എന്തും സംഭവിക്കാവുന്ന നിമിഷം..., കാട്ടാനയും കാണ്ടാമൃഗവും നേര്‍ക്കുനേര്‍; ഒടുവില്‍- വീഡിയോ
By സമകാലികമലയാളം ഡെസ്ക് | Published: 08th June 2023 08:47 PM |
Last Updated: 08th June 2023 08:51 PM | A+A A- |

കാട്ടാനയും കാണ്ടാമൃഗവും നേര്‍ക്കുനേര്‍ നില്‍ക്കുന്ന ദൃശ്യം
ഓരോ ദിവസവും കാട്ടിലെ നിരവധി ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ കാട്ടാനയും കാണ്ടാമൃഗവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന അപൂര്‍വ്വ ദൃശ്യമാണ് വൈറലാകുന്നത്.
സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. ആനയും കാണ്ടാമൃഗവും നേര്‍ക്കുനേര്‍ നില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. എപ്പോള്‍ വേണമെങ്കിലും ഏറ്റുമുട്ടല്‍ ഉണ്ടാവുമെന്ന് തോന്നുന്ന നിമിഷം. ആദ്യം കാണ്ടാമൃഗമാണ് ആക്രമണത്തിന് മുതിര്‍ന്നത്. ആക്രമിക്കാനായി മുന്നോട്ടാഞ്ഞെങ്കിലും കാട്ടാന പിന്നോട്ടുപോയി.
വീണ്ടും കാട്ടാനയെ ആക്രമിക്കാന്‍ മുന്നോട്ടാഞ്ഞ കാണ്ടാമൃഗത്തെ കൊമ്പ് ഉപയോഗിച്ച് കാട്ടാന കുത്തി മലര്‍ത്തിയിടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കാട്ടാനയുടെ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ കാണ്ടാമൃഗം ജീവനും കൊണ്ട് ഓടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. എവിടെയാണ് ഇരുമൃഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത് എന്നത് വ്യക്തമല്ല.
'Clash Of The Titans' pic.twitter.com/Ztjm97H8wR
— Susanta Nanda (@susantananda3) June 8, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
ഉമ്മയ്‌ക്ക് സർപ്രൈസ് കൊടുത്ത് മകൻ, ഞെട്ടിത്തരിച്ചു നിലത്തു ഇരുന്നുപോയി; ഹൃദയം തൊടുന്ന കാഴ്‌ച
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ