കണ്ണുകളുടെ ആരോ​ഗ്യത്തിന് യോ​ഗ, ചെയ്യേണ്ട വിധം

പരി​ഗണിക്കാതിരുന്നാൽ കാലക്രമേണ കാഴ്ച മങ്ങൽ മുതൽ കാഴ്ച നഷ്ടപ്പെടലിന് വരെ സാധ്യതയുണ്ട്.
Yoga for eye health
Yoga for eye healthPinterest
Updated on
2 min read

തിരക്കുകളും സമ്മർദങ്ങളും വർധിച്ചു വരുന്ന പുതിയ കാലഘട്ടത്തിൽ യോ​ഗ പരിശീലനത്തിന്റെ പ്രാധാന്യം കൂടുകയാണ്. ശരീരത്തിന്റെ എല്ലാ ഭാ​ഗവും ഉൾപ്പെടുത്തിയാണ് യോ​ഗയുടെ ഓരോ അഭ്യാസങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ച് കണ്ണുകളുടെ ആരോ​ഗ്യത്തിന്. പഞ്ചേന്ദ്രിയങ്ങളിൽ പ്രധാനമായ കാഴ്ചയുടെ സംരക്ഷണത്തിലും യോ​ഗയ്ക്ക് നന്നായി സഹായിക്കാൻ കഴിയും.

Yoga for eye health
താരൻ അകറ്റാൻ കറിവേപ്പില, വീട്ടിൽ തന്നെ ചെയ്യാവുന്ന ഹെയർ മാസ്ക്

അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം, ലാപ്‍ടോപ്, ജോലി സമ്മർദം, അന്തരീക്ഷ മലിനീകരണം, പോഷകാഹാര കുറവ് തുടങ്ങിയ അനാരോ​ഗ്യകരമായ ജീവിതശൈലിയിലെ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന അവയവമാണ് കണ്ണ്. പരി​ഗണിക്കാതിരുന്നാൽ കാലക്രമേണ കാഴ്ച മങ്ങൽ മുതൽ കാഴ്ച നഷ്ടപ്പെടലിന് വരെ സാധ്യതയുണ്ട്.

Yoga for eye health
വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ധൂപനം, കുടുംബത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ

കാഴ്ചശക്തിക്കും കണ്ണുകളുടെ ആരോ​ഗ്യത്തിനും; യോ​ഗാസനങ്ങൾ

പാമിങ്:

  • കണ്ണുകളടച്ച് നിശബ്ദമായി നിവര്‍ന്നിരിക്കുക.

  • ദീര്‍ഘമായി ശ്വസിച്ച് റിലാക്സ് ചെയ്യുക.

  • രണ്ട് കൈപ്പത്തികളും കൂട്ടിത്തിരുമ്മുക. കൈകള്‍ ചൂടാകുമ്പോള്‍ ഇരുകൈകളും കണ്ണുകള്‍ക്കു മീതെ വയ്ക്കുക.

  • ഉള്ളം കയ്യിലെ ചൂട് കണ്ണുകളിലേക്ക് പ്രവഹിക്കുന്നത് ആസ്വദിക്കുക.

  • കണ്ണുകളിലെ സമ്മര്‍ദം കുറയാൻ തിരിച്ചറിയാൻ സാധിക്കും.

  • അഞ്ചുതവണ ഇത് ആവര്‍ത്തിക്കുക. കണ്ണുകളിലെ ഡ്രൈനെസും (വരണ്ട കണ്ണുകള്‍) നേത്രനാഡികളിലെ സമ്മര്‍ദവും കുറയ്ക്കാന്‍ ഇത് സഹായിക്കും. ഒപ്പം കണ്ണുകള്‍ക്ക് ചുറ്റുമുള്ള പേശികളിലെ അമിതസമ്മര്‍ദം കുറയുകയും ചെയ്യും.

ബ്ലിങ്കിങ്:

  • സൗകര്യപ്രദമായ രീതിയില്‍ നിവര്‍ന്നിരിക്കുക.

  • കണ്ണുകള്‍ തുറന്നുപിടിക്കുക.

  • 10–15 തവണ അതിവേഗം കണ്ണുകള്‍ അടച്ചുതുറക്കുക.

  • കണ്ണുകളടച്ച് 20 സെക്കന്‍ഡ് നേരം ഇരിക്കുക. ഈ സമയം ശ്വാസഗതിയില്‍ ശ്രദ്ധിക്കുക.

  • അഞ്ചുതവണ ഇത് ആവര്‍ത്തിക്കുക. കണ്ണുകളിലെ ഈര്‍പ്പം നിലനിര്‍ത്താനും അസ്വസ്ഥതകള്‍ കുറയ്ക്കാനും ഇത് സഹായിക്കും. കണ്ണുകളിലെ പേശികളുടെ ആരോഗ്യവും മെച്ചപ്പെടും.

Yoga for eye health
പെർഫ്യൂം കഴുത്തിൽ അടിക്കുന്ന ശീലമുണ്ടോ? ഇപ്പോഴേ നിർത്തിക്കോ, വന്ധ്യത മുതൽ കാൻസറിനു വരെ കാരണമാകുമെന്ന് ഗവേഷക

20–20–20:

  • ഓരോ 20 മിനിറ്റിലും കണ്ണിനു വേണ്ടി 20 സെക്കന്‍ഡ് ബ്രേക്ക് എടുക്കുക.

  • 20 അടി അകലെയുള്ള വസ്തുവിലേക്ക് നോക്കുക.

  • 20 സെക്കന്‍ഡ് വിശ്രമിക്കുക.

  • വര്‍ധിച്ച സ്ക്രീന്‍ ടൈം കാരണമുള്ള സ്ട്രെസ് കുറയ്ക്കാനും നേത്രപേശികളിലെ സമ്മര്‍ദം ലഘൂകരിക്കാനും ഇത് സഹായിക്കും.

ദൃഷ്ടികേന്ദ്രം മാറ്റല്‍:

  • സൗകര്യപ്രദമായ രീതിയില്‍ നിവര്‍ന്നിരിക്കുക.

  • കണ്ണുകള്‍ തുറന്നിരിക്കണം.

  • തള്ളവിരല്‍ മാത്രം ഉയര്‍ത്തിവച്ച് കൈപ്പത്തി ചുരുട്ടി കൈ മുന്നോട്ട് നീട്ടിപ്പിടിക്കുക. കണ്ണുകളുടെ നേരെ ആയിരിക്കണം തള്ളവിരലിന്‍റെ സ്ഥാനം.

  • ആദ്യം തള്ളവിരലില്‍ ശ്രദ്ധിക്കുക. അതിനുശേഷം 20 അടി അകലെയുള്ള മറ്റേതെങ്കിലും വസ്തുവില്‍ ഫോക്കസ് ചെയ്യുക.

  • രണ്ടുമിനിറ്റ് നേരം ഇങ്ങനെ ഫോക്കസ് ഷിഫ്റ്റ് ചെയ്യുക. കണ്ണുകളിലെ ലെന്‍സിന്‍റെയും നേത്രപേശികളുടെയും ആരോഗ്യത്തിന് വളരെ ഗുണപ്രദമാണ് ഈ രീതി.

ചംക്രമണം:

  • സൗകര്യപ്രദമായ രീതിയില്‍ നിവര്‍ന്നിരിക്കുക.

  • തോളുകള്‍ വിശ്രമാവസ്ഥയില്‍ ആയിരിക്കണം.

  • കഴുത്തും മുഖവും നേരേ പിടിക്കുക.

  • കണ്ണുകള്‍ വലത്തേയറ്റത്തേക്ക് നോക്കുക.

  • ദൃഷ്ടി പതിയെ സീലിങ്ങിലേക്കും അവിടെ നിന്ന് ഇടതുവശത്തു കൂടി താഴേക്കും നിലത്തേക്കും എത്തിക്കുക.

  • അഞ്ച് തവണ വീതം ഇരുഭാഗത്തേക്കും (clock-wise and counter clock-wise) കണ്ണുകള്‍ കറക്കുക.

  • വലതുകൈ നീട്ടിപ്പിടിച്ച് തള്ളവിരല്‍ കൊണ്ട് മെല്ലെ വായുവില്‍ വലിയ വൃത്തം വരച്ചും ഐ റോളിങ് ചെയ്യാം. ഫോക്കസ് തള്ളവിരലില്‍ തന്നെയായിരിക്കണം.

മുകളിലേക്കും താഴേക്കും ദൃഷ്ടി മാറ്റല്‍:

  • സൗകര്യപ്രദമായ രീതിയില്‍ നേരെ നിവര്‍ന്നിരിക്കുക.

  • കൈകള്‍ നീട്ടി ഇരുകാല്‍മുട്ടുകളിലും വയ്ക്കുക.

  • തള്ളവിരല്‍ ഒഴികെയുള്ള വിരലുകള്‍ ചുരുട്ടിപ്പിടിക്കുക.

  • വലതുകൈ മുട്ടുമടക്കാതെ മെല്ലെ ഉയര്‍ത്തുക. മുഖമോ കഴുത്തോ അനക്കാതെ കണ്ണുകള്‍ മാത്രം വലതുകയ്യുടെ തള്ളവിരലില്‍ ശ്രദ്ധിക്കുക.

  • വലതുകൈ പരമാവധി മുകളില്‍ എത്തിയ ശേഷം മെല്ലെ താഴേക്ക് കൊണ്ടുവരിക. തള്ളവിരലില്‍ നിന്ന് കണ്ണെടുക്കരുത്. ഇനി ഇടതുകൈ കൊണ്ട് ഇതേ രീതി ആവര്‍ത്തിക്കുക.

  • ഓരോ കയ്യും ഉപയോഗിച്ച് അഞ്ചു തവണ വീതം അപ് ആന്‍ഡ് ഡൗണ്‍ വ്യൂവിങ് ചെയ്യുക. കണ്ണുകള്‍ ഉയര്‍ത്തുമ്പോള്‍ ശ്വാസമെടുക്കുകയും താഴ്ത്തുമ്പോള്‍ ശ്വാസം വിടുകയും ചെയ്യുന്നത് കൂടുതല്‍ ശ്രദ്ധ കിട്ടാന്‍ സഹായിക്കും.

നാസികാഗ്രം ശ്രദ്ധിക്കല്‍:

  • സൗകര്യപ്രദമായ രീതിയില്‍ നിലത്ത് നിവര്‍ന്നിരിക്കുക.

  • ചമ്രം പടിഞ്ഞിരിക്കുകയോ സുഖാസനത്തില്‍ ഇരിക്കുകയോ ആകാം.

  • വലതുകയ്യുടെ തള്ളവിരല്‍ ഒഴികെയുള്ള വിരലുകഴള്‍ ചുരുട്ടിപ്പിടിക്കുക.

  • തള്ളവിരല്‍ മുകളിലേക്ക് ഉയര്‍ന്നിരിക്കട്ടെ. കൈമുട്ട് മടക്കാതെ വലതുകൈ കണ്ണുകള്‍ക്ക് മുന്നിലായി നീട്ടിപ്പിടിക്കുക.

  • കണ്ണുകള്‍ നീട്ടിപ്പിടിച്ച കയ്യുടെ തള്ളവിരലിന്‍റെ അറ്റത്ത് ശ്രദ്ധിക്കുക.

  • പതിയെ തള്ളവിരല്‍ മൂക്കിന്‍റെ തുമ്പിലേക്ക് കൊണ്ടുവരിക. ഈ സമയമെല്ലാം കണ്ണുകള്‍ വിരല്‍ത്തുമ്പില്‍ത്തന്നെ ആയിരിക്കണം.

  • മൂക്കിന്‍തുമ്പില്‍ അല്‍പനേരം നിര്‍ത്തിയ ശേഷം കൈ വീണ്ടും നേരെയാക്കുക. അപ്പോഴെല്ലാം കണ്ണുകളുടെ ഫോക്കസ് തള്ളവിരലിന്‍റെ തുമ്പില്‍ നിലനിര്‍ത്തുക.

  • ഇത്തരത്തില്‍ അഞ്ച് തവണ ചെയ്യുക. കൈ മൂക്കിന്‍ തുമ്പിലേക്ക് അടുപ്പിക്കുമ്പോള്‍ അതിന്‍റെ ഗതിക്കുസരിച്ച് ശ്വാസമെടുക്കുകയും മൂക്കിന്‍ തുമ്പില്‍ നില്‍ക്കുമ്പോള്‍ ശ്വാസം ഹോള്‍ഡ് ചെയ്യുകയും കൈ നേരെയാക്കുമ്പോള്‍ ശ്വാസം വിടുകയും ചെയ്യുന്നത് ഫോക്കസ് വര്‍ധിപ്പിക്കും.

Yoga for eye health
ഭക്ഷണശേഷമുള്ള ഷു​ഗർ സ്പൈക്കിനെ ഇനി പേടിക്കേണ്ട, ചോറ് കഴിക്കുന്നതിന് മുൻപ് ഒരു ബൗൾ സലാഡ് ശീലമാക്കാം
Yoga for eye health
കോട്ടുവായ പകരുമോ? അതിന് പിന്നിലെ മനഃശാസ്ത്രമെന്താണ്?
Yoga for eye health
'മധുരത്തിന്റെ അടിസ്ഥാനത്തിൽ ​ഗുണം നിശ്ചയിക്കരുത്', പ്രമേഹരോഗികൾക്ക് കഴിക്കാവുന്നതും കഴിക്കരുതാത്തതുമായ പഴങ്ങൾ
Summary

Yoga for eye health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com