ദിവസം മുഴുവൻ പോസിറ്റീവ് വൈബ്, നേരത്തെ എഴുന്നേല്‍ക്കുന്നത് നല്ലതാണെന്ന് പഠനം

നേരത്തെ എഴുന്നേല്‍ക്കുന്നവര്‍ക്ക് ജീവിത സംതൃപ്തി മികച്ചതും മാനസികാരോഗ്യ പ്രശ്നങ്ങള്‍ കുറവായിരിക്കുമെന്ന് പഠനം
waking up in early morning
രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് നല്ലതാണെന്ന് പഠനം
Updated on
2 min read

രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് മാനസികാരോഗ്യം വര്‍ധിപ്പിക്കുമെന്ന് പഠനം. രാവിലെ വൈകി എഴുന്നേല്‍ക്കുന്നവരെക്കാള്‍ നേരത്തെ എഴുന്നേല്‍ക്കുന്നവര്‍ക്ക് ജീവിത സംതൃപ്തി മികച്ചതും മാനസികാരോഗ്യ പ്രശ്നങ്ങള്‍ കുറവായിരിക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ മെന്റല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

നല്ല ഉറക്കത്തിന് ശേഷം അതിരാവിലെ എഴുന്നേറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് മനസിനെ ഫ്രഷ് ആക്കുന്നതിനൊപ്പം മാനസികാരോഗ്യവും മൊത്തത്തിലുള്ള ക്ഷേമവും മികച്ചതാകുമെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജ് നടത്തിയ പഠനത്തില്‍ പറയുന്നു. മാര്‍ച്ച് 2020 മുതല്‍ മാര്‍ച്ച് 2022 വരെയുള്ള കാലഘട്ടത്തില്‍ 49,218 പേര്‍ക്കിടയില്‍ നടത്തിയ പന്ത്രണ്ടോളം സര്‍വേകളുടെ ഫലങ്ങള്‍ വിലയിരുത്തിയാണ് പഠനം നടത്തിയത്.

mental health improves in morning

രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്ന ശീലം ആ ദിവസത്തിന് ഒരു പോസിറ്റീവ് സമീപനം ഉണ്ടാക്കും. രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് ശീലമാക്കിയവരില്‍ മികച്ച ജീവിത സംതൃപ്തി ലഭിക്കുകയും മാനസിക സന്തോഷം വര്‍ധിച്ചതായും കണ്ടെത്തിയതായി പഠനത്തില്‍ വ്യക്തമാക്കി. വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ കുറയുന്നതായും കണ്ടെത്തി. കൂടാതെ ഇത് ആളുകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സഹായിച്ചുവെന്നും ഗവേഷകര്‍ പറയുന്നു.

അര്‍ദ്ധരാത്രി മാനസികാരോഗ്യവും മാനസികാവസ്ഥയും മോശമാകുന്നു. വാരാന്ത്യങ്ങളില്‍ മാനസികാരോഗ്യവും മാനസികാവസ്ഥയും കൂടുതല്‍ വ്യതിയാനങ്ങള്‍ കാണിച്ചുവെന്നും പഠനത്തില്‍ പറയുന്നു.

സൂര്യപ്രകാശം, മെച്ചപ്പെട്ട ഉറക്കം, ലക്ഷ്യത്തിന്‍റെയും പ്രചോദനത്തിന്‍റെ ബോധം തുടങ്ങിയവയാകാം രാവിലെ എഴുന്നേല്‍ക്കുന്നത് ക്ഷേമത്തെയും മാനസികാരോഗ്യത്തെയും മികച്ചതാക്കാനുള്ള കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. എങ്കിലും മാനസികാവസ്ഥ ആപേക്ഷികമാണ്. എന്നാല്‍ മാനസികാരോഗ്യവും ക്ഷേമവും കൂടുതൽ സ്ഥിരതയുള്ള അവസ്ഥകളാണെന്നും ഗവേഷകര്‍ പറയുന്നു.

set morning alarm

എന്താണ് ക്ഷേമം ?

ക്ഷേമവും മാനസികാരോഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെങ്കിലും രണ്ടും ഒന്നാണെന്ന് പറയാന്‍ കഴിയില്ല. വൈകാരികം, ശാരീരികം, വൈജ്ഞാനികം, മാനസികം, ആത്മീയ ഘടകങ്ങൾ ചേരുന്നതാണ് ക്ഷേമം. ലോകാരോഗ്യ സംഘടനയുടെ നിർവചനപ്രകാരം ജീവിത നിലവാരം, അർത്ഥവും ലക്ഷ്യബോധവും എന്നിവ ഉൾപ്പെടുന്ന സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക സാഹചര്യങ്ങളാൽ നിർണയിക്കപ്പെടുന്ന ഒരു പോസിറ്റീവ് അവസ്ഥയാണ് ക്ഷേമം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com