ട്രാന്‍സ്ഫര്‍ വിപണി: ബാഴ്‌സലോണയ്ക്കു എട്ടിന്റെ പണിയുമായി നെയ്മര്‍

ട്രാന്‍സ്ഫര്‍ വിപണി: ബാഴ്‌സലോണയ്ക്കു എട്ടിന്റെ പണിയുമായി നെയ്മര്‍

മുന്‍ ക്ലബ്ബ് ബാഴ്‌സലോണയ്ക്ക് നെയ്മര്‍ എട്ടിന്റെ പണികൊടുത്തതായി റിപ്പോര്‍ട്ട്. ബാഴ്‌ലസോണയുടെ ട്രാന്‍സ്ഫര്‍ വിപണിയിലെ ഏറ്റവും മുഖ്യ ടാര്‍ജറ്റായിരുന്ന കുട്ടീഞ്ഞോയെ നെയ്മര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ബ്രലീസിലിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ചു ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്തെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയ്ക്ക് പിഎസ്ജിയിലെത്തിയ നെയ്മറും തന്റെ മുന്‍ക്ലബ്ബ് ആയ ബാഴ്‌സയുമായി അത്ര രസത്തിലല്ല. നെയ്മറിനു ബാഴ്‌സ ഇനിയും തുക നല്‍കാനുണ്ടെന്നും ബാഴ്‌സ അതു തടഞ്ഞു വെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

അതേസമയം, കുട്ടീഞ്ഞോയ്ക്കായി മൂന്നാമതും ബാഴ്‌സലോണ ലിവര്‍പൂളിനു ബിഡ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ഈ  ട്രാന്‍സ്ഫര്‍ വിന്‍ഡോ തീരുന്നതിനു മുമ്പായി ഒരു വലിയ സൈനിങ് കൂടിയുണ്ടാകുമെന്ന് ബാഴ്‌സയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍ റോബര്‍ട്ട് ഫെര്‍ണാണ്ടസ് ഡെംബലെയുടെ അവതരണ സമയത്ത് പ്രഖ്യാപിച്ചിരുന്നു.

ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീലിയന്‍ ടീമിനോടൊപ്പമാണ് നിലവില്‍ ഇരുവരും. ലിവര്‍പൂളിന്റെ തീരുമാനത്തില്‍ ഒരിക്കലും ഖേദിക്കരുതെന്ന് നെയ്മര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com