ജിഎൽപി-1 മാനസികാവസ്ഥയെ സ്വധീനിക്കാം, എന്താണ് ‘ഒസെംപിക് വ്യക്തിത്വം’?

മുതിർന്നവരിൽ ടൈപ്പ് 2 പ്രമേഹ നിയന്ത്രണത്തിനായി വികസപ്പിച്ചെടുന്ന ജിഎൽപി-1 മരുന്നുകൾ അമിതവണ്ണം കുറയ്ക്കാനും സഹായിക്കുമെന്ന് പ്രചരിച്ചതോടെ ചെറുപ്പക്കാർ ഉൾപ്പെടെ ഇവ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി.
Ozempic Personality
Ozempic PersonalityPinterest
Updated on
2 min read

മിതവണ്ണം കുറയ്ക്കാനുള്ള കുറുക്കുവഴിയായ ഒസെംപിക്, വെഗോവി, മൗഞ്ചാരോ പോലുള്ള ജിഎൽപി-1 മരുന്നുകളുടെ പ്രചാരം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിൽ കുത്തനെ വർധിക്കുകയാണ്. പരമ്പരാ​ഗതമായ രീതിയിലുള്ള കർശന ഡയറ്റോ കഠിന വ്യായാമമുറകളുടെയോ സഹായമില്ലാതെ വളരെ കുറഞ്ഞ കാലയളവു കൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ ജിഎൽപി-1 മരുന്നുകൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Ozempic Personality
ബ്രേക്ക്ഫാസ്റ്റിന് പുഴുങ്ങിയ മുട്ട മാത്രം കഴിച്ചിട്ടു പോകുന്നവരാണോ? ഇക്കാര്യം അറിയാതെ പോകരുത്

മുതിർന്നവരിൽ ടൈപ്പ് 2 പ്രമേഹ നിയന്ത്രണത്തിനായി വികസപ്പിച്ചെടുന്ന ജിഎൽപി-1 മരുന്നുകൾ അമിതവണ്ണം കുറയ്ക്കാനും സഹായിക്കുമെന്ന് പ്രചരിച്ചതോടെ ചെറുപ്പക്കാർ ഉൾപ്പെടെ ഇവ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. ബോളിവുഡ് നടൻ റാം കപൂർ പോലുള്ള സെലിബ്രിറ്റികൾ ഒസെംപിക് കുത്തിവയ്പ്പിലൂടെ ശരീരഭാരം കുറഞ്ഞ സമയം കൊണ്ട് വലിയ രീതിയിൽ നിയന്ത്രിച്ച അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ കൂടുതൽ ആളുകൾ ഈ വഴി തിരഞ്ഞെടുക്കാൻ മുതിർന്നു.

Ozempic Personality
ബയോട്ടിൻ സപ്ലിമെന്റിന് പകരം സൂര്യകാന്തി വിത്തുകൾ; മുടി വളരാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ

എന്നാൽ അതിനൊപ്പം ഉണ്ടാകുന്ന ചില പാർശ്വഫലങ്ങളും ഗവേഷകർ പഠനവിധേയമാക്കി. ജിഎൽപി-1 മരുന്നുകൾ മാനസികാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. 'ഒസെംപിക് വ്യക്തിത്വം' എന്നാണ് സോഷ്യൽമീഡിയ ഇതിനെ വിശേഷിപ്പിക്കുന്നത്.

GLP-1 മരുന്നുകൾ എങ്ങനെ സ്വാധീനിക്കുന്നു?

GLP-1 മരുന്നുകൾ തലച്ചോറുമായി ഇടപഴകുന്ന രീതി മൂലമാണ് മാനസികാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുന്നതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. സ്വാഭാവികമായി ശരീരത്തില്‍ ഉണ്ടാകുന്ന ഹോർമോണിനെ അനുകരിച്ചാണ് ഒസെംപിക് പോലുള്ള GLP-1 മരുന്നുകൾ പ്രവർത്തിക്കുന്നത്. ഇവ വിശപ്പിനെ അടിച്ചമത്തുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതിലൂടെയുമാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്.

Ozempic Personality
തടി കുറയ്ക്കാൻ കുത്തിവെയ്പ്പ്, എന്താണ് സൗഭാ​ഗ്യ എടുത്ത ഓസെംപിക് ഇഞ്ചക്ഷൻ?

ഇതിനപ്പുറം, പ്രതിഫലം, പ്രചോദനം, സമ്മർദ്ദ പ്രതികരണം, വൈകാരിക നിയന്ത്രണം എന്നിവ ഉൾപ്പെടുന്ന തലച്ചോറിന്റെ ഭാഗങ്ങളിൽ GLP-1 മരുന്നുകൾ സ്വാധീനം ചെലുത്തുന്നുണ്ട്. ഇവ തലച്ചോറിലെ ഡോപാമൈൻ പാതകളെ സ്വാധീനിക്കുകയും ന്യൂറോഇൻഫ്ലമേഷൻ കുറയ്ക്കുകയും, മസ്തിഷ്കം പ്രതിഫലങ്ങൾ പ്രോസസ്സ് ചെയ്യുന്ന രീതിയെ മാറ്റുകയും ചെയ്തേക്കാമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

മറ്റൊരു വിശദീകരണം- ഭക്ഷണം പലപ്പോഴും ആശ്വാസം, ആനന്ദം, സാമൂഹിക ബന്ധം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മരുന്നിന്റെ ഉപയോ​ഗം മൂലം വിശപ്പും ഭക്ഷണത്തോടുള്ള ആസക്തിയും ഗണ്യമായി കുറയുമ്പോൾ, ചില ആളുകൾക്ക് ഒരു താൽക്കാലിക ക്രമീകരണ കാലയളവ് അനുഭവപ്പെടാം, അത് ഒരു വൈകാരിക മാറ്റമായി തോന്നാമെന്നും ഗവേഷകർ പറയുന്നു.

ശരീരഭാരം കുറയുന്നത് തന്നെ മാനസികമായ മാറ്റങ്ങൾക്ക് കാരണമാകാം. ചിലരിൽ മെച്ചപ്പെട്ട ആത്മവിശ്വാസവും മാനസികാവസ്ഥയും ഉണ്ടായതായി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ചിലർക്ക് വേ​ഗത്തിലുണ്ടായ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ വളരെ അധികം പ്രയാസപ്പെടാറുണ്ടെന്നും പഠനങ്ങൾ പറയുന്നു.

‘ഒസെംപിക് വ്യക്തിത്വം’ എങ്ങനെ അനുഭവപ്പെടുന്നു

  • വൈകാരികമായി ആഹ്ലാദഭരിതനാകുകയോ അല്ലെങ്കിൽ ആവേശം കുറയുകയോ ചെയ്യുക.

  • ഭക്ഷണവുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തനങ്ങളിൽ താൽപ്പര്യം കുറയുക.

  • നിശബ്ദനാകുകയോ അല്ലെങ്കിൽ കൂടുതൽ പിൻവലിഞ്ഞു നിൽക്കുന്ന രീതിയുണ്ടാവുകയോ ചെയ്യാം.

  • ആവേശകരമായ പെരുമാറ്റം കുറയുക

  • ഭക്ഷണം മാത്രമല്ല, ചിലപ്പോൾ ഷോപ്പിങ്, മദ്യം അല്ലെങ്കിൽ മറ്റ് പ്രതിഫലങ്ങൾക്കായുള്ള ആസക്തിയും കുറഞ്ഞേക്കാം.

  • ശാന്തത അനുഭവപ്പെടുന്നു, പക്ഷേ ഇടയ്ക്കിടെ ഉത്സാഹം കുറയുന്നു

ഒസെംപിക് വിഷാദമോ ഉത്കണ്ഠയോ ഉണ്ടാക്കുന്നുണ്ടോ?

ചില പഠനങ്ങൾ GLP-1 ഉപയോഗിക്കുന്നവരിൽ വിഷാദം, ഉത്കണ്ഠ, പോലുള്ള മാനസിക ലക്ഷണങ്ങളുടെ ഉയർന്ന നിരക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ചില പഠനങ്ങൾ വിപരീതമായാണ് വിലയിരുത്തുന്നത്. ആളുകളിൽ വിഷാദം, ഉത്കണ്ഠ, മൊത്തത്തിലുള്ള മാനസിക ക്ഷേമം എന്നിവയിൽ പുരോഗതി കാണിക്കുന്നതായി പഠനത്തിൽ പറയുന്നു. കാരണം ശരീരഭാരം കുറയുന്നത് ശാരീരിക ആരോഗ്യം, ആത്മാഭിമാനം, ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നു എന്നാണ് പഠനത്തിൽ പറയുന്നത്.

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പറയുന്നത്, GLP-1 മരുന്നുകൾ ആത്മഹത്യാ ചിന്തകൾക്കോ ​​പ്രവൃത്തികൾക്കോ ​​കാരണമാകുവെന്നതിന് തെളിവുകൾ കണ്ടെത്തിയിട്ടില്ലെന്നാണ്. GLP-1 മരുന്നുകളും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം ഇപ്പോഴും ഗവേഷകർ പഠിച്ചുകൊണ്ടിരിക്കുകയാണ്.

'ഓസെംപിക് വ്യക്തിത്വം' മാറുമോ?

വൈകാരിക മാറ്റങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മിക്ക ആളുകൾക്കും, ശരീരം മരുന്നുകളുമായി പൊരുത്തപ്പെടുകയും ഭാരം സ്ഥിരത കൈവരിക്കുകയും ചെയ്യുമ്പോൾ കാലക്രമേണ ഈ രീതികളും കുറയുന്നതായി തോന്നാം.

ഈ അനുഭവങ്ങളിൽ പലതും വിശപ്പ്, പ്രതിഫല പ്രോസസ്സിങ്, ജീവിതശൈലി ശീലങ്ങൾ എന്നിവയിലെ മാറ്റങ്ങളോടുള്ള താൽക്കാലിക പൊരുത്തപ്പെടുത്തലുകളാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ചെയ്യേണ്ടത്

  • ലക്ഷണങ്ങൾ ട്രാക്ക് ചെയ്യുക, ഒരു ഡയറിയിലോ നോട്ട്ബുക്കിലോ അനുഭവപ്പെടുന്ന ഓരോ ലക്ഷണങ്ങളും എഴുതി സൂക്ഷിക്കാം.

  • ഉറക്കം, സമ്മർദ്ദ നിലകൾ, ഭക്ഷണരീതികൾ എന്നിവ നിരീക്ഷിക്കുക

  • സാമൂഹിക ബന്ധം നിലനിർത്തുക.

  • വൈദ്യോപദേശമില്ലാതെ മരുന്നുകൾ നിർത്തുന്നത് ഒഴിവാക്കുക.

  • മാറ്റങ്ങൾ നിലനിൽക്കുകയാണെങ്കിൽ ഒരു സൈക്കോളജിസ്റ്റുമായി സംസാരിക്കുക.

ഡോക്ടറെ എപ്പോൾ കാണണം

  • നിരന്തരമായ ദുഃഖം

  • വർധിച്ച ഉത്കണ്ഠ

  • ദൈനംദിന പ്രവർത്തനങ്ങളിൽ താൽപ്പര്യക്കുറവ്

  • കുടുംബാംഗങ്ങൾ ശ്രദ്ധിക്കുന്ന തരത്തിൽ വ്യക്തിത്വ മാറ്റങ്ങൾ.

  • സ്വയം ഉപദ്രവിക്കുന്നതിനോ ആത്മഹത്യ ചെയ്യുന്നതിനോ ഉള്ള ചിന്തകൾ.

  • കടുത്ത മാനസികാവസ്ഥയിലെ മാറ്റങ്ങൾ.

Ozempic Personality
തുരുമ്പെടുത്ത കത്തിയാണോ ഇപ്പോഴും ഉപയോ​ഗിക്കുന്നത്? ഭക്ഷ്യവിഷബാധയ്ക്ക് സാധ്യത, മാർ​ഗനിർദേശം പുറത്തിറക്കി എഫ്എസ്എസ്എഐ
Ozempic Personality
വേ​ഗം ഭക്ഷണം കഴിക്കുന്നവരാണോ? ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിൽ ചില ശീലങ്ങൾക്കും പങ്കുണ്ട്
Ozempic Personality
ദിവസം മനസമാധാനത്തോടെ തുടങ്ങാം; മോർണിങ് മെഡിറ്റേഷൻ ചെയ്യേണ്ടതിങ്ങനെ
Summary

Why GLP-1 drugs may affect your mood

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com