അതിസാഹസികം; ചൈനീസ്‌ മലയിടുക്കിലെ 'ഹാങ്ങിങ് സ്റ്റോർ', സോഷ്യൽമീഡിയയിൽ വീണ്ടും ചർച്ച; ചിത്രങ്ങൾ

120 മീറ്റര്‍ ഉയരത്തിൽ മലയിടുക്കിന്റെ ഒരു വശത്തായാണ് സ്റ്റോർ സ്ഥിതി ചെയ്യുന്നത് 
ചൈനയിലെ ഹാങ്ങിങ് സ്റ്റോർ/ ട്വിറ്റർ
ചൈനയിലെ ഹാങ്ങിങ് സ്റ്റോർ/ ട്വിറ്റർ

ലതരത്തിലുള്ള നിര്‍മിതികള്‍ കൊണ്ട് ചൈന ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. അത്തരത്തൊരു നിര്‍മിതിയാണ് ഹുനാന്‍ പ്രവിശ്യയിലെ മലയിടുക്കില്‍ 2018ല്‍ നിര്‍മിച്ച 'ഹാങ്ങിങ് സ്റ്റോര്‍'. 120 മീറ്റര്‍ ഉയരത്തിൽ മലയിടുക്കിന്റെ ഒരു വശത്തായി സ്ഥിതി ചെയ്യുന്ന ഈ സ്റ്റോർ കാഴ്ചക്കാരെ അമ്പരപ്പിക്കുന്നതാണ്. ഷിനിയുഴൈ നാഷണൽ ജിയോളജിക്കൽ പാർക്കിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇവിടെ മല കയറിയുന്ന സാഹസികര്‍ക്ക് വേണ്ട സ്‌നാക്‌സും വെള്ളവുമാണ് ഈ കടയിൽ വിൽക്കുന്നത്.

പ്രൊഫഷണല്‍  മലകയറ്റക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. കടയിലേക്കുന്ന സാധനങ്ങള്‍ ഇറക്കുന്നതും കൊണ്ടു പോകുന്നതും കയര്‍ വഴിയാണ്. ഒരു സമയം ഒരാള്‍ മാത്രമായിരിക്കും സ്റ്റോറില്‍ ഉണ്ടാവുക. 'സയന്‍സ് ഗേള്‍' എന്ന എക്‌സ് പേജിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് ചൈനയിലെ മലയിടുക്കിലെ ഈ ഹാങ്ങിങ് സ്റ്റോറിനെ കുറിച്ച് സോഷ്യല്‍ ലോകം വീണ്ടും ചര്‍ച്ച ചെയ്യാന്‍ കാരണം.

നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമ്ന‍റുകളുമായി രം​ഗത്തെത്തിയത്. ചിത്രങ്ങൾ കണ്ടതിലുള്ള അമ്പരപ്പ് പലരും മറച്ചുവെച്ചില്ല. ഇത്രയും സാഹസികമായി ആരാണ് ആ കട നടത്തുന്നതെന്നായിരുന്നു പലരുടെയും ചോദ്യം. നേരത്തെ ലോകത്തെ 'ഏറ്റവും അസൗകര്യമായ' കട എന്ന പേരിൽ ഹാഷ്‌ടാ​ഗ് ഓടെ ചൈനയിലെ ഈ സ്റ്റോർ സോഷ്യൽലോകത്ത് നിറഞ്ഞിരുന്നു. സാഹസിയർക്ക് വേണ്ടി അതിസാഹസികമായാണ് ഇവിടെ ജോലി ചെയ്യുന്നവർ പ്രവർത്തിക്കുന്നതെന്നായിരുന്നു ഒരാൾ കമന്റ് ചെയ്‌തത്.

ഇത്രയും കഷ്‌ടപ്പാടൊക്കെ ഉണ്ടെങ്കിലും കടയിലെ സാധനങ്ങൾക്കൊക്കെ സാധാരണ വിലയാണ് ഈടാക്കുന്നത്. സ്റ്റോറിൽ നിൽക്കുന്നതിനെക്കാൾ പ്രയാസം ശുചിമുറി ഉപയോ​ഗിക്കുന്നതിലാണെന്ന് ജോലിക്കാർ പറയുന്നു. ശുചിമുറി ഉപയോ​ഗിക്കണമെങ്കിൽ മലമുകളിൽ കയറുവഴി കയറണം. അതുകൊണ്ട് അധികം വെള്ളം കുടിക്കാറില്ലെന്നും ജോലിക്കാർ പറയുന്നു. കൊവിഡ് കാലത്ത് പൂട്ടിയ സ്റ്റോർ വീണ്ടും പ്രവർത്തിച്ചു തുടങ്ങി. കുത്തനെയുള്ള പാറക്കെട്ടുകൾ, വെള്ളച്ചാട്ടങ്ങൾ, മലകയറ്റം എന്നിവയ്‌ക്കൊക്കെ പേരുകേട്ട ഷിനിയുഴൈ നാഷണൽ ജിയോളജിക്കൽ പാർക്ക് രാജ്യത്തെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com