കർക്കടക മാസത്തിലെ കുളിക്ക് പ്രത്യേകതയുണ്ടോ? ശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ?

ചിലർക്ക് തണുപ്പ് കൂടുമ്പോൾ പേശിവേദന, സന്ധിവേദന എന്നിവ വർധിപ്പിക്കാം.
karkadakam lifestyle
karkadakam lifestylePinterest
Updated on
2 min read

ർക്കടക മാസം ആയുർവേദത്തിൽ ആരോ​ഗ്യസംരക്ഷണത്തിന് ഏറെ പ്രാധാന്യമുള്ള കാലഘട്ടമായാണ് കണക്കാക്കാറ്. ഈ സമയത്ത് ശരീരത്തിന്റെ ദഹനശേഷി കുറയുകയും വാതദോഷം വർധിക്കാനുമിടയാകും. അതുകൊണ്ട് തന്നെ നമ്മുടെ ദിനചര്യ കാലാവസ്ഥയ്ക്ക് അനുസരിച്ച് ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

karkadakam lifestyle
ഉലുവക്കഞ്ഞി എളുപ്പത്തിൽ തയ്യാറാക്കാം, കർക്കടകത്തിൽ ഏഴ് ദിവസം കുടിച്ചാൽ ശരീരത്തിന് നല്ലത്

കർക്കടകത്തിൽ തണുപ്പ് കൂടുതലായതിനാൽ ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്. ചിലർക്ക് തണുപ്പ് കൂടുമ്പോൾ പേശിവേദന, സന്ധിവേദന എന്നിവ വർധിപ്പിക്കാം. ചൂടുവെള്ളം ഉപയോ​ഗിക്കുമ്പോൾ ശരീരത്തിന് കൂടുതൽ ആശ്വാസം നൽകും. കുളിക്കുന്ന വെള്ളം ചൂടാക്കുമ്പോൾ അതിൽ വേപ്പില, തുളസി, രാമച്ചം, പനിക്കൂർക്ക തുടങ്ങിയ ഔഷധസസ്യങ്ങൾ ചേർക്കുന്ന പരമ്പരാ​ഗത ആയുർവേദ ശീലമാണ്.

എണ്ണതേച്ചുള്ള കുളി

കർക്കടകത്തിൽ എണ്ണതേച്ചുള്ള കുളിക്ക് വളരെ പ്രാധാന്യമുണ്ട്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ എണ്ണ ശരീരത്തിൽ മസാജ് ചെയ്ത ശേഷം കുളിക്കുന്നത് പേശികൾക്ക് ആശ്വസം നൽകാൻ സഹായിക്കും. എന്നാൽ തൈലം ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം വാങ്ങുക.

karkadakam lifestyle
കർക്കടകത്തിൽ ഭക്ഷണം കഴിക്കുമ്പോൾ..; ഒഴിവാക്കേണ്ടതും ചേർക്കേണ്ടതും

കർക്കടകത്തിലെ ഭക്ഷണം

  • ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണമായിരിക്കണം കർക്കടകമാസം കഴിക്കേണ്ടത്. അമിതമായി വറുത്തതും പൊരിച്ചതുമായി ഭക്ഷണം കുറയ്ക്കണം. കർക്കടക മാസത്തിൽ മരുന്ന് കഞ്ഞി കുടിക്കുന്നത് ദഹനത്തിനും പോഷകസമൃദ്ധിക്കും മികച്ചതാണ്.

  • അതുപോലെ തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഈ കാലഘട്ടത്തിൽ കുടിക്കാൻ പാടുള്ളൂ. കാരണം മഴക്കാലത്ത് കുടിവെള്ളത്തിലൂടെ പല രോഗങ്ങൾ പകരാനുള്ള സാധ്യത കൂടുതലായിരിക്കും.

  • മഴക്കാലമായതിനാൽ മഴ നനയാനുള്ള സാധ്യത കൂടുതലാണ്. ശരീരം നനഞ്ഞ നിലയിൽ അധിക നേരം ഇരിക്കാൻ അനുവദിക്കരുത്. ഇത് ഫം​ഗസ് ബാധയും ചർമപ്രശ്നങ്ങളും ഉണ്ടാക്കും.

  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ക‍ർക്കടകമാസത്തിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. കൊതുകുകളുടെ പ്രജനനം തടയാൻ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക. ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ തടയാൻ ഇത് പ്രധാനമാണ്.

  • കർക്കടകമാസത്തിൽ ഉറക്കത്തിന് വലിയ പ്രാധാന്യമുണ്ട്. ദിവസവും ഏഴ്-എട്ട് മണിക്കൂർ ഉറങ്ങുന്നത് പ്രതിരോധ ശേഷി നിലനിർത്താൻ സഹായിക്കും.

  • മഴക്കാലമായതിനാൽ പൊതുവെ വ്യായാമം ചെയ്യാൻ പലർക്കും മടിയുണ്ടാകാം. കഠിന വ്യായാമങ്ങൾക്ക് പകരം യോ​ഗ, സ്ട്രെച്ചിങ്, ചെറിയ നടത്തം എന്നിവ തിരഞ്ഞെടുക്കാം.

  • അണുബാധയ്ക്കുള്ള സാധ്യത കൂടുതലായതു കൊണ്ട് തന്നെ കൈകളും കാലും അണുവിമുക്തമാക്കി സൂക്ഷിക്കുക. പ്രത്യേകിച്ച് നഖങ്ങൾ, നഖങ്ങൾക്കിടയിൽ അണുക്കൾ കയറിയിരിക്കാനുള്ള സാധ്യത കൂടുതലാണ്.

ക‍ർക്കടകത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പനി, ചുമ, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറെ സമീപിക്കുക.

  • സന്ധിവാതം, ആസ്ത്മ, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളുള്ളവർ ആയുർവേദ ചികിത്സയോ എണ്ണമസാജോ ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.

കർക്കടക മാസത്തിലെ കുളി വെറും ശുചിത്വം മാത്രമല്ല, ശരീരത്തെ മഴക്കാല സാഹചര്യങ്ങളോട് ഇണങ്ങാൻ സഹായിക്കുന്ന ഒരു ദിനചര്യയായാണ് പരമ്പരാഗതമായി കണക്കാക്കുന്നത്. ഇളംചൂടുവെള്ളത്തിൽ കുളിക്കുക, അനുയോജ്യമായ ഭക്ഷണക്രമം പാലിക്കുക, ശുചിത്വം ഉറപ്പാക്കുക, മതിയായ വിശ്രമം എടുക്കുക തുടങ്ങിയ ശീലങ്ങൾ ഈ കാലത്ത് ആരോഗ്യസംരക്ഷണത്തിന് സഹായകരമാകും. പരമ്പരാഗത ആയുർവേദ ശീലങ്ങൾ പിന്തുടരുമ്പോൾ വ്യക്തിഗത ആരോഗ്യസ്ഥിതിയും ഡോക്ടറുടെ നിർദേശവും കൂടി പരിഗണിക്കുന്നത് ഏറ്റവും ഉചിതമാണ്.

karkadakam lifestyle
ഷെഫ് നളന്റെ മുടിയുടെ ആരോഗ്യത്തിന്റെ രഹസ്യം, എള്ളുണ്ടയുടെ സിപിംൾ റെസിപ്പി
karkadakam lifestyle
ജെൻ സി വെളിച്ചെണ്ണ ഒഴിവാക്കി ഒലീവ് ഓയിൽ തിരഞ്ഞെടുക്കുന്നു, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
karkadakam lifestyle
തണുത്താൽ പാമ്പിന്റെ വിഷത്തെക്കാൾ അപകടം, 15 മിനിറ്റ് വരെയാണ് ചായയുടെ കാലാവധി
Summary

Karkadakam Lifestyle tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com