

എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പങ്ക് ഇന്ന് മിക്കവാറും ആളുകളുടെ ദൈനംദിന ജീവിതത്തിൽ കൂടി വരികയാണെന്നാണ് റിപ്പോർട്ടുകൾ. വലിയ സങ്കേതിക കാര്യങ്ങൾക്ക് മാത്രമല്ല, സാധാരണ ജീവിതത്തിലെ ദൈനംദിന കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലും ക്രമത്തിലും ചെയ്യാനും എഐയെ നമ്മൾക്ക് ഉപയോഗിക്കാം. എന്നാൽ എഐ നൽകുന്ന എല്ലാ വിവരങ്ങളെയും കണ്ണുംപൂട്ടി വിശ്വസിക്കരുത് താനും. പ്രത്യേകിച്ച് ആരോഗ്യ, മരുന്ന്, സാമ്പത്തികം തുടങ്ങിയ കാര്യങ്ങളിൽ വിദഗ്ധരുടെ നിർദേശം പ്രധാനമാണ്.
രാവിലെ തന്നെ ചെയ്യേണ്ട കാര്യങ്ങളുടെ വലിയ പട്ടിക തയ്യാറാക്കുന്നത് പലർക്കും ബുദ്ധിമുട്ടാണ്. ചെയ്യാനുള്ള കാര്യങ്ങൾ AIയോട് പറഞ്ഞാൽ അവയ്ക്ക് മുൻഗണന നൽകി ഒരു ലളിതമായ ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാം. ഇത് എന്ത് ആദ്യം ചെയ്യണം എന്ന ആശയക്കുഴപ്പം കുറയും. ദിവസം കൂടുതൽ ക്രമത്തോടെ മുന്നോട്ടുകൊണ്ടുപോകാനും സഹായിക്കും.
"ഇന്ന് എന്ത് പാചകം ചെയ്യും?" എന്നത് ദിവസവും നേരിടുന്ന ഒരു ചെറിയ ചോദ്യമാണ്. വീട്ടിലുള്ള സാധനങ്ങളുടെ ലിസ്റ്റ് AIയോട് പറഞ്ഞാൽ അതുപയോഗിച്ച് ഒരു ദിവസത്തേക്കോ ആഴ്ചയിലേക്കോ ഡയറ്റ് പ്ലാൻ ചോദിക്കാം.
സൂപ്പർമാർക്കറ്റിൽ പോയ ശേഷം "എന്തൊക്കെയായിരുന്നു വാങ്ങേണ്ടത്?" എന്ന് ഓർത്ത് നിൽക്കേണ്ട സാഹചര്യം ഒഴിവാക്കാനും AI ഉപയോഗിക്കാം. ആഴ്ചയിലെ ഭക്ഷണ മെനു AIയോട് പറഞ്ഞാൽ ആവശ്യമായ പച്ചക്കറികൾ, പലചരക്ക് സാധനങ്ങൾ, ബ്രേക്ക്ഫാസ്റ്റിനുള്ള സാധനങ്ങൾ തുടങ്ങിയവ വിഭാഗങ്ങളായി വേർതിരിച്ച് ഒരു ഷോപ്പിങ് ലിസ്റ്റ് തയ്യാറാക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങുന്നത് കുറയ്ക്കാനും ബജറ്റ് നിയന്ത്രിക്കാനും സഹായിക്കും.
ഒരു വലിയ കോഴ്സിന് സമയം കണ്ടെത്താൻ കഴിയുന്നില്ലെങ്കിലും ദിവസവും 10–15 മിനിറ്റ് AI ഉപയോഗിച്ച് പഠിക്കാം. ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കണമെങ്കിൽ AIയോട് ദിവസവും അഞ്ച് പുതിയ വാക്കുകൾ ചോദിക്കാം. ഒരു വാക്ക് എങ്ങനെ വാക്യത്തിൽ ഉപയോഗിക്കാമെന്നും ചോദിക്കാം. അതുപോലെ ഒരു പുതിയ ഭാഷ, പൊതുവിജ്ഞാനം, ടെക്നോളജി, എഴുത്ത് തുടങ്ങിയ വിഷയങ്ങളിലും ചെറിയ പഠന സെഷനുകൾ നടത്താം.
വ്യായാമം ചെയ്യണമെന്ന് തീരുമാനിച്ചാലും തിരക്കിനിടയിൽ അത് മറക്കുന്നത് സാധാരണമാണ്. ദിവസത്തിലെ ഒഴിവുസമയം അനുസരിച്ച് ചെറിയ activity plan തയ്യാറാക്കാൻ AIയോട് സഹായം ചോദിക്കാം. എന്നാൽ പ്രായം, ആരോഗ്യസ്ഥിതി, പരിക്ക്, ശാരീരിക പരിമിതികൾ എന്നിവ പരിഗണിക്കേണ്ട exercise സംബന്ധമായ കാര്യങ്ങളിൽ വിദഗ്ധ നിർദേശം പ്രധാനമാണ്.
ഒരു ദിവസം കൊണ്ട് പോകാവുന്ന സ്ഥലത്തേക്കുള്ള യാത്രയാണെങ്കിലും എന്തൊക്കെ ചെയ്യണമെന്ന് മുൻകൂട്ടി പ്ലാൻ ചെയ്യുന്നത് സമയം ലാഭിക്കും. സ്ഥലം, ലഭ്യമായ സമയം, യാത്രയുടെ താൽപര്യങ്ങൾ എന്നിവ AIയോട് പറഞ്ഞാൽ രാവിലെ മുതൽ വൈകുന്നേരം വരെ ഒരു ഏകദേശ ഐഡിയ തയ്യാറാക്കാം.
വീട്ടിലെ പല ചെറിയ ജോലികളും നമ്മൾ മറന്നുപോകാറുണ്ട്. ഫിൽട്ടർ വൃത്തിയാക്കൽ, ചെടികൾക്ക് വെള്ളം നൽകൽ, ഫ്രിഡ്ജ് വൃത്തിയാക്കൽ, ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് AI സഹായത്തോടെ ഒരു റുട്ടീൻ തയ്യാറാക്കാവുന്നതാണ്.
മാസാവസാനം പണം എവിടെയൊക്കെ ചെലവായെന്ന് മനസ്സിലാകാത്തവർക്ക് എഐയെ ഒരു basic budgeting assistant ആയി ഉപയോഗിക്കാം. ഭക്ഷണം, യാത്ര, ഷോപ്പിങ്, വിനോദം തുടങ്ങിയ വിഭാഗങ്ങളായി ചെലവുകൾ നൽകിയാൽ അവ ക്രമീകരിക്കാനും ഏത് വിഭാഗത്തിലാണ് കൂടുതൽ ചെലവാകുന്നതെന്ന് മനസ്സിലാക്കാനും സഹായം തേടാം. എന്നാൽ ബാങ്ക് അക്കൗണ്ട് നമ്പർ, കാർഡ് വിവരങ്ങൾ, OTP, പാസ്‌വേഡ് തുടങ്ങിയ സ്വകാര്യവും സുരക്ഷാ വിവരങ്ങളും AIയിൽ നൽകാതിരിക്കുക.
ദിവസം മുഴുവൻ നടന്ന കാര്യങ്ങൾ ഓർത്ത് നാളെ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കുന്നത് ചിലപ്പോൾ ബുദ്ധിമുട്ടാണ്. ദിവസത്തെ പ്രധാനപ്പെട്ട കാര്യങ്ങൾ കുറിച്ച് AIയോട് നൽകിയാൽ അവ ചുരുക്കി അടുത്ത ദിവസത്തേക്കുള്ള ചെറിയ ആക്ടഷൻ ലിസ്റ്റ് തയ്യാറാക്കാം.
എഐയെ വെറുമൊരു ചോദ്യം-ഉത്തരം ഉപകരണമായി മാത്രം കാണേണ്ടതില്ല. സ്വന്തം ദിനചര്യയിലെ സമയം എവിടെയാണ് പോകുന്നതെന്ന് മനസ്സിലാക്കാനും ഉപയോഗിക്കാം. ഒരു ദിവസം എപ്പോൾ എഴുന്നേൽക്കുന്നു, ജോലി സമയം എത്രയാണ്, ഭക്ഷണം കഴിക്കുന്ന സമയം, ഉറങ്ങുന്ന സമയം, ഒഴിവുസമയം തുടങ്ങിയ വിവരങ്ങൾ നൽകി "എന്റെ റുട്ടീൻ കൂടുതൽ ക്രമപ്പെടുത്താൻ എന്തൊക്കെ ചെറിയ മാറ്റങ്ങൾ വരുത്താം?" എന്ന് ചോദിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates