കഴിയാത്ത വിധം അഴുക്കും ഈർപ്പവും അടിഞ്ഞുകൂടുമ്പോൾ ഒരു പ്രൊഫഷണൽ ഡീപ്പ് ക്ലീനിങ് സഹായകരമാകും. പ്രത്യേകിച്ച് മഴക്കാലത്തിന് മുൻപോ, തുടർച്ചയായ മഴയ്ക്ക് ശേഷമോ, ഇങ്ങനെ ചെയ്യുന്നത് വീടിന് ഒരു പുതിയ ലുക്ക് നൽകും.

cleaning tips in monsoon
ഫ്രിഡ്ജിന്റെ ഡോറിലാണോ മുട്ട സൂക്ഷിക്കുന്നത്? അത് ശരിയായ രീതിയല്ലെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥ
cleaning tips in monsoon
'മൂന്ന് മണിക്ക് ചോറ് കഴിക്കുന്നത് ഒരു തെറ്റാണോ?' ഉച്ചഭക്ഷണം കഴിക്കേണ്ട ശരിയായ സമയം
cleaning tips in monsoon
കഴിക്കുമ്പോൾ മധുരം ഉണ്ടാകില്ല, 'ഹിഡൻ ഷു​ഗർ' അടങ്ങിയ ഭക്ഷണങ്ങൾ, തിരിച്ചറിയാതെ പോകരുത്
Summary

How to keep house clean and good during monsoon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com