കറുകറെ കടിക്കാം കടുകടക്ക, വീട്ടിൽ തയ്യാറാക്കാം

ചായ്‌ക്കൊപ്പം കറുമുറെ കൊറിക്കാന്‍ പറ്റിയ ഐറ്റമാണ്.
kadukadakka recipe
kadukadakka recipePinterest
Updated on
1 min read

ണക്കാലത്ത് കായ വറുത്തതും ശര്‍ക്കരവരട്ടിയും ചീടയുമാണ് പ്രധാന പരിഹാരങ്ങള്‍. മറ്റുള്ളവയിൽ നിന്ന് അൽപം വ്യത്യസ്തമാണ് ചീട അഥവാ കടുകടക്ക. കടിച്ചാല്‍ അത്ര പെട്ടെന്നൊന്നും മയപ്പെട്ടു വരില്ല. ചില പ്രദേശങ്ങളില്‍ കടുകടക്ക, കളിയടക്ക എന്നും വിളിക്കാറുണ്ട്. അരിപ്പൊടിയോ പുഴുക്കലരിയോ ആണ് പ്രധാന ചേരുവകാള്‍. ഒപ്പം തേങ്ങയും ജീരകവും കുരുമുളകും ചേരുന്നത് രുചി കൂട്ടും. ചായ്‌ക്കൊപ്പം കറുമുറെ കൊറിക്കാന്‍ പറ്റിയ ഐറ്റമാണ്.

kadukadakka recipe
വിളമ്പുന്നതിന് മുൻപ് തുടയ്ക്കണം, സദ്യ കഴിഞ്ഞാൽ ഇല ഉള്ളിലേക്ക് മടക്കണം; വാഴയില ഇടുന്നതിനുമുണ്ട് ചിട്ട

കാണുമ്പോള്‍ സിംപിള്‍ ആണെന്ന് തോന്നാമെങ്കിലും തയ്യാറാക്കുമ്പോള്‍ കുറച്ച് ശ്രദ്ധ ആവശ്യമായ വിഭവമാണിത്. മാവ് തയ്യാറാക്കുമ്പോള്‍ ചേര്‍ക്കുന്ന വെള്ളത്തിന്റെ അളവു മുതല് ഉരുട്ടിയെടുക്കുന്നതില്‍ വരെ ശ്രദ്ധ വേണം.

kadukadakka recipe
പായസം ഫ്രിഡ്ജിൽ എത്ര ദിവസം സൂക്ഷിക്കാം?

ചേരുവകള്‍

  • പുഴുക്കലരി/ അരിപ്പൊടി-1 കപ്പ്

  • ജീരകം-1 ടീസ്പൂണ്‍

  • കുരുമുളക്-1 ടീസ്പൂണ്‍

  • തേങ്ങ- അരമുറി

  • വെളിച്ചെണ്ണ- ആവശ്യത്തിന്

  • ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും അരി വെള്ളത്തില്‍ കുതിര്‍ത്തുവെയ്ക്കണം.

  • ശേഷം കുതിര്‍ത്ത അരിയും കുരുമുളകും ജീരകവും അര മുറി തേങ്ങ ചിരകിയതും ചേർത്ത് മിക്സില്‍ അരച്ചെടുക്കാം. അരപ്പില്‍ ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ക്കാന്‍ മറക്കരുത്.

  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ അല്ലെങ്കിൽ ചീനച്ചട്ടിൽ വെളിച്ചെണ്ണ ചൂടാക്കാന്‍ വെയ്ക്കാം.

  • എണ്ണ തിളച്ചു വരുമ്പോഴേയ്ക്കും അരച്ചെടുത്ത മാവിൽ നിന്നും കുറച്ചു വീതം ഉരുട്ടിയെടുക്കാം. ഇത് എണ്ണയില്‍ വറുത്തെടുക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • മാവിൽ വെള്ളം അധികം ഉണ്ടാകരുത്. കൈകൊണ്ട് ഉരുട്ടിയെടുക്കാൻ പാകത്തിന് മാത്രം വെള്ളം ചേർത്ത് മാവ് അരച്ചാൽ മതിയാകും.

  • ഇടത്തരം വലിപ്പത്തിൽ മാവ് ഉരുട്ടിയെടുക്കുക.

  • ചീടയുടെ നിറം ലൈറ്റ് ബ്രൗൺ നിറത്തിലേക്കാകുമ്പോൾ ഉടൻ എണ്ണയിൽ നിന്നും മാറ്റുക.

kadukadakka recipe
പരിപ്പിന് മുകളിൽ നെയ്യ്; സദ്യയിൽ ഈ കൂട്ടുകെട്ടിന് ആരോ​ഗ്യ​ഗുണങ്ങൾ ഏറെയാണ്
kadukadakka recipe
ചർമം മുതൽ ഹൃദയം വരെ, മത്തങ്ങയോളം വലിപ്പം ​ഗുണങ്ങൾ കുരുവിനുമുണ്ട്
kadukadakka recipe
വിളമ്പുന്നതിന് മുൻപ് തുടയ്ക്കണം, സദ്യ കഴിഞ്ഞാൽ ഇല ഉള്ളിലേക്ക് മടക്കണം; വാഴയില ഇടുന്നതിനുമുണ്ട് ചിട്ട
Summary

Onam kadukadakka recipe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com