എട്ട് ശീലങ്ങൾ ഒഴിവാക്കി, ശരീരഭാരം 72ൽ നിന്ന് 49 കിലോ ആയി കുറഞ്ഞു; ഫിറ്റ്നസ് രഹസ്യം തുറന്നുപറഞ്ഞ് ന്യൂട്രീഷ്യനിസ്റ്റ്

ശരീരത്തിന്റെ ഫിറ്റ്നസ് നിലനിർത്താൻ ശിഖ എട്ട് ശീലങ്ങൾ ഉപേക്ഷിച്ചതായും പറയുന്നു.
Weight loss Journey
Weight loss JourneyInstagram
Updated on
2 min read

ടി കുറയ്ക്കാൻ വേണ്ടി പല ക്രാഷ് ഡയറ്റുകളും പരീക്ഷിക്കുന്നവരുണ്ട്. എന്നാൽ കർശന ഭക്ഷണരീതിയും വ്യായാമത്തെക്കാളുമൊക്കെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ശീലങ്ങളാണെന്ന് സർട്ടിഫൈഡ് ന്യൂട്രീഷ്യനിസ്റ്റും ഫിറ്റ്നസ് പരിശീലകയുമായ ശിഖ സുരാന പറയുന്നു. സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു ശിഖ ഇക്കാര്യം പറഞ്ഞത്.

കഠിനമായ ക്രാഷ് ഡയറ്റുകളുടെയോ ഡീറ്റോക്സ് ചായകളോ, പട്ടിണിയോ കിടക്കാതെ തന്റെ ശരീരഭാരം 72 കിലോയിൽ നിന്ന് 49 കിലോയായി കുറഞ്ഞുവെന്ന് ശിഖ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ആരോ​ഗ്യത്തിന് 'തെറ്റായ കാര്യങ്ങൾ ചെയ്യുന്നത് നിർത്തുക'- എന്നതാണ് ശിഖയുടെ വിജയമന്ത്രം. ശരീരത്തിന്റെ ഫിറ്റ്നസ് നിലനിർത്താൻ ശിഖ എട്ട് ശീലങ്ങൾ ഉപേക്ഷിച്ചതായും പറയുന്നു.

ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത്

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കും. ഇത് പകൽ മുഴുവൻ ക്ഷീണമുണ്ടാക്കുകയും പിന്നീട് വലിയ അളവിൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. രാവിലെ ഉണർന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ പോഷകസമൃദ്ധമായ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന ശീലം തുടങ്ങിയതായി ശിഖ പറയുന്നു.

പഞ്ചസാര പാനീയങ്ങൾ

ഫ്രൂട്സ് ജ്യൂസ്, പഞ്ചസാര ചേർത്ത ചായ, കോൾഡ് കോഫി എന്നിവ ശരീരത്തിലേക്ക് വൻതോതിൽ അനാവശ്യ കലോറിയാണ് എത്തിക്കുന്നത്. ദ്രാവക രൂപത്തിലുള്ള കലോറി ശരീരത്തിന് ദോഷം ചെയ്യുമെന്ന് തിരിച്ചറിഞ്ഞ താൻ, ഇവ പൂർണമായും ഒഴിവാക്കി സാധാരണ വെള്ളം, ബ്ലാക്ക് കോഫി, പഞ്ചസാര ചേർക്കാത്ത ചായ എന്നിവയിലേക്ക് മാറിയെന്ന് പറയുന്നു.

ആരോഗ്യ ഭക്ഷണങ്ങൾ അമിതമാകരുത്

ഭക്ഷണം ആരോഗ്യകരമാണെന്ന് കരുതി എത്ര വേണമെങ്കിലും കഴിക്കാമെന്ന് വിചാരിക്കരുത്. മഖാന, ഡ്രൈ ഫ്രൂട്ട്‌സ്, പീനട്ട് ബട്ടർ എന്നിവ ആരോഗ്യത്തിന് നല്ലതാണെങ്കിലും അവയിലും കലോറി അടങ്ങിയിട്ടുണ്ട്. ഇവിടെയാണ് ‘പോർഷൻ കൺട്രോൾ’ അല്ലെങ്കിൽ അളവ് നിയന്ത്രണം ആവശ്യമായി വരുന്നത്. ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും പരിധി വിട്ട് കഴിച്ചാൽ ശരീരഭാരം കൂടും.

വെയ്റ്റ് ട്രെയിനിങ്

മണിക്കൂറുകളോളം ട്രെഡ്‌മില്ലിൽ ഓടിയാൽ മാത്രം ശരീരഭാരം കുറയുമെന്നത് പലരുടെയും തെറ്റായ ധാരണയാണ്. കാർഡിയോ വ്യായാമങ്ങൾക്കൊപ്പം ഭാരമുയർത്തിയുള്ള വ്യായാമങ്ങൾ കൂടി ചെയ്യാൻ തുടങ്ങിയപ്പോഴാണ് തന്റെ ശരീരഘടനയിൽ യഥാർഥ മാറ്റം കണ്ടതെന്ന് ശിഖ പറയുന്നു. ഇത് പേശികളുടെ കരുത്ത് കൂട്ടാനും ശരീരത്തിന് നല്ലൊരു രൂപം നൽകാനും സഹായിക്കും.

ഉറക്കക്കുറവും അമിത സമ്മർദവും

വൈകി ഉറങ്ങുന്നതും അമിതമായ മാനസിക സമ്മർദവും ശരീരത്തിലെ കോർട്ടിസോൾ ഹോർമോണിന്റെ അളവ് കൂട്ടും. ഇത് ജങ്ക് ഫൂഡുകളോടും മധുരത്തോടുമുള്ള ആസക്തി വർധിപ്പിക്കും. ഈ പ്രശ്നം പരിഹരിക്കാൻ ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ കൃത്യമായി ഉറങ്ങുന്നത് ശിഖ ശീലമാക്കി.

പുറത്തുനിന്നുള്ള ഭക്ഷണം

റെസ്റ്ററന്റ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന അമിത എണ്ണയും ഉപ്പും ഒളിഞ്ഞിരിക്കുന്ന കലോറികളും ശരീരഭാരം കുറയ്ക്കുന്നതിനെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് പുറത്തു നിന്ന് കഴിക്കുന്നത് പരമാവധി കുറച്ച്, വീട്ടിൽ പാകം ചെയ്ത പോഷകസമൃദ്ധമായ ഭക്ഷണങ്ങളിലേക്ക് മാറിയതായി ശിഖ പറയുന്നു.

‘എല്ലാം അല്ലെങ്കിൽ ഒന്നുമില്ല’ എന്ന മനോഭാവം

ഒരു ദിവസം ഡയറ്റ് തെറ്റിയാലോ അല്ലെങ്കിൽ ഒരു കഷ്ണം പിത്‌സ കഴിച്ചാലോ തന്റെ വെയ്റ്റ് ലോസ് യാത്ര അവിടെ അവസാനിച്ചു എന്ന് കരുതി ഡയറ്റ് പൂർണമായി ഉപേക്ഷിക്കുന്നവരുണ്ട്. എന്നാൽ ഒരു പിത്‌സ കഷ്ണം നിങ്ങളുടെ കഠിനാധ്വാനത്തെ ഇല്ലാതാക്കില്ല. തെറ്റുകൾ സ്വാഭാവികമാണ്. പൂർണതയേക്കാൾ പ്രധാനം സ്ഥിരതയാണ് എന്ന് ശിഖ പറയുന്നു.

പ്രചോദനത്തിനായി കാത്തിരിക്കുക

വ്യായാമം ചെയ്യാനും ഡയറ്റ് നോക്കാനും സമയമാവട്ടെ എന്ന് കരുതി കാത്തിരിക്കരുത്. ‘അടുത്ത തിങ്കളാഴ്ച മുതൽ തുടങ്ങാം’ എന്ന് കരുതി കാര്യങ്ങൾ മാറ്റിവയ്ക്കാതെ, ഇന്ന് തന്നെ ലക്ഷ്യത്തിലേക്ക് ചുവടുവയ്ക്കുക. തുടക്കത്തിൽ പ്രചോദനത്തേക്കാൾ നമ്മളെ മുന്നോട്ട് നയിക്കുന്നത് കൃത്യമായ അച്ചടക്കമാണ്.

Weight loss Journey
കീമോയും ശസ്ത്രക്രിയയ്ക്കും ശേഷം 11,000 അടി മുകളിലൂടെ ട്രെക്കിങ്; ബി​ഗ് ബിയിലെ മേരി ടീച്ചർ പറയുന്നു
Weight loss Journey
തവിടരി ശീലമാക്കൂ; ഷു​ഗറും കൊളസ്ട്രോളും നിയന്ത്രണത്തിലാക്കാം, ഒപ്പം ഹൃദയാരോ​ഗ്യവും കാക്കാം
Weight loss Journey
പണ്ട് നന്നായി ഭക്ഷണം കഴിച്ചിരുന്നു, വളർന്നപ്പോൾ അളവ് കുറച്ചു; വിശപ്പ് കൂടിയാൽ നട്സും സൂപ്പും
Summary

Shikha Surana Weight loss Journey

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com