മനസ്സിനെ കൂളാക്കാൻ ഒരു 'ജാപ്പനീസ് സൂത്രം', നിരവധി രോഗങ്ങൾക്കിത് 'ഒറ്റമൂലി', എന്താണ് ഫോറസ്റ്റ് ബാത്തിങ്? | World Health Day

കാടിന്റെ അന്തരീക്ഷത്തിൽ മനസ്സിനെയും ശരീരത്തെയും മുക്കിയെടുക്കുന്ന പ്രക്രിയയാണ് വനസ്നാനം.
Forest Bathing Therapy
Forest Bathing TherapyPinterest
Updated on
2 min read

ജീവിക്കാൻ വേണ്ടിയുള്ള ഓട്ടപാച്ചിലിനിടെ മനഃപൂർവമല്ലാതെയാണെങ്കിലും മറന്നു പോകുന്ന ഒന്നുണ്ട്, നമ്മുടെ ആരോ​ഗ്യം. രോ​ഗം വരുമ്പോൾ മരുന്നു കഴിച്ചു ആരോ​ഗ്യം വീണ്ടെടുക്കുക എന്നതാണ് പലരുടെയും രീതി. എന്നാൽ രോ​ഗം വരാതിരിക്കാൻ ആരോ​ഗ്യത്തെ പരിപാലിക്കണമെന്ന കാര്യം ചിന്തിക്കാറില്ലതാനും.

ഒരു ദിവസം ഈ ഡിജിറ്റൽ സ്ക്രീനിൽ നിന്നും തിരക്കിൽ നിന്നുമൊക്കെ അകന്ന് കാടിന്റെ സൗന്ദര്യം ആസ്വദിച്ചാലോ? മനസ്സിനെ കൂളാക്കാൻ ഇതിലും മികച്ചൊരു ആശയമില്ലെന്നാണ് ജപ്പാൻകാരുടെ വിശ്വാസം. ഷിൻറിൻ-യോകു എന്നാണ് അവർ ഇതിനെ വിശേഷിപ്പിക്കുന്നത്. മലയാളത്തിൽ ഇതിനെ വനസ്നാനം അഥവാ ഫോറസ്റ്റ് ബാത്തിങ് എന്നും പറയുന്നു.

ഫോറസ്റ്റ് ബാത്തിങ് എന്ന് കേൾക്കുമ്പോൾ കാട്ടിൽ പോയി നീരാടുന്നതാണ് ഇതെന്ന് ചിന്തിക്കേണ്ടതില്ല. കാടിന്റെ നിശബ്ദതയെയും സൗന്ദര്യത്തെയും അഞ്ച് ഇന്ദ്രിയങ്ങൾ കൊണ്ട് ആവാഹിക്കുന്ന ഒരു ലളിതമായ തെറാപ്പിയാണിത്. ഈ ലോക ആരോഗ്യ ദിനത്തിൽ ഫോറസ്റ്റ് ബാത്തിങ്ങിനെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും പരിശോധിക്കാം.

എന്താണ് ഫോറസ്റ്റ് ബാത്തിങ്?

കാടിന്റെ അന്തരീക്ഷത്തിൽ മനസ്സിനെയും ശരീരത്തെയും മുക്കിയെടുക്കുന്ന പ്രക്രിയയാണ് വനസ്നാനം. ഇതിന് പ്രത്യേക ലക്ഷ്യസ്ഥാനങ്ങളോ വേ​ഗമോ ആവശ്യമില്ല. ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഇല്ലതായെ പൂർണമായും പ്രകൃതിയുമായി സംവദിക്കുക എന്നതാണ് ഇതിന്റെ ആശയം. ആധുനിക ജീവിതശൈലി മൂലമുണ്ടാകുന്ന പല രോഗങ്ങൾക്കും ഇതൊരു മരുന്നായി ജാപ്പനീസ് ഡോക്ടർമാർ നിർദേശിക്കാറുണ്ട്.

1980കളിലാണ് ജപ്പാനിൽ ഇതൊരു ഔദ്യോഗിക ചികിത്സാരീതിയായി അംഗീകരിക്കപ്പെടുന്നത്. അക്കാലത്ത് ജപ്പാനിലെ നഗരവൽക്കരണവും തൊഴിൽ സമ്മർദവും ജനങ്ങളിൽ വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് കൃഷി-വന മന്ത്രാലയം ഷിൻറിൻ-യോകു എന്ന ആശയം മുന്നോട്ട് വച്ചത്.

ഈ വിഷയത്തിൽ ലോകപ്രശസ്തനായ ഗവേഷകനാണ് ഡോ. ക്വിങ് ലി. അദ്ദേഹം പറയുന്നത് ഭൂരിഭാഗം പേരും അവരുടെ ജീവിതത്തിന്റെ 93 ശതമാനവും വീടിനുള്ളിലോ ഓഫിസിനുള്ളിലോ ആണ് ചെലവഴിക്കുന്നത് എന്നാണ്. ഇതിനെ അദ്ദേഹം 'നേച്ചർ ഡെഫിസിറ്റ് ഡിസോർഡർ' (Nature Deficit Disorder) എന്നാണ് വിളിക്കുന്നത്. ഏതാനും മണിക്കൂറുകൾ പ്രകൃതിയിൽ ചെലവഴിക്കുന്നതിലൂടെ ഈ കുറവ് പരിഹരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം തന്റെ പഠനങ്ങളിലൂടെ തെളിയിച്ചു.

ഫോറസ്റ്റ് ബാത്തിങ് എങ്ങനെ ചെയ്യാം

ഡിജിറ്റൽ ഡിറ്റോക്സ് ആണ് പ്രധാന ലക്ഷ്യം. അതുകൊണ്ട് തന്നെ ഇത്തരം സ്ക്രീനുകൾ പൂർണമായും ഒഴിവാക്കുക. ശേഷം അൽപം പച്ചപ്പ് നിറഞ്ഞ സ്ഥലം തിരഞ്ഞെടുക്കുക. ചുറ്റുമുള്ള പ്രകൃതിയിലെ ശബ്ദങ്ങൾ നിരീക്ഷിക്കുക (കിളികളുടെ ശബ്ദം, കാറ്റടിക്കുന്നത്, അരുവി ഒഴുകുന്ന ശബ്ദം). ശുദ്ധവായും ദീർഘമായി ശ്വസിക്കുക. മരങ്ങളുടെ പരുക്കൻ തൊലിയും പുല്ലുകളിലുടെ മൃദുലതയും തൊട്ടറിയുക. ഒരിടത്ത് ഇരുന്നോ സാവധാനം നടന്നോ ആ നിമിഷം ആസ്വദിക്കുക.

Forest Bathing Therapy
ശ്വാസമെടുക്കാൻ പ്രയാസം...ഹൃദയമിടിപ്പ് കൂടി, വേനൽച്ചൂട് ഉത്കണ്ഠയെ ട്രിഗർ ചെയ്യുന്നതിങ്ങനെ

ആരോഗ്യ ഗുണങ്ങൾ

മാനസികാരോഗ്യം: സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കും.

ശരീരത്തിന്റെ പ്രതിരോധശേഷി: മരങ്ങൾ പുറപ്പെടുവിക്കുന്ന 'ഫൈറ്റോൺസൈഡുകൾ' (Phytoncides) ശ്വസിക്കുന്നത് നമ്മുടെ ശരീരത്തിലെ 'നാച്ചുറൽ കില്ലർ' കോശങ്ങളെ വർധിപ്പിക്കുന്നു. ഇത് പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.

Forest Bathing Therapy
ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി ജീവിക്കുന്നവരെ തിരിച്ചറിയാൻ ഒരു എളുപ്പവഴിയുണ്ട്! ഡോക്ടറുടെ വൈറൽ കുറിപ്പ്

രക്തസമ്മർദം: ഉയർന്ന രക്തസമ്മർദവും ഹൃദയമിടിപ്പും സാധാരണ നിലയിലാക്കാൻ പ്രകൃതിയുമായുള്ള ഈ സമ്പർക്കം സഹായിക്കുന്നു.

ഏകാഗ്രത: ജോലിയും മറ്റ് തിരക്കുകളും കാരണം മരവിച്ചുപോയ മനസ്സിന് പുതിയ ഉന്മേഷവും ഏകാഗ്രതയും നൽകാൻ വനസ്നാനത്തിന് സാധിക്കും.

Summary

World Health Day: Japanese Forest bath therapy for better health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com