അസിഡിറ്റി ഉള്ളവർ രാത്രി ചപ്പാത്തി കഴിക്കരുത്, ഉറക്കം കിട്ടാൻ നല്ലത് ചോറ്

മിക്കവാറും ആളുകൾ ചോറോ ചപ്പാത്തിയോ ആണ് അത്താഴത്തിന് തിരഞ്ഞെടുക്കുക. ഇവ രണ്ട് കാർബോഹൈഡ്രേറ്റ് അടങ്ങിയതാണ്.
Chapathi cooking tips
Chapathi vs RicePinterest
Updated on
1 min read

ത്താഴം ലളിതമായിരിക്കണം. മറിച്ചായാൽ, ദഹനത്തെയും മെറ്റബോളിസത്തെയും മോശമാക്കും. അതോടെ രാത്രിയിലെ ഉറക്കത്തെയും ബാധിക്കാം. അതുകൊണ്ട് തന്നെ ദിവസത്തെ അവസാന ഭക്ഷണമായ അത്താഴത്തിന് പ്രാധാന്യം കൂടുതലാണ്. മിക്കവാറും ആളുകൾ ചോറോ ചപ്പാത്തിയോ ആണ് അത്താഴത്തിന് തിരഞ്ഞെടുക്കുക. ഇവ രണ്ട് കാർബോഹൈഡ്രേറ്റ് അടങ്ങിയതാണ്. എന്നാൽ അവയുടെ ദഹന ശേഷിയും നാരുകളുടെ അളവും വ്യത്യാസപ്പെട്ടിരിക്കുന്നു.

Chapathi cooking tips
പച്ചമുട്ട കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?

രാത്രിയിൽ ചപ്പാത്തി കഴിച്ചാൽ...

ഗോതമ്പ് അല്ലെങ്കിൽ മൾട്ടിഗ്രെയിൻ മാവ് ഉപയോ​ഗിച്ചാണ് സാധാരണ ചപ്പാത്തി ഉണ്ടാക്കുക. ഇതിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹിക്കാൻ സമയമെടുക്കാം. അതുകൊണ്ട് തന്നെ കൂടുതൽ നേരം വയറ് നിറഞ്ഞ തോന്നൽ ഉണ്ടാക്കാൻ സഹായിക്കും.

Chapathi cooking tips
ബദാം രണ്ടാഴ്ചത്തേക്ക്, ദഹനപ്രശ്നങ്ങൾ പമ്പ കടക്കും, ചർമം തിളങ്ങും

കൂടാതെ ഊർജം പുറത്ത് വിടുന്നത് സ്ഥിരപ്പെടുത്താൻ സഹായിക്കും. ചപ്പാത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തും. എന്നാല്‍ അസിഡിറ്റിക്ക് സാധ്യതയുള്ളവരോ ദഹനശേഷി കുറവുള്ളവരോ ആയവർക്ക്, രാത്രിയിൽ ചപ്പാത്തി കഴിക്കുന്നത് നല്ലതായിരിക്കില്ല.

ചോറ് കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍

പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണമാണ് ചോറ്. പ്രത്യേകിച്ച് തവിടു കളഞ്ഞ വെളുത്ത അരി കൊണ്ടുണ്ടാക്കിയ ചോറ്. രാത്രി നല്ല ഉറക്കത്തിനും വയറുവീർക്കുന്നത് കുറയ്ക്കാനും ഇത് സഹായിക്കും. എന്നാൽ വേഗത്തില്‍ ദഹിക്കുന്നതിനാല്‍ ചിലര്‍ക്ക് വീണ്ടും വിശക്കാനും സാധ്യതയുണ്ട്.

പരിപ്പ്, പച്ചക്കറികള്‍ തുടങ്ങിയവക്കൊപ്പം ചോറ് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ വലിയ അളവില്‍ പ്രത്യേകിച്ച് കലോറി കൂടുതലുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം ചോറ് കഴിക്കുന്നത് ശരീരഭാരം കൂട്ടാന്‍ കാരണമാകും.

Chapathi cooking tips
വിശപ്പും മധുരത്തോട് ആസക്തിയും ഉണ്ടോ? ശരീരത്തിൽ പ്രോട്ടീൻ കുറയുന്നതിൻ്റെ 5 ലക്ഷണങ്ങൾ
Chapathi cooking tips
ഡെങ്കിപ്പനിക്ക് പപ്പായയുടെ ഇല അരച്ചു കുടിക്കാമോ? യാഥാർഥ്യമെന്ത്
Chapathi cooking tips
''എ​ഗ് ഫ്രീസിങ്' തമാശയല്ല, ​ഗർഭിണിയാണെന്ന് തന്നെ തോന്നി, മാനസികാവസ്ഥയിലും മാറ്റം വന്നു'
Summary

Rice or Chappathi for dinner, which one is good for health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com