അസിഡിറ്റി ഉറക്കം കെടുത്തും, അത്താഴത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ

എളുപ്പത്തിൽ ദഹിക്കുന്ന ലഘുവായ ഭക്ഷണം തിരഞ്ഞെടുക്കാം.
Acidity and sleep
Acidity and sleepMeta AI Image
Updated on
1 min read

ലോകത്ത് ഏറ്റവും കൂടുതൽ ഉറക്കക്കുറവ് നേരിടുന്ന ആളുകളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഏതാണ്ട് 93 ശതമാനം ഇന്ത്യക്കാർക്കും ഉറക്കക്കുറവുണ്ടെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഒരു പ്രധാന കാരണം അസിഡിറ്റി അഥവാ ആസിഡ് റിഫ്‌ലക്‌സ് ആണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ ഉറക്കത്തെയും ബാധിക്കാം.

ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗം (GERD), അല്ലെങ്കില്‍ ക്രോണിക് ആസിഡ് റിഫ്‌ലക്‌സ്, ഏകദേശം എട്ട് ശതമാനം മുതല്‍ 30 ശതമാനം വരെ ഇന്ത്യക്കാരെയും ബാധിക്കുന്നുണ്ട്. ഇത് മോശം ഉറക്കത്തിന് കാരണമാകുന്നു. കുറഞ്ഞ ഉറക്കം, ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് ഇത് കാരണമാകും.

ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗം ഇന്ത്യക്കാര്‍ക്കിടയില്‍ ഒരു സാധാരണ പ്രശ്‌നമാണ്. ജീവിതശൈലിയില്‍ മാറ്റം വരുത്തുക, സമ്മര്‍ദം നിയന്ത്രിക്കുക എന്നിവയാണ് ഇത് നിയന്ത്രിക്കാനുള്ള പ്രധാന മാര്‍ഗങ്ങള്‍. ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യാന്‍ ശീലിക്കുക. ഇത് ശരീരത്തിന്റെ ആന്തരിക ഘടികാരത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.

നല്ല ഉറക്കത്തിനും ഇത് പ്രയോജനപ്പെടും. ശരിയായ ദഹനം നടക്കാനും ആസിഡ് റിഫ്‌ലക്സ് അപകടസാധ്യത കുറയ്ക്കുന്നതിനും ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കുക. എളുപ്പത്തിൽ ദഹിക്കുന്ന ലഘുവായ ഭക്ഷണം തിരഞ്ഞെടുക്കാം. കൂടാതെ അത്താഴത്തിന് ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ്. ഉയർന്ന പോഷകമൂല്യമുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ അത്താഴത്തിൽ ഉൾപ്പെടുത്തുന്നത് മെച്ചപ്പെട്ട ഉറക്കത്തിന് സഹായിക്കും.

Acidity and sleep
വാൽനട്ട് എപ്പോൾ കഴിക്കണം

അത്താഴത്തിന് തിരഞ്ഞെടുക്കേണ്ട ഭക്ഷണങ്ങൾ

പ്രോട്ടീന് മുൻഗണന

അത്താഴത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. ചിക്കൻ, പയർവർഗങ്ങൾ, പച്ച ഇലക്കറികൾ എന്നിവ നല്ലതാണ്.

കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ

അത്താഴത്തിന്, ദഹിക്കാൻ എളുപ്പമുള്ളതും ഉറക്കത്തെ തടസ്സപ്പെടുത്താത്തതോ ആയ കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെ‌ടുക്കാം. പനീർ, ടോഫു, പയർ, ബീൻസ് തുടങ്ങിയവ ഉൾപ്പെടുത്താവുന്നതാണ്.

Acidity and sleep
അത്താഴം അത്ര സിംപിൾ അല്ല, കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും

തൈര് വേണ്ട

അത്താഴത്തിന് തൈര് കഴിക്കുന്ന ശീലം ഒഴിവാക്കാം. ആയുർവേദം പ്രകാരം, രാത്രി തൈര് കഴിക്കുന്നത് കഫ ദോഷം വർധിപ്പിക്കുന്നു. തൈരിന് പകരം മറ്റു ഓപ്ഷനുകൾ പരീക്ഷിക്കാവുന്നതാണ്.

അളവ് നിയന്ത്രണം

രാത്രിയിൽ ദഹനപ്രക്രിയ വളരെ സാവധാനത്തിലായിരിക്കും. അതിനാൽ തന്നെ വലിയ അളവിലുള്ള ഭക്ഷണം ദഹിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും.

Summary

Health: Sleep deprivation and acidity. Food that can eat for dinner.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com