ഉറക്കം കളഞ്ഞുള്ള സിനിമ-സീരിസ് കാഴ്ച, അധികം വൈകാതെ നിങ്ങള്‍ ഒരു രോഗിയാക്കുമെന്ന് വിദഗ്ധര്‍

ഉറക്കം നഷ്ടപ്പെടുന്നത് ശരീരത്തിൽ നോണ്‍-ക്ലാസിക്കല്‍ മോണോസൈറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു
wOMAN USING MOBILE IN NIGHT
SleepPexels
Updated on
1 min read

റ്റ രാത്രികൊണ്ട് ഒരു സീരിസ് മുഴുവനും കണ്ടു തീർക്കും. സിനിമയും സീരിസും കാരണം ഇത്തരത്തിൽ രാത്രി ഉറങ്ങാതെ നേരം വെളിപ്പിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അധികം വൈകാതെ നിങ്ങൾ ഒരു രോ​ഗിയായി മാറുമെന്ന് ​വിദ​ഗ്ധർ പറയുന്നു.

മെച്ചപ്പെട്ട ആരോ​ഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. ഉറക്കം നഷ്ടപ്പെടുന്നതും ഉറക്കമിളയ്ക്കുന്നതും ശരീരത്തിൽ വീക്കം ഉണ്ടാക്കാനും ഇത് വിട്ടുമാറാത്ത നിരവധി രോ​ഗാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യാമെന്ന് സമീപകാലത്ത് ദാസ്മാൻ ഡയബറ്റീസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനത്തിൽ പറയുന്നു.

ഉറക്കം നഷ്ടപ്പെടുന്നത് ശരീരത്തിൽ നോണ്‍-ക്ലാസിക്കല്‍ മോണോസൈറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ഇതാണ് ശരീരവീക്കത്തിന് കാരണമാകുന്നത്. ആരോഗ്യകരമായ ശരീരഭാരമുള്ള വ്യക്തികളില്‍ പോലും ഉറക്കമില്ലായ്മ വീക്കം ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന് ഇമ്മ്യുണോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ആവര്‍ത്തിച്ചുള്ള ഉറക്കമില്ലായ്മ പ്രോ ഇന്‍ഫ്ലമേറ്ററി-ആന്റി ഇന്‍ഫ്ലമേറ്ററി പ്രതിരോധ പ്രതികരണങ്ങള്‍ തമ്മിലുള്ള ബാലന്‍സിനെ തടസപ്പെടുത്തുന്നു. കാലക്രമേണ ഇത് പ്രോ ഇന്‍ഫ്ലമേറ്ററി അവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കുകയും ശരീരവീക്കം ഉണ്ടാവുകയും ചെയ്യുന്നു.

wOMAN USING MOBILE IN NIGHT
കർക്കടകത്തിൽ മഴ കനക്കുന്നു; വ്യാധികളെ അകറ്റാൻ ​ഗ്രാമ്പൂ

ആവർത്തിച്ചുള്ള ഉറക്കമില്ലായ്മ ഹൃദ്രോഗങ്ങള്‍, പ്രമേഹം, പൊണ്ണത്തടി എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർധിപ്പിക്കും. കൂടാതെ ഉറക്കമില്ലായ്മ അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുകയും വൈജ്ഞാനിക പ്രവർത്തനം, മാനസികാവസ്ഥ, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവയെ ബാധിക്കുകയും ചെയ്യുന്നുവെന്ന് പഠനത്തില്‍ പറയുന്നു.

wOMAN USING MOBILE IN NIGHT
ചായയോടുള്ള ഇഷ്ടമൊക്കെ ഓക്കെ; പക്ഷെ ഈ 5 കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കണം

ഉറക്കം മെച്ചപ്പെടുത്താം

  • ദീര്‍ഘനേരമുള്ള ഇരിപ്പ് ഒഴിവാക്കി ജോലിക്കിടെ ബ്രേക്ക് എടുത്ത് ചെറുതായി നടക്കുന്നത് നല്ലതാണ്.

  • സ്ക്രീന്‍ ടൈം ചുരുക്കുന്നത് ഉറക്കത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കും.

  • ദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വെയ്ക്കാം. സൈക്ലിങ്, ഓട്ടം പോലുള്ള എയറോബിക് വ്യായാമങ്ങൾ മികച്ചതാണ്.

  • നല്ല ഉറക്കം ലഭിക്കുന്നതിന് മഗ്നീഷ്യം, വിറ്റാമിന്‍ ബി, മെലാറ്റോണിന്‍, ട്രിപ്റ്റോഫാൻ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അത്താഴത്തില്‍ ഉള്‍പ്പെടുത്തുക.

Summary

Reduceing sleep may affect immune function.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com