'ഇടയ്‌ക്കൊക്കെ ഒന്നോ രണ്ടോ ആകുന്നതിൽ എന്താണ് കുഴപ്പം?' മദ്യപാനത്തിൽ സുരക്ഷിത അളവില്ലെന്ന് ഡബ്ല്യുഎച്ച്ഒ

മദ്യത്തിന്റെ ആദ്യ തുള്ളി മുതൽ അപകട സാധ്യത ആരംഭിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ വിശദീകരിക്കുന്നു.
Alcoholism
മദ്യപാനത്തില്‍ സുരക്ഷിത അളവില്ലെന്ന് ലോകാരോഗ്യ സംഘടന
Updated on
1 min read

ദ്യം ആരോ​ഗ്യത്തിന് ഹാനികരമാണെന്ന് അറിയാമെങ്കിലും മദ്യത്തെ ജീവിതത്തിൽ നിന്നും ഒഴിച്ചുനിർത്താൻ ബുദ്ധിമുട്ടുന്നവരുണ്ട്. 'ഇടയ്‌ക്കൊക്കെ ഒന്നോ രണ്ടോ ആകാം, അമിതമദ്യപാനമാണ് പ്രശ്നം' എന്നാണ് പലരും വാദിക്കുന്നത്. എന്നാൽ മദ്യപാനത്തിൽ സുരക്ഷിതമായ ഒരു അളവ് ഇല്ലെന്ന് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. മദ്യത്തിന്റെ ആദ്യ തുള്ളി മുതൽ അപകട സാധ്യത ആരംഭിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ വിശദീകരിക്കുന്നു.

ഏഴ് വ്യത്യസ്ത തരം അർബുദങ്ങൾ മദ്യപാനവുമായി ബന്ധപ്പെട്ടു കിടക്കുന്നതായി ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ ചൂണ്ടികാണിക്കുന്നു. മദ്യത്തെ ​ഗ്രൂപ്പ് 1 എന്ന നിലയിലാണ് തരം തിരിച്ചിരിക്കുന്നത്. മദ്യപിച്ച് ആ​ഗോളതലത്തിൽ ഒരു വർഷം ഏകദേശം 26 ലക്ഷം ആളുകളാണ് മരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മദ്യപാനവും ലഹരിമരുന്ന് ഉപയോഗവും സംബന്ധിച്ച് ലോകാരോ​ഗ്യ സംഘടന പുറത്തിറക്കിയ ഗ്ലോബൽ സ്റ്റാറ്റസ് റിപ്പോർട്ടിൽ പറയുന്നു. ആകെ ഒരു വർഷം മരിക്കുന്നവരുടെ 4.7 ശതമാനം വരുമിത്. ഇതിൽ 20 ലക്ഷവും പുരുഷൻമാരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എത്രത്തോളം മദ്യം കുടിക്കുന്നു എന്നതിലല്ല, മദ്യത്തിന്റെ ആദ്യ തുള്ളി മുതൽ അപകടസാധ്യത ആരംഭിക്കുന്നു. എത്ര കൂടുതൽ കുടിക്കുന്നവോ അത്രത്തോളം അപകടസാധ്യത വർധിക്കുമെന്നും യുഎൻ ഹെൽത്ത് ഏജൻസി പറയുന്നു. അമിതമോ വിട്ടുമാറാത്തതോ ആയ മദ്യപാനം വിവിധ തരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഫാറ്റി ലിവർ, ആൽക്കഹോൾ ഹെപ്പറ്റൈറ്റിസ്, ഫൈബ്രോസിസ്, സിറോസിസ് തുടങ്ങിയവയ്ക്ക് കാരണമാകും. ഈ അവസ്ഥകൾ കരൾ തകരാറിലാകുകയും കരൾ അര്‍ബുദത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

മദ്യപാനം രോ​ഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തും. അണുബാധയ്ക്കും ഉയർന്ന രക്തസമ്മർദ്ദം, കാർഡിയോമയോപ്പതി (ഹൃദയപേശികളുടെ രോഗം), ഹൃദയാഘാത സാധ്യത എന്നിവ പോലുള്ള ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും വിട്ടുമാറാത്ത മദ്യപാനം ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ മദ്യപാനം തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ബാധിക്കും. ഇത് വൈജ്ഞാനിക പ്രവർത്തനങ്ങളിൽ വൈകല്യങ്ങൾ ഉണ്ടാക്കുന്നു. ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ്, ഏകാ​ഗ്രത കുറവ്, വെർണിക്കെ-കോർസകോഫ് സിൻഡ്രോം പോലുള്ള ന്യൂറോളജിക്കൽ വൈകല്യങ്ങളിലേക്ക് നയിക്കുന്നു.

Alcoholism
ഏകാ​ഗ്രത വർധിപ്പിക്കും; തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന 5 ഭക്ഷണങ്ങൾ

കൂടാതെ ഗ്യാസ്ട്രൈറ്റിസ്, പാൻക്രിയാറ്റിസ്, ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ അർബുദത്തിനുള്ള സാധ്യതയും മദ്യപാനത്തിലൂടെ കൂടുന്നു. വിഷാദരോഗം, ഉത്കണ്ഠാ രോഗങ്ങൾ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങൾ മദ്യപാനത്തിലൂടെ കൂടാൻ സാധ്യതയുണ്ട്. കൂടാതെ ആക്രമാസ്തമായ പെരുമാറ്റങ്ങൾ, ആസക്തി എന്നിവയുൾപ്പെടെയുള്ളവ സാമൂഹികവും പെരുമാറ്റപരവുമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com