ഫ്രിഡ്ജിന്റെ ഡോറിലാണോ മുട്ട സൂക്ഷിക്കുന്നത്? അത് ശരിയായ രീതിയല്ലെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥ

മുട്ടകൾ തുറന്ന സ്ഥലത്തോ ഫ്രിഡ്ജിന്റെ വാതിലിലോ സൂക്ഷിക്കുന്നത് എല്ലായിടത്തും സാധാരണ കാണുന്ന ഒരു അബദ്ധമാണ്
Right way to keep eggs in fridge
Right way to keep eggs in fridgePinterest
Updated on
1 min read

ളരെ ചിലവു കുറഞ്ഞ ഏറ്റവും മികച്ച പ്രോട്ടീൻ സ്രോതസ്സ് ആണ് മുട്ട. പ്രോട്ടീൻ മാത്രമല്ല, നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയ മുട്ട ദിവസവും ഡയറ്റിൽ ചേർക്കുന്നത് ആരോ​ഗ്യത്തിന് വളരെ പ്രധാനമാണ്. ദിവസവും ആവശ്യമുള്ളതു കൊണ്ട് തന്നെ വലിയ അളവിൽ മുട്ട വാങ്ങി വീട്ടിൽ സൂക്ഷിക്കുന്ന ശീലം മിക്കവർക്കുമുണ്ടാകും.

Right way to keep eggs in fridge
വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ധൂപനം, കുടുംബത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ

മുട്ട കൃത്യമായി സൂക്ഷിച്ചില്ലെങ്കിൽ അതിൽ അണുബാധ വരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സാധാരണ ഫ്രിഡ്ജിന്റെ ഡോറിലുള്ള റാക്കിലാണ് മുട്ട സൂക്ഷിക്കുന്നത്. എന്നാൽ ആ രീതി അപകടമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഖത്തറിലുള്ള ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥയായ അഹാന നാസർ ഹാഫിസ്.

Right way to keep eggs in fridge
പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

മുട്ടകൾ തുറന്ന സ്ഥലത്തോ ഫ്രിഡ്ജിന്റെ വാതിലിലോ സൂക്ഷിക്കുന്നത് എല്ലായിടത്തും സാധാരണ കാണുന്ന ഒരു അബദ്ധമാണ്. മുട്ടയുടെ തോടുകൾക്ക് സുഷിരങ്ങളുണ്ട്. അവയ്ക്ക് ​ഗന്ധം വലിച്ചെടുക്കാൻ കഴിയും, ഇത് ക്രോസ് കൺഡാമിനേഷന് കാരണമാകും. മാത്രമല്ല, ഫ്രിഡ്ജിന്റെ വാതിലിൽ മുട്ടകൾ സൂക്ഷിക്കുമ്പോൾ ഓരോ തവണ വാതിൽ തുറക്കുമ്പോഴും താപനില മാറിക്കൊണ്ടിരിക്കും.

മുട്ടകൾ ഒരു അടഞ്ഞ പാത്രത്തിലാണ് സൂക്ഷിക്കേണ്ടത്. അവ ഫ്രിഡ്ജിന് ഉൾവശത്ത് സൂക്ഷിക്കുക, വാതിലിലല്ല. കൂടാതെ മുട്ടയുടെ കൂർത്തഭാഗം താഴേക്ക് വെക്കുകയും വേണം. ഇത് മുട്ടകളുടെ ഫ്രഷ്നസ് നിലനിർത്താൻ സഹായിക്കും. മലിനമാകുന്നത് തടയുന്നതിനൊപ്പം മുട്ടകളുടെ ഷെൽഫ് ലൈഫ് വർധിപ്പിക്കാനും ഈ രീതികൾ സഹായിക്കുമെന്നും അഹാന പറയുന്നു.

Right way to keep eggs in fridge
'മൂന്ന് മണിക്ക് ചോറ് കഴിക്കുന്നത് ഒരു തെറ്റാണോ?' ഉച്ചഭക്ഷണം കഴിക്കേണ്ട ശരിയായ സമയം
Right way to keep eggs in fridge
വെള്ളപ്പൊക്കത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയോ? വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ
Right way to keep eggs in fridge
കഴിക്കുമ്പോൾ മധുരം ഉണ്ടാകില്ല, 'ഹിഡൻ ഷു​ഗർ' അടങ്ങിയ ഭക്ഷണങ്ങൾ, തിരിച്ചറിയാതെ പോകരുത്
Summary

Right way to keep eggs in fridge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com