നിശ്ശബ്ദമായി ശ്വാസകോശത്തെ തകർക്കുന്ന ദൈനംദിന ശീലങ്ങൾ: അറിയേണ്ട കാര്യങ്ങൾ

നമ്മുടെ ശ്വാസകോശ ആരോഗ്യത്തെ നിശ്ശബ്ദമായി ദോഷകരമായി ബാധിക്കുന്ന പ്രധാന ശീലങ്ങളും അവ പരിഹരിക്കാനുള്ള വഴികളെയും കുറിച്ച് നോക്കാം:
everyday habits that affects respiratory system
everyday habits that affects respiratory systemPinterest
Updated on: 
2 min read

സെപ്റ്റംബർ 25 ലോക ശ്വാസകോശ ദിനമായി ആചരിക്കുമ്പോൾ, നമ്മുടെ ആരോഗ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗത്തെക്കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ദിവസം തോറും ഏകദേശം 20,000 തവണ വികസിക്കുകയും ചുരുങ്ങുകയും ചെയ്തുകൊണ്ട് ശരീരത്തിലേക്ക് ഓക്സിജൻ എത്തിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുകയും ചെയ്യുന്ന അവയവമാണ് ശ്വാസകോശം.

everyday habits that affects respiratory system
ഇടവേള കിട്ടുമ്പോൾ ചൂടു ചായയ്ക്കൊപ്പം പുകവലി; കാൻസർ ഉൾപ്പെടെ ​ഗുരുതര രോഗങ്ങൾക്ക് സാധ്യത

എന്നാൽ, വലിയ അണുബാധകളോ പാരമ്പര്യ രോഗങ്ങളോ മാത്രമല്ല, നമ്മൾ അറിയാതെ ചെയ്തുപോകുന്ന ചില ദൈനംദിന ശീലങ്ങളും ശ്വാസകോശ ശേഷിയെയും ശ്വസനവ്യവസ്ഥയെയും ഘട്ടംഘട്ടമായി തകരാറിലാക്കുന്നുണ്ട്.

ലോക ശ്വാസകോശ ദിനത്തിന്റെ പശ്ചാത്തലത്തിൽ, നമ്മുടെ ശ്വാസകോശ ആരോഗ്യത്തെ നിശ്ശബ്ദമായി ദോഷകരമായി ബാധിക്കുന്ന പ്രധാന ശീലങ്ങളും അവ പരിഹരിക്കാനുള്ള വഴികളെയും കുറിച്ച് നോക്കാം:

everyday habits that affects respiratory system
പച്ചക്കറി കഴുകുമ്പോൾ ബേക്കിങ് സോഡ, വിനാഗിരി നിർബന്ധമാണോ? അടുക്കളയിൽ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

വായുമലിനീകരണം വീടിനുള്ളിലും

വായുമലിനീകരണം എന്നത് പുറംലോകത്ത് മാത്രം അനുഭവപ്പെടുന്ന ഒന്നാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ പഠനങ്ങൾ സൂചിപ്പിക്കുന്നത് വീടുകൾക്കുള്ളിലെ വായു പുറത്തെ വായുവിനേക്കാൾ പല മടങ്ങ് മലിനമാകാം എന്നാണ്. ഈ അകത്തളത്തെ വായുമലിനീകരണം ഇന്ന് വലിയൊരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു.

ഉള്ളിലെ വായുമലിനീകരണത്തിന്റെ പ്രധാന കാരണങ്ങൾ

  • അടുക്കളയിൽ നിന്നുള്ള പുകയും ഗ്യാസ് അടുപ്പുകളിൽ നിന്നുള്ള വിഷവാതകങ്ങളും.

  • കർട്ടനുകളിലും ബെഡ്ഡുകളിലും അടിഞ്ഞുകൂടുന്ന പൊടിയും പൊടിപടലങ്ങളും.

  • മഴക്കാലത്തും ഈർപ്പമുള്ള അന്തരീക്ഷത്തിലും ഉണ്ടാകുന്ന പൂപ്പൽ.

  • അമിതമായ കുന്തിരിക്കം, അഗർബത്തി ഉപയോഗവും കൊതുകുതിരികളിൽ നിന്നുള്ള പുകയും.

  • വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെയും എയർ ഫ്രഷ്നറുകളുടെയും അമിത ഉപയോഗം.

  • വീടിനുള്ളിലിരുന്നുള്ള പുകവലി.

ഈ മലിനീകരണ വസ്തുക്കൾ ശ്വാസനാളത്തിൽ വീക്കമുണ്ടാക്കുകയും കാലക്രമേണ ആസ്ത്മ, ക്രോണിക് ബ്രോങ്കൈറ്റിസ്, സിഒപിഡി തുടങ്ങിയ ഗുരുതര രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

വീടുകൾക്കകം ചെയ്യാനാകുന്നത്:

  • പാചകം ചെയ്യുമ്പോഴും വീട് വൃത്തിയാക്കുമ്പോഴും ജനലുകൾ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കുക.

  • അടുക്കളയിൽ എക്സോസ്റ്റ് ഫാനുകളോ ചിമ്മിനിയോ ഉപയോഗിക്കുക.

  • വീടിനുള്ളിലെ പുകവലി പൂർണ്ണമായും ഒഴിവാക്കുക.

  • ബെഡ്ഷീറ്റുകളും കർട്ടനുകളും ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക.

  • അമിതമായ കുന്തിരിക്കം ഉപയോഗവും രാസവസ്തുക്കളുടെ അനാവശ്യ പ്രയോഗവും കുറയ്ക്കുക.

വ്യായാമമില്ലായ്മയും തെറ്റായ ശരീരനിലയും

നീണ്ട സമയം ഒരേയിരിപ്പ് ഇരിക്കുന്നതും കുനിഞ്ഞിരിക്കുന്നതും ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. ശരിയായി വികസിക്കാൻ ഡയഫ്രത്തിന്റെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. കായിക അധ്വാനമില്ലായ്മ ശ്വസന പേശികളെ ബലഹീനമാക്കുന്നു.

അതുകൊണ്ടുതന്നെ:

  • ഡയഫ്രമാറ്റിക് ബ്രീത്തിങ് പോലുള്ള ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് ഗുണകരമാണ്.

  • ജോലി ചെയ്യുമ്പോൾ നിവർന്നിരിക്കാൻ ശ്രദ്ധിക്കുക.

  • നീന്തൽ, വേഗത്തിലുള്ള നടത്തം, യോഗ എന്നിവ ശ്വാസകോശ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

everyday habits that affects respiratory system
പ്ലാസ്റ്റിക് കണ്ടെയ്നറിലാണോ പുളിയും പഞ്ചസാരയും സൂക്ഷിക്കുന്നത്?

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കലും മോശം ഭക്ഷണക്രമവും

ശ്വാസകോശത്തിലേക്ക് കടക്കുന്ന പൊടിയെയും രോഗാണുക്കളെയും തടയാൻ ശ്വാസനാളത്തിലെ നേർത്ത മ്യൂക്കസ് പാളി സഹായിക്കുന്നു. ശരീരത്തിൽ വെള്ളത്തിന്റെ അളവ് ശരിയായി നിലനിർത്തുന്നത് മ്യൂക്കസ് പാളിയുടെ പ്രവർത്തനത്തിന് നല്ലതാണ്. സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിതോപയോഗവും കുറക്കാം.

  • ദിവസവും 2 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കുക.

  • ആന്റിഓക്സിഡന്റുകൾ അടങ്ങിയ പഴങ്ങൾ (ഓറഞ്ച്, ആപ്പിൾ), പച്ചക്കറികൾ (ചീര, ബ്രൊക്കോളി), ഇഞ്ചി, മഞ്ഞൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

  • ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഫ്ലാക്സ് സീഡുകൾ, വാൾനട്ട് എന്നിവ കഴിക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

പുറത്തെ മലിനമായ വായു ശ്വസിക്കുന്നത്

വാഹനങ്ങളിൽ നിന്നുള്ള പുക, നിർമ്മാണ സ്ഥലങ്ങളിലെ പൊടി, പി.എം 2.5 കണികകൾ എന്നിവ ശ്വാസകോശ കലകളെ നേരിട്ട് തകരാറിലാക്കുന്നു. ഇത് കുട്ടികളിൽ ശ്വാസകോശ വളർച്ചയെ ബാധിക്കുകയും മുതിർന്നവരിൽ ശ്വാസകോശ അർബുദത്തിന് വരെ കാരണമാകുകയും ചെയ്യാം.

പരിഹാരമാർഗ്ഗങ്ങൾ

  • പുറത്തിറങ്ങുന്നതിന് മുൻപ് വായു ഗുണനിലവാര സൂചിക (എക്യൂഐ) പരിശോധിക്കുക.

  • മലിനീകരണം കൂടുതലുള്ള സമയങ്ങളിൽ (പ്രത്യേകിച്ച് പുലർച്ചെയും രാത്രിയും) കഠിനമായ പുറംവ്യായാമങ്ങൾ ഒഴിവാക്കുക.

  • പൊടിയുള്ള അന്തരീക്ഷത്തിൽ ഇറങ്ങുമ്പോൾ എൻ95 മാസ്കുകൾ ധരിക്കുക.

  • അരേക്ക പാം, സ്നേക് പ്ലാന്റ് തുടങ്ങിയ ചെടികൾ വീടിനകത്ത് വളർത്തുന്നത് വായു ശുദ്ധീകരിക്കാൻ സഹായിക്കും.

പുകവലിയും വേപ്പിങ്ങും

ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്ന ഏറ്റവും വലിയ അപകട ഘടകമാണ് പുകവലി. ഓരോ പുകയിലും അടങ്ങിയിരിക്കുന്ന ആയിരക്കണക്കിന് വിഷ രാസവസ്തുക്കൾ ശ്വാസകോശത്തിലെ വായു അറകളെ (അൽവിയോളി) നശിപ്പിക്കുന്നു.

പുകവലിക്ക് സുരക്ഷിതമായ ബദലാണ് എന്ന് കരുതപ്പെടുന്ന വേപ്പിങ് / ഇ -സിഗററ്റ് എന്നിവ ശ്വാസകോശത്തിൽ കടുത്ത വീക്കവും ഗുരുതരമായ കേടുപാടുകൾ പോലെയുള്ള അവസ്ഥകളും ഉണ്ടാക്കുന്നു. സിഒപിഡി, ശ്വാസകോശ അർബുദം എന്നിവയ്ക്ക് പ്രധാന കാരണം പുകവലിയാണ്.

അതിനാൽ:

  • പുകവലിയും വേപ്പിങ്ങും പൂർണ്ണമായും ഉപേക്ഷിക്കുക.

  • ആവശ്യമെങ്കിൽ ഡോക്ടറുടെ സഹായത്തോടെയുള്ള നിക്കോട്ടിൻ റീപ്ലേസ്മെന്റ് തെറാപ്പിയോ കൗൺസിലിങ്ങോ സ്വീകരിക്കുക.

  • പരോക്ഷ (സെക്കൻഡ് ഹാൻഡ്) പുകവലിയിൽ നിന്ന് വിട്ടുനിൽക്കുക.

നമ്മുടെ ശ്വാസകോശത്തിന് ഒരു "റിസെറ്റ് ബട്ടൺ" ഇല്ല; അതുകൊണ്ടുതന്നെ മുൻകരുതലാണ് ഏറ്റവും വലിയ ചികിത്സ. നിരന്തരമായ ചുമ, ശ്വാസംമുട്ടൽ, നെഞ്ചിൽ കനം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഒരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടാൻ മടിക്കരുത്. ഈ ലോക ശ്വാസകോശ ദിനത്തിൽ, നമ്മുടെ ചെറിയ ജീവന ശീലങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് ശ്വാസകോശാരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം.

everyday habits that affects respiratory system
ഉത്കണ്ഠയോടൊപ്പം കൈകാലുകളിൽ തരിപ്പ് അനുഭവപ്പെടാറുണ്ടോ? വിറ്റാമിൻ ബി12 അഭാവത്തിന്റെ ലക്ഷണങ്ങൾ
everyday habits that affects respiratory system
സവാള നീര് തലയിൽ പുരട്ടിയാൽ മുടി വളരുമോ? ഉപയോഗിക്കുന്നതിന് മുൻപ് അറിയാം
everyday habits that affects respiratory system
ഉയർന്ന രക്തസമ്മർദം എങ്ങനെ കുറയ്ക്കാം, പ്രാക്ടിക്കൽ ടിപ്പ് പങ്കുവെച്ച് ഡോക്ടർ
Summary

World Lung Day; Everyday Habits that distroy respiratory health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com