സൂപ്പര്‍കോപ്പയില്‍ തോറ്റ ബാഴ്‌സലോണയെ ട്രോളി നെയ്മര്‍ ചിരിക്കുന്ന ഫോട്ടോ

സൂപ്പര്‍കോപ്പയില്‍ തോറ്റ ബാഴ്‌സലോണയെ ട്രോളി നെയ്മര്‍ ചിരിക്കുന്ന ഫോട്ടോ

പാരിസ്: സൂപ്പര്‍കോപ്പ ഫൈനലില്‍ ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനോട് തോറ്റതും പോര സോഷ്യല്‍ മീഡിയയിലുള്ള ട്രോളുകളും ഏറ്റുവാങ്ങേണ്ട ഗതികേടാണ് ബാഴ്‌സലോണയ്ക്കുള്ളത്. സാധാരണ ആരാധകര്‍ ട്രോളുന്നതു പോകട്ടെ തങ്ങളുടെ മുന്നേറ്റനിരയിലെ കുന്തമുന നെയ്മറിനെ വമ്പന്‍ വിലകൊടുത്തു വാങ്ങിയ പിഎസ്ജിയുടെ ട്രോളാണ് ബാഴ്‌സലോണയ്ക്കു ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്.

നെയ്മര്‍ പോയതോടെ ബാഴ്‌സയുടെ കളിയില്‍ വന്ന മാറ്റം ശ്രദ്ധിച്ച ആരാധകര്‍ക്കു മനസിലാകും നെയ്മര്‍ ബാഴ്‌സയ്ക്കു ആരായിരുന്നുവെന്ന്. സൂപ്പര്‍കോപ്പയുടെ രണ്ടു പാദങ്ങളിലും മെസ്സിയും സുവാരസും കിണഞ്ഞു ശ്രമിച്ചെങ്കിലും റയല്‍ മാഡ്രിഡ് പ്രതിരോധം പിളര്‍ക്കാന്‍ ബാഴ്‌സയ്ക്കു സാധിച്ചിരുന്നില്ല. നെയ്മര്‍ പോയതോടെ വന്ന വിടവ് നികത്താന്‍ ബാഴ്‌സയ്ക്കു ഇതുവരെ സാധിച്ചിട്ടില്ല എന്നതും സത്യമാണ്.

മാഡ്രിഡിനോട് തോറ്റതോടെ നെയ്മറിന്റെ ചിരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചാണ് പിഎസ്ജി ബാഴ്‌സയെ ട്രോളിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com