പുഴുങ്ങിയ മുട്ടയുടെ തോട് പൊളിക്കുമ്പോൾ ഒട്ടിപ്പിടിക്കുന്നോ? ഇങ്ങനൊന്ന് പരീക്ഷിച്ചു നോക്കൂ

മുട്ടയുടെ തോടും വെള്ളയ്ക്കുമിടയിലെ നേര്‍ത്ത പാടയെ ഷെല്‍ മെംബ്രേന്‍ എന്നാണ് അറിയപ്പെടുന്നത്.
Peeling boiled eggs
Peeling boiled eggsMeta AI Image
Updated on
1 min read

രാവിലെയുള്ള ഓട്ടപ്പാച്ചിലിനിടെ കഴിക്കാന്‍ ഏറ്റവും എളുപ്പമുള്ള ബ്രേക്ക്ഫാസ്റ്റ് മുട്ട തന്നെയാണ്. മുട്ട പുഴുങ്ങിയത് ആകുമ്പോള്‍ മെനക്കേട് പകുതി കുറയും. മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍ മുട്ട തോട് പൊളിക്കുമ്പോള്‍ ചിലപ്പോള്‍ തോട് വെള്ളയുമായി ഒട്ടിപ്പിടിച്ചു പൊളിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.

Peeling boiled eggs
20 മിനിറ്റ് ഫ്രിഡ്ജിൽ വെയ്ക്കാം, ഉള്ളി അരിയുമ്പോൾ കണ്ണുനീർ ഒഴിവാക്കാൻ 7 ടിപ്സ്

എന്തുകൊണ്ടാണ് മുട്ടയുടെ തോട് ഒട്ടിപ്പിടിച്ചിരിക്കുന്നത്

മുട്ടയുടെ തോടും വെള്ളയ്ക്കുമിടയിലെ നേര്‍ത്ത പാടയെ ഷെല്‍ മെംബ്രേന്‍ എന്നാണ് അറിയപ്പെടുന്നത്. മുട്ടയുടെ പിഎച്ച് മൂല്യം കുറവായിരിക്കുമ്പോൾ, അതായത് മുട്ടയ്ക്ക് അസിഡിക് സ്വഭാവം ഉള്ളപ്പോൾ, ഈ പാട മുട്ടയുടെ വെള്ളയുമായി ഒട്ടിപ്പിടിക്കുന്നു.

Peeling boiled eggs
ദിവസവും 7000 ചുവടുകൾ, ഏറ്റവും ഇഷ്ടം 'ലെ​ഗ് ഡേ'; നിത അംബാനിയുടെ ഫിറ്റ്നസ് രഹസ്യം

പുതിയ മുട്ടകൾക്കാണ് ഈ പ്രശ്നം സാധാരണയായി ഉണ്ടാകാറ്. കാരണം, അവയുടെ പിഎച്ച് മൂല്യം കുറവായിരിക്കും. എന്നാല്‍ മുട്ടകള്‍ ദിവസങ്ങള്‍ കഴിയുന്തോറും അവയുടെ ക്ഷാര സ്വഭാവം കൂടുകയും, ഇത് തോട് കളയാൻ എളുപ്പമാവുകയും ചെയ്യുന്നു.

മുട്ടത്തോട് പെട്ടെന്ന് പൊളിക്കാന്‍ ചില ടിപ്പുകള്‍

മുട്ട പുഴുങ്ങുമ്പോള്‍ വെള്ളത്തില്‍ അല്‍പം ഉപ്പു ചേര്‍ക്കുന്നത് മുട്ടയുടെ വെള്ളയിലെ പ്രോട്ടീനുകളുമായി പ്രതിപ്രവർത്തിച്ച്, അവയെ കൂടുതൽ ദൃഢമാക്കുന്നു. ഇത് മുട്ടയുടെ തോട് പൊളിക്കാന്‍ കുറച്ചുകൂടി എളുപ്പമാക്കും.

മുട്ട പുഴുങ്ങുമ്പോള്‍ വെള്ളത്തില്‍ അല്‍പം ബേക്കിങ് സോഡ ചേര്‍ക്കുന്നത്, മുട്ടയുടെ വെള്ളയുടെ ക്ഷാര സ്വഭാവം കൂടുന്നു. ഇത് തോടിനും വെള്ളയ്ക്കും ഇടയിലുള്ള ബന്ധം ദുർബലമാക്കുകയും തോട് എളുപ്പത്തിൽ പൊളിച്ചെടുക്കാന്‍ കഴിയുകയും ചെയ്യുന്നു.

മുട്ട തിളപ്പിച്ച ശേഷം, ഐസ് ഇട്ട വെള്ളത്തിലേക്ക് മുട്ട മാറ്റുന്നതും തോട് പെട്ടെന്ന് പൊളിച്ചെടുക്കാന്‍ സഹായിക്കും. അഞ്ച്-പത്ത് മിനിറ്റ് തണുത്തവെള്ളത്തില്‍ മുട്ട ഇട്ടുവയ്ക്കുന്നത്, താപനിലയില്‍ പെട്ടെന്ന് മാറ്റം ഉണ്ടാക്കാനും മുട്ടയുടെ വെള്ള പെട്ടെന്ന് ചുരുങ്ങാനും കാരണമാകും.

എന്നാൽ പുറംതോട് അതേ വലുപ്പത്തിൽ തന്നെ നിൽക്കും. ഈ വ്യത്യാസം തോടിനും വെള്ളയ്ക്കും ഇടയിൽ ഒരു ചെറിയ വിടവ് ഉണ്ടാക്കുകയും തോട് കളയാൻ വളരെ എളുപ്പമാക്കുകയും ചെയ്യുന്നു. കൂടാതെ, തണുത്ത വെള്ളം മുട്ടയുടെ ചൂട് കുറയ്ക്കുന്നതിനാൽ എളുപ്പത്തിൽ തോട് കളയാനും സാധിക്കും.

Peeling boiled eggs
പച്ചരിക്ക് പകരം ഈ ഒരു 'ഐറ്റം' ചേ‍ർക്കാം, ദോശ കൂടുതൽ ഹെൽത്തി ആകും
Peeling boiled eggs
പഞ്ചസാര ഒഴിവാക്കിയാൽ ച‍ർമം തിളങ്ങും, പിന്നിലെ രഹസ്യമിതാണ്
Peeling boiled eggs
40 കഴിയാൻ നിൽക്കേണ്ട, കൊളസ്ട്രോൾ പരിശോധ എപ്പോൾ നടത്തണം?
Summary

How to peel boiled egg perfectly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com