21 മാസത്തെ തടവ് ഒഴിവാക്കാന്‍ മെസ്സി നല്‍കുക ഒരാഴ്ചത്തെ ശമ്പളം

21 മാസത്തെ തടവ് ഒഴിവാക്കാന്‍ മെസ്സി നല്‍കുക ഒരാഴ്ചത്തെ ശമ്പളം

ബാഴ്‌സലോണ: നികുതി വെട്ടിപ്പു കേസില്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കു ജയിലില്‍ കിടക്കേണ്ടി വരില്ല. മെസ്സിയും പിതാവും നികുതി വെട്ടിപ്പു കേസില്‍ പിഴയൊടുക്കാന്‍ തയാറായതാണ് സ്പാനിഷ് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ജയില്‍ ശിക്ഷയില്‍ നിന്നും ഇവരെ ഒഴിവാക്കാന്‍ കാരണം. എന്നാല്‍ സ്പാനിഷ് കോടതി ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കും.

2007നും 2009നും ഇടയില്‍ 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതിനാണ് മെസ്സിക്കും പിതാവ് ഹെര്‍ഗെ ഹെറോഷിക്കും സ്പാനിഷ് സുപ്രീം കോടതി തടവു ശിക്ഷയ്ക്കു വിധിച്ചത്. 21 മാസമായിരുന്നു ശിക്ഷ. എന്നാല്‍, 20 കോടിയോളം രൂപ പിഴയായി നല്‍കാമെന്ന് മെസ്സിയും പിതാവും അറിയിച്ചതിനെ തുടര്‍ന്ന് തടവ് ശിക്ഷ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

21 മാസത്തെ ജയില്‍ ശിക്ഷ ഒഴിവാക്കാന്‍ മെസ്സിക്കു വേണ്ടത് തന്റെ ഒരാഴ്ചയിലെ ശമ്പളം മാത്രം. കഴിഞ്ഞ വര്‍ഷത്തെ കരാര്‍ അനുസരിച്ച് 150 കോടി രൂപയോളമാണ് മെസ്സിക്ക് ബാഴ്‌സലോണ വാര്‍ഷിക ശമ്പളം നല്‍കിയിരുന്നത്. 200 കോടി രൂപയുടെ പുതിയ കരാര്‍ ഇതുവരെ മെസ്സി ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com